ഉമ്മൻ ചാണ്ടിയെ അപമാനിച്ച സർക്കാർ ജീവനക്കാരൻ അറസ്റ്റിൽ
- Published by:Rajesh V
- news18-malayalam
Last Updated:
പത്തനംതിട്ട പൊതുമരാമത്ത് വകുപ്പ് ഡിവിഷനൽ ഓഫീസിൽ അക്കൗണ്ട്സ് ഓഫീസറായി പ്രവർത്തിക്കുന്ന ഇയാൾ കഴിഞ്ഞ ചൊവ്വാഴ്ച ഉമ്മൻ ചാണ്ടിയുടെ മരണ ദിനത്തിലാണ് അപകീർത്തികരമായ പോസ്റ്റിട്ടത്
കൊല്ലം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ച സർക്കാർ ജീവനക്കാരൻ അറസ്റ്റിൽ. കുന്നത്തൂർ കളത്തൂർ വീട്ടിൽ ആർ രാജേഷ് കുമാറിനെയാണ് ശാസ്താംകോട്ട പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. രാജേഷിനെതിരെ വകുപ്പുതല നടപടി ഉണ്ടാകുമെന്നാണ് സൂചന.
Also Read- പണം നൽകി പത്രപ്പരസ്യം നൽകിയത് രാജസ്ഥാൻ സർക്കാർ; ഉപകാരമായത് കേരള സർക്കാരിനെന്ന് മന്ത്രി എം.ബി. രാജേഷ്
പത്തനംതിട്ട പൊതുമരാമത്ത് വകുപ്പ് ഡിവിഷനൽ ഓഫീസിൽ അക്കൗണ്ട്സ് ഓഫീസറായി പ്രവർത്തിക്കുന്ന ഇയാൾ കഴിഞ്ഞ ചൊവ്വാഴ്ച ഉമ്മൻ ചാണ്ടിയുടെ മരണ ദിനത്തിലാണ് അപകീർത്തികരമായ പോസ്റ്റിട്ടത്.
Also Read- ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ചെന്ന പരാതിയില്‍ നടൻ വിനായകനെ പൊലീസ് ചോദ്യം ചെയ്തു; ഫോൺ പിടിച്ചെടുത്തു
advertisement
ഉമ്മൻ ചാണ്ടിയുടെ വേർപാടിൽ അനുശോചിച്ച് എഫ് ബിയിൽ റവന്യൂ വകുപ്പ് ജീവനക്കാരൻ ഇട്ട ചിത്രത്തിന് താഴെയായായിരുന്നു വിവാദ കമന്‍റ്. യൂത്ത് കോൺഗ്രസ് നേതാക്കളായ ഹരി പുത്തനമ്പലം, ഹരികുമാർ കുന്നത്തൂർ എന്നിവർ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരുന്നു.
English Summary: A Kerala government employee who insulted late former Chief Minister Oommen Chandy on social media has been arrested by Sasthamcota police. R Rajesh Kumar, account officer at pathanamthitta pwd divisional office, arrested from his home in kollam Kunnathur
Location :
Kollam,Kollam,Kerala
First Published :
July 22, 2023 8:38 PM IST


