advertisement

അമ്മയുടെ മരണാന്തര ചടങ്ങില്‍ പങ്കെടുക്കാനെത്തിയത് ഗ്രീന്‍ ചാനലീലൂടെ; 25 ലക്ഷം രൂപയുടെ സ്വര്‍ണവുമായി യുവതി പിടിയില്‍

Last Updated:

ഇവരുടെ നടത്തത്തിൽ സംശയം തോന്നി ഷൂസ് അഴിപ്പിച്ച് പരിശോധിച്ചപ്പോഴാണ് പേസ്റ്റ് രൂപത്തിലാക്കി കടത്താന്‍ ശ്രമിച്ച സ്വര്‍ണം കണ്ടെത്തിയത്.

നെടുമ്പാശേരി: അമ്മയുടെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാനെത്തി എന്ന വ്യാജേന പരിശോധന ഒഴിവാക്കി 25 ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച യുവതി കൊച്ചി വിമാനത്താവളത്തിൽ പിടിയില്‍.
ബഹ്റൈനിൽ നിന്നെത്തിയ യുവതിയാണ് ഗ്രീന്‍ ചാനലിലൂടെ 518 ഗ്രാം സ്വർണം കടത്താൻ ശ്രമിച്ച് കസ്റ്റംസിന്‍റെ പിടിയിലായത്.  ഇവരുടെ നടത്തത്തിൽ സംശയം തോന്നി ഷൂസ് അഴിപ്പിച്ച് പരിശോധിച്ചപ്പോഴാണ് പേസ്റ്റ് രൂപത്തിലാക്കി കടത്താന്‍ ശ്രമിച്ച സ്വര്‍ണം കണ്ടെത്തിയത്.
ഷൂസില്‍ ഒളിപ്പിച്ച 275 ഗ്രാം സ്വർണമാണ് ആദ്യം കണ്ടെത്തിയത്. പിന്നീട് വിശദമായി പരിശോധിച്ചപ്പോൾ ചെയിൻ രൂപത്തിലും മറ്റുമായി 253 ഗ്രാം സ്വർണം കൂടി കണ്ടെത്തി.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
അമ്മയുടെ മരണാന്തര ചടങ്ങില്‍ പങ്കെടുക്കാനെത്തിയത് ഗ്രീന്‍ ചാനലീലൂടെ; 25 ലക്ഷം രൂപയുടെ സ്വര്‍ണവുമായി യുവതി പിടിയില്‍
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement