പരാതിക്കാരൻ ജീവനൊടുക്കിയ പുൽപള്ളി ബാങ്ക് തട്ടിപ്പ്: കെപിസിസി ജനറൽ സെക്രട്ടറി കെ.കെ.എബ്രഹാം അറസ്റ്റിൽ
- Published by:Sarika KP
- news18-malayalam
Last Updated:
പുൽപ്പള്ളി പോലീസ് മെഡിക്കൽ കോളേജിലെത്തിയാണ് രേഖപ്പെടുത്തിയത്.
മാനന്തവാടി: വയനാട് പുൽപള്ളി സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പ് കേസിൽ പരാതിക്കാരന്റെ ആത്മഹത്യയിൽ ബാങ്ക് മുൻ പ്രസിഡന്റും കെപിസിസി ജനറൽ സെക്രട്ടറിയുമായ കെ.കെ.എബ്രഹാമിനെ പൊലീസ് അറസ്റ്റ് ചെയ്തു. ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന്കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന എബ്രഹാം. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ അറസ്റ്റ് പുൽപ്പള്ളി പോലീസ് മെഡിക്കൽ കോളേജിലെത്തിയാണ് രേഖപ്പെടുത്തിയത്. രാത്രി 10-30-നാണ് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച്ചയാണ് വായ്പാ തട്ടിപ്പ് കേസിൽ കർഷകനായ രജേന്ദ്രൻ വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. ഇതിനെ തുടർന്ന് എബ്രഹാം ഉൾപ്പടെയുള്ളവർക്കെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്. എബ്രഹാമിനെതിരെ നടപടിയെടുക്കണം എന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. അതേസമയം, ജീവനൊടുക്കിയ കർഷകൻ രാജേന്ദ്രൻ നായരുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.
Location :
Wayanad,Kerala
First Published :
June 01, 2023 7:08 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പരാതിക്കാരൻ ജീവനൊടുക്കിയ പുൽപള്ളി ബാങ്ക് തട്ടിപ്പ്: കെപിസിസി ജനറൽ സെക്രട്ടറി കെ.കെ.എബ്രഹാം അറസ്റ്റിൽ