തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെ. എം. ബഷീര്‍ വാഹനമിടിച്ച് കൊല്ലപ്പെട്ട കേസില്‍ പ്രതി ശ്രീറാം വെങ്കിട്ടരാമൻ ഇന്ന് കോടതിയിൽ ഹാജരായി ജാമ്യമെടുത്തു. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പല തവണ നോട്ടീസ് നൽകിയിട്ടും കോടതിയിൽ ഹാജരാകാൻ ശ്രീറാം തയാറായിരുന്നില്ല. ഇന്ന് ഹാജരാകണമെന്ന് അന്ത്യശാസനം നൽകിയുന്നു. കേസിലെ രണ്ടാം പ്രതിയായ വഫ ഫിറോസ് നേരത്തെ ഹാജരായി ജാമ്യമെടുത്തിരുന്നു.
ഇതിനിടെ സി.സി ടി.ട.വി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള രേഖകൾ കൈമാറണമെന്ന ആവശ്യവും ശ്രീറാമിൻരെഅഭിഭാഷകൻ മുന്നോട്ടു വച്ചിട്ടുണ്ട്. കേസിൽ വിചാരണ നടപടികൾ തുടങ്ങാനിരിക്കെയാണ് ശ്രീറാമിന്റെ പുതിയ നീക്കം. ഇത് വിചാരണ വൈകിപ്പിക്കുന്നതിന്റെ ഭാഗമായാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഇനി കേസ് പരിഗണിക്കുമ്പോള്‍ ആവശ്യം പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തെ രണ്ടു പ്രാവശ്യം ആവശ്യപ്പെട്ടിട്ടും ശ്രീറാംകോടതിയിൽ ഹാജരായിരുന്നില്ല. വിചാരണ നടപടികളിലേക്ക് കടക്കുന്നതിൻറെ ഭാഗമായി കുറ്റപത്രം വായിച്ചു കേള്‍പ്പിക്കാനായി ഈ മാസം 27ന് ഹാജരാകാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്. കേസിലെ രണ്ടാം പ്രതി വഫയും ഇന്ന് കോടതിയിൽ ഹാജരായി.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.