വർക്കലയിലെ വീട്ടമ്മയുടെ കൊലപാതകത്തിൽ ഭർത്താവിന്റെ സഹോദരങ്ങളായ പ്രതികൾ പിടിയിൽ

Last Updated:

സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നുണ്ടായ കുടുംബവഴക്കിനിടെ ഭര്‍ത്താവിന്‍റെ ബന്ധുക്കള്‍ ലീന മണിയെ വീട്ടില്‍ക്കയറി വെട്ടിക്കൊല്ലുകയായിരുന്നു

news 18
news 18
തിരുവനന്തപുരം: വർക്കല അയിരൂരിൽ വീട്ടമ്മയെ കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യപ്രതികൾ കൂടി പിടിയിൽ. കൊല്ലപ്പെട്ട ലീനമണിയുടെ ഭർത്താവിന്റെ സഹോദരങ്ങളായ അഹദ്, ഷാജി എന്നിവരാണ് പിടിയിലായത്. അഹദിന്റെ ഭാര്യ റഹീനയെ മുൻപ് അറസ്റ്റ് ചെയ്തിരുന്നു.
ഇക്കഴിഞ്ഞ  ഞായറാഴ്ച രാവിലെ പത്ത് മണിയോടെയാണ് ലീനാമണിയെ അതിക്രൂരമായി കൊലപ്പെടുത്തിയത്. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നുണ്ടായ കുടുംബവഴക്കിനിടെ ഭര്‍ത്താവിന്‍റെ ബന്ധുക്കള്‍ ലീന മണിയെ വീട്ടില്‍ക്കയറി വെട്ടിക്കൊല്ലുകയായിരുന്നു.
Also Read- ശബ്ദം കേൾക്കാതിരിക്കാൻ വാതിലുകളും ജനലുകളും അടച്ചു; വായിൽ തുണി തിരുകി; വീട്ടമ്മയെ ഭര്‍ത്താവിന്‍റെ ബന്ധുക്കള്‍ വെട്ടിക്കൊന്നത് അതിക്രൂരമായി
ലീനയുടെ ഭര്‍തൃ സഹോദരങ്ങളായ അഹദ്, മുഹ്സിന്‍, ഷാജി എന്നിവരെയാണ് കേസിൽ ആദ്യം പ്രതിചേർത്തത്. കൊലപാതകത്തിന് പിന്നാലെ പ്രതികളെല്ലാം ഒളിവിൽ പോയി. ഇതിനിടയിലാണ് അഹദിന്റെ ഭാര്യ റഹീനയെ കേസിൽ പ്രതി ചേർത്ത് അറസ്റ്റ് ചെയ്തത്. സ്വത്തു തർക്കത്തിന്റെ പേരിലായിരുന്നു കൊലപാതകം
advertisement
ലീനയുടെ ഭര്‍ത്താവ് സിയാദ് ഒന്നര വര്‍ഷം മുന്‍പാണ് മരണപ്പെട്ടത്. ശേഷം സിയാദിന്‍റെ പേരിലുള്ള സ്വത്തുവകകള്‍ സഹോദരങ്ങള്‍ കൈവശപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായി ആരോപണമുണ്ട്. ഇത് സംബന്ധിച്ച കേസ് കോടതിയില്‍ നടക്കുന്നതിനിടെ ഒന്നരമാസം മുന്‍പ് സഹോദരന്‍ അഹദും കുടുംബവും ലീനയുടെ വീട്ടിലെത്തി താമസം ആരംഭിച്ചു.
Also Read- വർക്കലയിൽ വീട്ടമ്മയുടെ കൊലപാതകം: ഭർതൃസഹോദരന്‍റെ ഭാര്യയെ പ്രതിചേർത്തു
ലീനാമണിയുടെ കൊലപാതകത്തിൽ പൊലീസിന് വീഴ്ചപറ്റിയെന്ന ആരോപണവുമായി വീട്ടുകാർ രംഗത്തെത്തിയിരുന്നു. കോടതിയുടെ ഉത്തരവുണ്ടായിട്ടും ആവശ്യമായ സുരക്ഷ ഒരുക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടെന്നായിരുന്നു ആരോപണം. സ്വത്തിന്റെ പേരില്‍ സഹോദരന്മാര്‍ തര്‍ക്കം ഉന്നയിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തിരുന്നു.
advertisement
ലീനാമണിയുടെ ജീവന് ഭീഷണിയുണ്ടായിട്ടും അഹദിനേയും കുടുംബത്തേയും വീട്ടിൽ നിന്നും ഒഴിവാക്കിയിരുന്നില്ല. ശനിയാഴ്‌ച കോടതിയുടെ സംരക്ഷണ ഉത്തരവുമായി പൊലീസ് വീട്ടിലെത്തിയതാണ് പ്രതികളെ ചൊടിപ്പിച്ചത്. ഞായറാഴ്ച രാവിലെ പത്ത് മണിയോടെയാണ് ലീനാമണിയെ അതിക്രൂരമായി കൊലപ്പെടുത്തിയത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
വർക്കലയിലെ വീട്ടമ്മയുടെ കൊലപാതകത്തിൽ ഭർത്താവിന്റെ സഹോദരങ്ങളായ പ്രതികൾ പിടിയിൽ
Next Article
advertisement
നാലര വർഷത്തിന് ശേഷം ആലപ്പുഴ ജില്ലയിലെ സർക്കാർ പരിപാടിയിൽ ജി. സുധാകരന്റെ ചിത്രം
നാലര വർഷത്തിന് ശേഷം ആലപ്പുഴ ജില്ലയിലെ സർക്കാർ പരിപാടിയിൽ ജി. സുധാകരന്റെ ചിത്രം
  • ജി. സുധാകരന്റെ ചിത്രം നാലര വർഷത്തിന് ശേഷം ആലപ്പുഴയിലെ സർക്കാർ പരിപാടിയിൽ പ്രത്യക്ഷപ്പെട്ടു.

  • 50 കോടി രൂപ ചിലവഴിച്ച് നിർമ്മിച്ച നാലുചിറ പാലം 27ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

  • പാലം തുറന്നാൽ, അമ്പലപ്പുഴ-തിരുവല്ല പാതയും എൻ‌എച്ച് 66യും ബന്ധിപ്പിച്ച് ഗതാഗതം മെച്ചപ്പെടുത്തും.

View All
advertisement