കണ്ണൂരിൽ ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി
- Published by:Naseeba TC
- news18-malayalam
Last Updated:
ഷാജിയും പ്രസന്നയും തമ്മിൽ വഴക്കുണ്ടായിരുന്നു
കണ്ണൂർ കാങ്കോലിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കണ്ണൂർ ചെക്കിക്കുളം സ്വദേശി പ്രസന്ന (38) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിനു ശേഷം ഭർത്താവ് ഷാജി പൊലീസിൽ എത്തി കീഴടങ്ങി. കാങ്കോൽ ബമ്മാരടി കോളനിയിലാണ് സംഭവം.
ഷാജിയും പ്രസന്നയും തമ്മിൽ വഴക്കുണ്ടായിരുന്നു. ഇതിനിടയിലായിരുന്നു ഷാജി ഭാര്യയെ ആയുധം ഉപയോഗിച്ച് ആക്രമിച്ചത്.
വാർത്തയുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Location :
Kannur,Kerala
First Published :
October 25, 2023 4:44 PM IST


