പഠിക്കാൻ മിടുക്കിയായ 'ഷംനയെ' സഹായിച്ച മുഹമ്മദിന് ഓൺലൈൻ തട്ടിപ്പിൽ നഷ്ടമായത് 6 ലക്ഷത്തോളം രൂപ

Last Updated:

ലക്ഷങ്ങൾ സെമസ്റ്റർ ഫീസ് വരുന്ന ജോലി അധിഷ്ഠിതമായ കോഴ്സിന് ചേർന്ന് പഠിക്കാൻ സഹായിക്കാമെന്ന് മുഹമ്മദ് പെൺകുട്ടിക്ക് വാഗ്ദാനം നൽകി

fraud
fraud
കണ്ണൂർ: ഫേസ്ബുക്കിൽ വിദ്യാർഥിനിയുടെ പേരിൽ വ്യാജ പ്രൊഫൈൽ സൃഷ്ടിച്ച് തട്ടിപ്പ് നടത്തിയയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഷംന എന്ന പേരിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി ആറു ലക്ഷത്തോളം രൂപ തട്ടിയെടുത്ത ഗൂഡല്ലൂരിലെ ഉബൈദുള്ള (37)യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊളവല്ലൂർ പൊലീസാണ് ഇയാളെ തന്ത്രപരമായി പിടികൂടിയത്. എസ്. ഐ. സുഭാഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മേപ്പാടി അടിവാരത്തെ വീട്ടില്‍നിന്നാണ് ഉബൈദുള്ളയെ അറസ്റ്റു ചെയ്തത്. കടവത്തൂര്‍ സ്വദേശി എന്‍. കെ. മുഹമ്മദാണ് പരാതിക്കാരന്‍.
കടവത്തൂർ സ്വദേശി മുഹമ്മദ് ഫേസ്ബുക്ക് മെസഞ്ചർ വഴി 2019ലാണ് വിദ്യാർത്ഥിനിയായ ഷംനയെ പരിചയപ്പെടുന്നത്. ഇവരുടെ പരിചയം പ്രണയമായി വളർന്നു.അതിനിടെ പാവപ്പെട്ട വീട്ടിലെ കുട്ടിയാണെന്നും സാമ്പത്തികമില്ലാത്തതിനാൽ പഠിക്കാനാകുന്നില്ലെന്നും ഷംന മുഹമ്മദിന് അയച്ച സന്ദേശത്തിൽ പറഞ്ഞു. ലക്ഷങ്ങൾ സെമസ്റ്റർ ഫീസ് വരുന്ന ജോലി അധിഷ്ഠിതമായ കോഴ്സിന് ചേർന്ന് പഠിക്കാൻ സഹായിക്കാമെന്ന് മുഹമ്മദ് പെൺകുട്ടിക്ക് വാഗ്ദാനം നൽകി.
കോഴ്സ് പൂർത്തിയായാൽ ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ലഭിക്കുമെന്നും ഷംന എന്ന വ്യാജ പ്രൊഫൈലിലൂടെ ഉബൈദുള്ള മുഹമ്മദിനെ വിശ്വസിപ്പിച്ചു. ഇതോടെ ഷംനയെ സഹായിക്കാൻ മുഹമ്മദ് തയ്യാറായി. ഫീസ് അടയ്ക്കണമെന്ന് കാട്ടിയും പഠനത്തിന്‍റെ മറ്റ് ചിലവുകൾക്കുമായി ഷംന ആവശ്യപ്പെട്ട പണം യഥാസമയം മുഹമ്മദ് നൽകി. പല ഘട്ടങ്ങളായി മുഹമ്മദ് ആറ് ലക്ഷത്തോളം രൂപ കൈമാറി.
advertisement
ഇത്രയും പണം കൈക്കാലയതോടെ ഷംന, മുഹമ്മദിനോട് സംസാരിക്കാതെയായി. ഫേസ്ബുക്കിൽ ഷംനയെ ഓൺലൈനായി പിന്നീട് കണ്ടിട്ടേയില്ല. ഇതോടെ താൻ തട്ടിപ്പിന് ഇരയായെന്ന മുഹമ്മദ് സംശയിച്ചു. അങ്ങനെയാണ് പൊലീസിൽ പരാതി നൽകുന്നത്. കേസ് രജിസ്റ്റർ ചെയ്ത പൊലീസ് സൈബർ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ‘ഷംനയെ’ കണ്ടെത്തിയത്. ബാങ്ക് വിവരങ്ങൾ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് ഉബൈദുള്ളയെ പൊലീസ് കണ്ടെത്തിയത്. അന്വേഷണത്തിൽ താമരശ്ശേരി പൊലീസിന്റെ സഹകരണവും ലഭിച്ചിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിരിക്കുകയാണ്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
പഠിക്കാൻ മിടുക്കിയായ 'ഷംനയെ' സഹായിച്ച മുഹമ്മദിന് ഓൺലൈൻ തട്ടിപ്പിൽ നഷ്ടമായത് 6 ലക്ഷത്തോളം രൂപ
Next Article
advertisement
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
  • സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും.

  • ആശുപത്രി ആക്രമണങ്ങൾ തടയാൻ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെജിഎംഒ ആവശ്യപ്പെട്ടു.

  • പ്രതിഷേധ ദിനത്തിൽ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.

View All
advertisement