മോഷണം പോയ 405 ഫോണുകൾ കന്യാകുമാരി പൊലീസ് ഉടമകൾക്ക് കൈമാറി
- Published by:Arun krishna
- news18-malayalam
Last Updated:
56 ലക്ഷം രൂപ മൂല്യം വരുന്ന 405 ഫോണുകളാണ് ഉടമകൾക്ക് കൈമാറിയത്
സജ്ജയ കുമാർ, ന്യൂസ് 18
കന്യാകുമാരി : മോഷണം പോയ 405 മൊബൈൽ ഫോണുകൾ ഉടമകൾക്ക് കൈമാറി കന്യാകുമാരി പാെലീസ്. കന്യാകുമാരി ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നാഗർകോവിൽ എസ്.പി ഓഫീസിലെ സൈബർ ക്രൈം വിഭാഗം നടത്തിയ അന്വേഷണത്തിൽ കണ്ടെടുത്ത ഫോണുകളാണ് ഉടമകൾക്ക് കൈമാറിയത്.
ജില്ലാ പൊലീസ് മേധാവി ഹരികിരൺ പ്രസാദിന്റെ നേതൃത്വത്തിൽ എസ്.ഐ സംസീറിന്റെ പ്രത്യേക സംഘമാണ് മൊബൈൽ ഫോണുകൾ കണ്ടെടുത്തത്. മൊബൈലുകൾ കടകളിൽ നിന്ന് പഴയവിലയ്ക്ക് വാങ്ങിയവരുടെ പക്കൽ നിന്നും പഴയ ഫോണുകൾ വിൽക്കുന്ന കടകളിൽ നിന്നും മോഷണ കേസിലെ പ്രതികളിൽ നിന്നുമാണ് കണ്ടെടുത്തത്.
advertisement

ഇന്നലെ രാവിലെ നാഗർകോവിൽ എസ്.പി ഓഫീസിൽ നടന്ന ചടങ്ങിൽ സൗത്ത് സോൺ ഡി.ഐ.ജി പ്രവേഷ് കുമാറാണ് 405 ഫോണുകൾ ഉടമകൾക്ക് കൈമാറിയത്.ഇവയുടെ മൂല്യം 56ലക്ഷം രൂപ വരുമെന്ന് അന്വേഷണത്തിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥർ പറഞ്ഞു.
Location :
Tamil Nadu
First Published :
April 26, 2023 8:55 PM IST