ഹൈദരാബാദിലെ ഇലക്ട്രോണിക്സ് ശൃംഖലയെ UPI ഉപയോഗിച്ച് കബളിപ്പിച്ച് രാജസ്ഥാൻ സംഘം 4 കോടി തട്ടിയതെങ്ങനെ?

Last Updated:

അന്വേഷണത്തിൽ, ഒന്നിലധികം കേസുകളിൽ ഒരേ രീതിയാണ് പണം തട്ടാൻ ഉപയോഗിച്ചതെന്ന് പൊലീസ് കണ്ടെത്തി

ഹൈദരാബാദ്: ഹൈദരാബാദിലെ ഇലക്ട്രോണിക്‌സ് റീട്ടെയിൽ ശൃംഖലയിൽ നിന്ന് യുപിഐ ഉപയോഗിച്ച് നാല് കോടി രൂപയുടെ തട്ടിപ്പ് നടത്തിയതിന് 13 പേർ അറസ്റ്റിൽ. 1.72 ലക്ഷം രൂപയും 50 ലക്ഷം രൂപ വിലമതിക്കുന്ന ഇലക്ട്രോണിക് സാധനങ്ങളും പൊലീസ് പിടിച്ചെടുത്തു. ഷോറൂം ശൃംഖലയുടെ ഉടമയായ ബജാജ് ഇലക്ട്രോണിക്‌സ്, സൈബരാബാദ്, ഹൈദരാബാദ്, രചകൊണ്ട തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിൽ നൽകിയ പരാതികളിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അന്വേഷണത്തിൽ, ഒന്നിലധികം കേസുകളിൽ ഒരേ രീതിയാണ് പണം തട്ടാൻ ഉപയോഗിച്ചതെന്ന് പൊലീസ് കണ്ടെത്തി. ഒരു സംഘം ഈ ഷോറൂമുകൾ സന്ദർശിച്ച് ഗൃഹോപകരണങ്ങൾ വാങ്ങാനെത്തുകയായിരുന്നു. പണമടയ്ക്കുന്ന സമയത്ത്, രാജസ്ഥാൻ ആസ്ഥാനമാ ഒരു കൂട്ടാളിയുമായി ഷോറൂമിൻ്റെ യുപിഐ സ്കാനർ പങ്കിട്ടു. തുടർന്ന് കൂട്ടാളി തുക കൈമാറിയ ശേഷം സംഘം വീട്ടുപകരണങ്ങളുമായി കടന്നു. അധികം താമസിയാതെ, തുക അയച്ച കൂട്ടാളി ബാങ്കിൽ ചാർജ്ബാക്ക് പരാതി നൽകി. തർക്കമുള്ള ഇടപാടിന് ശേഷമാണ് അത്തരമൊരു പരാതി ഫയൽ ചെയ്യുന്നത്. ഈ പരാതിയെത്തുടർന്ന്, ഇടപാട് റദ്ദാക്കുകയും സംഘം വീട്ടുപകരണങ്ങൾക്കായി നൽകിയ പണം തിരികെ ലഭിക്കുകയും ചെയ്യും.
advertisement
20നും 25നും ഇടയിൽ പ്രായമുള്ള 13 പേരെങ്കിലും ഈ സംഘത്തിലുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇവരിൽ ചിലർ ഹൈദരാബാദിലും മറ്റുള്ളവർ രാജസ്ഥാനിലുമാണ് താമസിച്ചിരുന്നത്.
വീട്ടുപകരണങ്ങൾ വിറ്റ് ലാഭം വിഭജിക്കുകയായിരുന്നു സംഘം ലക്ഷ്യമിട്ടതെന്ന് പൊലീസ് കണ്ടെത്തി. കേസിൽ അറസ്റ്റിലായവരിൽ സോംരാജ്, സുനിൽ, ശർവാൻ, സോമരാജ്, ശിവലാൽ, രമേഷ്, ശ്രാവൺ, പപ്പു റാം, ശ്രാവൺ, രാകേഷ്, രമേഷ്, അശോക് കുമാർ എന്നിവരും ഉൾപ്പെടുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഹൈദരാബാദിലെ ഇലക്ട്രോണിക്സ് ശൃംഖലയെ UPI ഉപയോഗിച്ച് കബളിപ്പിച്ച് രാജസ്ഥാൻ സംഘം 4 കോടി തട്ടിയതെങ്ങനെ?
Next Article
advertisement
'ഐ ലൗ മുഹമ്മദ്' കാമ്പയ്നിലൂടെ വിഭാഗീയത പരത്തരുതെന്ന് അഹ്‌ലെ ഹദീസ് കേന്ദ്ര ശൂറ 
'ഐ ലൗ മുഹമ്മദ്' കാമ്പയ്നിലൂടെ വിഭാഗീയത പരത്തരുതെന്ന് അഹ്‌ലെ ഹദീസ് കേന്ദ്ര ശൂറ
  • ഐ ലൗ മുഹമ്മദ് കാമ്പയിൻ സമൂഹത്തിൽ വിഭാഗീയത പരത്താൻ കാരണമാകരുതെന്ന് അഹ്‌ലെ ഹദീസ് കേന്ദ്ര ശൂറ ആവശ്യപ്പെട്ടു.

  • മുഹമ്മദ് നബിയുടെ സന്ദേശങ്ങൾ ജീവിതത്തിലൂടെ പ്രസരിപ്പിക്കാനാണ് ശ്രമിക്കേണ്ടതെന്ന് യോഗം നിർദേശിച്ചു.

  • പലസ്തീൻ പ്രശ്നം പരിഹരിക്കാൻ രാജ്യങ്ങൾ ഒന്നിച്ച് പ്രവർത്തിക്കണമെന്ന് അഹ്‌ലെ ഹദീസ് ശൂറ അഭിപ്രായപ്പെട്ടു.

View All
advertisement