കാവലിന് റോട്ട്‌വീലറും ജർമൻ ഷെപേർഡും; കൊല്ലത്ത് വാടകവീട്ടിൽ നിന്ന് 15 ഗ്രാം എംഡിഎംഎയും ഒന്നര കിലോ കഞ്ചാവും പിടികൂടി
- Published by:Rajesh V
- news18-malayalam
Last Updated:
പരിശോധനയില്‍ പിസ്റ്റളും വടിവാളുകളും മഴുവും കണ്ടെടുത്തു
കൊല്ലം കരുനാഗപ്പള്ളിയിൽ എക്‌സൈസിന്റെ ലഹരി വേട്ട. കരുനാഗപ്പള്ളി തഴവ മെഴുവേലിയില്‍ നിന്ന് 15 ഗ്രാം എംഡിഎംഎയും 1.5 കിലോ കഞ്ചാവും പിടികൂടി. കൊല്ലം എക്‌സൈസ് ആന്റി നര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ലഹരി പിടികൂടിയത്. കുലശേഖരപുരം സ്വദേശി അനസിന്റെ വാടക വീട്ടില്‍ നടത്തിയ പരിശോധനയില്‍ പിസ്റ്റളും വടിവാളുകളും മഴുവും കണ്ടെടുത്തു.
വീടിന് സുരക്ഷ ഒരുക്കാന്‍ ജര്‍മന്‍ ഷെപേര്‍ഡ്, ലാബ്, റോട്ട്‌വീലര്‍ ഇനങ്ങളിൽപ്പെട്ട നായ്ക്കളെ ചുറ്റും കെട്ടിയിരുന്നു. നായയെ കെട്ടിയിരുന്ന ഷീറ്റിന്റെ അടിയില്‍ ചാക്കില്‍ ഒളിപ്പിച്ച നിലയില്‍ ആയിരുന്നു കഞ്ചാവ്. പ്രതി അനസിനെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു.

പരിശോധനയിൽ കണ്ടെത്തിയ പിസ്റ്റളും മഴുവും
Summary: The Excise Department has conducted a major drug raid in Karunagappally, Kollam. Authorities seized 15 grams of MDMA and 1.5 kilograms of ganja from a location in Mezhuveli, Thazhava. The raid was carried out by the Kollam Excise Anti-Narcotic Special Squad. During the search at a house rented by Anas, a native of Kulashekarapuram, officials also recovered a pistol, machetes, and an axe. To secure the premises and evade law enforcement, several aggressive dog breeds, including German Shepherds, Labradors, and Rottweilers, were tied up around the house.
Location :
Kollam,Kollam,Kerala
First Published :
Jan 26, 2026 10:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കാവലിന് റോട്ട്‌വീലറും ജർമൻ ഷെപേർഡും; കൊല്ലത്ത് വാടകവീട്ടിൽ നിന്ന് 15 ഗ്രാം എംഡിഎംഎയും ഒന്നര കിലോ കഞ്ചാവും പിടികൂടി










