advertisement

Popular Front റാലിയിലെ വിദ്വേഷ മുദ്രാവാക്യം; കുട്ടിയുടെ പിതാവ് ഉൾപ്പെടെ നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി

Last Updated:

വിദ്വേഷ മുദ്രാവാക്യം വിളിയില്‍ പൊലീസ് കേസെടുത്തതിന് പിന്നാലെ ഒളിവിലായിരുന്ന കുട്ടിയും കുടുംബവും ശനിയാഴ്ച രാവിലെയാണ് കൊച്ചി പള്ളുരുത്തിയിലെ വീട്ടില്‍ തിരിച്ചെത്തിയത്. ഇതിനുപിന്നാലെ വീട്ടിലെത്തി കുട്ടിയുടെ അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ആലപ്പുഴ: പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ (Popular Front Rally) വിദ്വേഷ മുദ്രാവാക്യം (Hate Slogan) വിളിച്ച കുട്ടിയുടെ അച്ഛനെ പൊലീസ്‌ അറസ്റ്റ് ചെയ്തു. ആലപ്പുഴ സൗത്ത് പൊലീസാണ്  അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവത്തില്‍ പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്ത മൂന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരേയും അറസ്റ്റ് ചെയ്തു. പോപ്പുലർ ഫ്രണ്ട് പള്ളുരുത്തി ഡിവിഷൻ ഭാരവാഹികളായ ഷമീർ, സുധീർ, മരട് ഡിവിഷൻ സെക്രട്ടറി നിയാസ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്
വിദ്വേഷ മുദ്രാവാക്യം വിളിയില്‍ പൊലീസ് കേസെടുത്തതിന് പിന്നാലെ ഒളിവിലായിരുന്ന കുട്ടിയും കുടുംബവും ശനിയാഴ്ച രാവിലെയാണ് കൊച്ചി പള്ളുരുത്തിയിലെ വീട്ടില്‍ തിരിച്ചെത്തിയത്. ഇതിനുപിന്നാലെ വീട്ടിലെത്തി കുട്ടിയുടെ അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
മുദ്രാവാക്യം ഏറ്റുവിളിച്ചവരടക്കമുള്ള കൂടുതല്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റ് ചെയ്‌തേക്കും. മുദ്രാവാക്യം വിളിയില്‍ സംഘാടകര്‍ക്കെതിരേ ശക്തമായനടപടി എടുക്കണമെന്ന് ഹൈക്കോടതിയും ആവശ്യപ്പെട്ടിരുന്നു.
കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ചതിനെ ന്യായീകരിച്ച് നേരത്തെ പിതാവ് രംഗത്തെത്തിയിരുന്നു. ഇത് പുതിയ മുദ്രാവാക്യമൊന്നുമല്ലെന്നും എന്‍ആര്‍സി, സി എ എ പ്രതിഷേധത്തിലും ഇതേ മുദ്രാവാക്യം കുട്ടി വിളിച്ചിട്ടുണ്ടെന്നും പിതാവ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
advertisement
നേരത്തെ കേട്ടത് മനഃപാഠമാക്കി; അര്‍ഥം അറിയാതെയാണ് മുദ്രാവാക്യം വിളിച്ചതെന്ന് പത്തുവയസുകാരന്‍
പോപ്പുലര്‍ ഫ്രണ്ട് റാലിയ്ക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ചത് അര്‍ഥം അറിയാതെയാണെന്ന് പത്തുവയസുകാരന്‍. എന്‍ ആര്‍ സിയുമായി ബന്ധപ്പെട്ട പ്രതിഷേധ പരിപാടിക്ക് പോയപ്പോളാണ് മുദ്രാവാക്യം കേട്ടതെന്നും ഇത് മനഃപാഠമാക്കുകയാണ് ചെയ്തതെന്നും കുട്ടി പറഞ്ഞു. ആരും വിളിക്കാന്‍ പറഞ്ഞതല്ലെന്നും കുട്ടി പറഞ്ഞു.
സ്വയം വിളിച്ചതാണെന്നും ആരും തന്ന മുദ്രാവാക്യമല്ലെന്നും കുട്ടി പറയുന്നു. 'എന്‍ആര്‍സിയുടെ പരിപാടിക്ക് പോയപ്പോള്‍ അവിടെ കുറേ ഇക്കാക്കമാര്‍ വിളിക്കുന്നത് കേട്ടു, അങ്ങനെ മനഃപാഠമാക്കിയതാണ്. മുദ്രാവാക്യത്തിന്റെ അര്‍ഥം ഒന്നും അറിയില്ല. മുദ്രാവാക്യം കൊണ്ട് എന്താണ് ഉദ്ദേശിക്കുക്കുന്നതെന്ന് അറിയില്ല' കുട്ടി വ്യക്തമാക്കി.
advertisement
വിദ്വേഷ മുദ്രാവാക്യം മുഴക്കിയ കുട്ടിയെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് മുന്നില്‍ ഹാജരാക്കാനും കൗണ്‍സിലിങ്ങിന് വിധേയമാക്കാനുമാണ് പൊലീസിന്റെ നീക്കം.
മുദ്രവാക്യം സംഘപരിവാറിന് എതിരെയാണെന്നും അതില്‍ തെറ്റില്ലെന്നും കുട്ടിയുടെ പിതാവ്. കുട്ടി മുദ്രവാക്യം വിളിക്കുമ്പോള്‍ കൂടെയുണ്ടായിരുന്നു. ഒരു മതത്തിനും എതിരയല്ല മുദ്രാവാക്യം. സംഘപരിവാറിനെതിരെയാണെന്നും കുട്ടിയുടെ അച്ഛന്‍ മാധ്യമങ്ങളോട് പറഞ്ഞു.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
Popular Front റാലിയിലെ വിദ്വേഷ മുദ്രാവാക്യം; കുട്ടിയുടെ പിതാവ് ഉൾപ്പെടെ നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി
Next Article
advertisement
'നേതാക്കൾ പാർട്ടി വിടുന്നത് അധപതനം; എൽഡിഎഫ് നല്ല ഭൂരിപക്ഷത്തോടെ ജയിച്ചു വരും'; പിണറായി വിജയൻ 
'നേതാക്കൾ പാർട്ടി വിടുന്നത് അധപതനം; എൽഡിഎഫ് നല്ല ഭൂരിപക്ഷത്തോടെ ജയിച്ചു വരും'; പിണറായി വിജയൻ 
  • നേതാക്കൾ പാർട്ടി വിടുന്നത് സ്ഥാനമോഹവും അധപതനവും കാണിക്കുന്നതാണെന്ന് പിണറായി വിജയൻ പറഞ്ഞു

  • എൽഡിഎഫ് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷത്തോടെ ജയിക്കും എന്ന് മുഖ്യമന്ത്രി

  • വയനാട് ദുരിതബാധിതർക്ക് നിലവിൽ പരാതികളൊന്നുമില്ല, പുനരധിവാസ നടപടികൾ വിഷുവിന് മുമ്പ് പൂർത്തിയാകും

View All
advertisement