ജോലിസ്ഥലത്ത് പീഡനമാരോപിച്ച് ഐസിസിയിലെ വനിതാ ജീവനക്കാരി; പരാതിയില്‍ നടപടിയെടുത്തില്ലെന്നും ആരോപണം

Last Updated:

കഴിഞ്ഞ കുറച്ച് നാളുകളായി ഐസിസിയിലെ വിവിധ പ്രോജക്ടുകളില്‍ ജോലി ചെയ്യുന്ന സ്ത്രീയാണ് പരാതിയുമായി രംഗത്തെത്തിയത്

ഐസിസി
ഐസിസി
ദുബായ്: ജോലിസ്ഥലത്ത് പീഡനമെന്നാരോപിച്ച് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിലെ (ഐസിസി) വനിതാ ജീവനക്കാരി. വിഷയത്തില്‍ പരാതി നല്‍കിയിട്ടും മേലുദ്യോഗസ്ഥര്‍ നടപടിയെടുക്കുന്നില്ലെന്നും ഇവര്‍ ആരോപിച്ചു.
സുരക്ഷാ ഭീതി കാരണം പരാതി എഴുതി ഇ-മെയില്‍ ചെയ്യുന്നതിന് പകരം മേലുദ്യോഗസ്ഥനെ നേരില്‍ക്കണ്ട് പരാതി സമര്‍പ്പിക്കാന്‍ ഇവര്‍ തീരുമാനിച്ചിരുന്നു. പരാതിക്കാരിയുമായി ബന്ധപ്പെട്ട വിശ്വസനീയ വൃത്തങ്ങളില്‍ നിന്നുമാണ് ഇക്കാര്യം വ്യക്തമായത്. ന്യൂസ് 18 ക്രിക്കറ്റ് നെക്സ്റ്റാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
” ഐസിസിയിലെ സ്വാധീനമുള്ള വ്യക്തികള്‍ തന്റെ ഇ-മെയില്‍ ട്രാക്ക് ചെയ്യുമെന്ന് അവര്‍ കരുതി. അതിനാലാണ് പഴയരീതിയില്‍ പരാതി എഴുതിത്തയ്യാറാക്കി സമര്‍പ്പിക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് പരാതി ഐസിസിയിലെ മേലുദ്യോഗസ്ഥന് സമര്‍പ്പിക്കുകയും ചെയ്തു,” എന്ന് പരാതിക്കാരിയോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍ പരാതിയില്‍ യാതൊരു നടപടിയെടുക്കാനും ഉന്നത നേതൃത്വം തയ്യാറായില്ല. വനിതാ ജീവനക്കാരിയുടെ പരാതി കേള്‍ക്കാനും ഇവര്‍ തയ്യാറായില്ല.
advertisement
കഴിഞ്ഞ കുറച്ച് നാളുകളായി ഐസിസിയിലെ വിവിധ പ്രോജക്ടുകളില്‍ ജോലി ചെയ്യുന്ന സ്ത്രീയാണ് പരാതിയുമായി രംഗത്തെത്തിയത്. ഒരു സീനിയര്‍ ഓഫീസര്‍ക്കെതിരെയാണ് ഇവരുടെ പ്രധാന ആരോപണം. 2021 ലെ ടി20 മത്സരം തുടങ്ങുന്നതിന് മുമ്പേ ഇദ്ദേഹം തന്നെ ഉപദ്രവിച്ചിരുന്നുവെന്നാണ് ഇവരുടെ പരാതിയില്‍ പറയുന്നത്.
ഇതിനെതിരെ പരാതിയുമായി നിരവധി തവണ ഉദ്യോഗസ്ഥരെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല. ”ഐസിസിയില്‍ പുതുതായി ജോലി ചെയ്യുന്നയാളല്ല പരാതിക്കാരി. കുറച്ച് നാളായി അവര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്. യുഎഇല്‍ നടന്ന ടി-20 വേള്‍ഡ് കപ്പുമായി ബന്ധപ്പെട്ട പ്രോജക്ടുകളിലും അവര്‍ ജോലി ചെയ്തിരുന്നു. ഇവര്‍ സമര്‍പ്പിച്ച പരാതിയില്‍ ഒരാള്‍ പോലും അനുകൂല നടപടി സ്വീകരിച്ചിട്ടില്ല. കാര്യമെന്താണെന്ന് അന്വേഷിക്കാന്‍ പോലും ആരും തയ്യാറായില്ല,” എന്ന് അടുത്ത വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
advertisement
ജീവനക്കാരി പരാതിയില്‍ പരാമര്‍ശിക്കുന്ന സീനിയര്‍ ഉദ്യോഗസ്ഥനെതിരെ മുമ്പും പരാതികളുയര്‍ന്നിരുന്നു. സഹജീവനക്കാരെ പീഡിപ്പിക്കുന്ന സ്വഭാവമാണ് ഇയാള്‍ക്കെന്നും അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു.
”ഇത്രയും വലിയൊരു സ്ഥാപനത്തിന് എതിരെയും അവിടുത്തെ ഉന്നത നേതൃത്വത്തില്‍പ്പെട്ട ഒരാള്‍ക്കെതിരെയും ഒറ്റയ്ക്ക് പോരാടുന്നത് വളരെ ബുദ്ധിമുട്ടേറിയ ജോലിയാണ്. ഇതെല്ലാം ഭാവിയിലെ പ്രൊഫഷണല്‍ മേഖലയിലെ തന്റെ അവസരങ്ങളെ ബാധിക്കുമോയെന്നും ജീവനക്കാരി ഭയന്നു. ആ ഐസിസി ഉദ്യോഗസ്ഥനെതിരെ ആദ്യമായല്ല ഒരാള്‍ ശബ്ദമുയര്‍ത്തുന്നത്,” എന്നും അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.
വിഷയം പരിഹരിക്കാന്‍ ഐസിസിയിലെ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരെ സമീപിച്ചിരുന്നു. എന്നാല്‍ ആരോപണങ്ങളെപ്പറ്റി അന്വേഷിക്കാന്‍ ചര്‍ച്ചകളോ കമ്മിറ്റികളോ രൂപീകരിച്ചിട്ടില്ല.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ജോലിസ്ഥലത്ത് പീഡനമാരോപിച്ച് ഐസിസിയിലെ വനിതാ ജീവനക്കാരി; പരാതിയില്‍ നടപടിയെടുത്തില്ലെന്നും ആരോപണം
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement