• HOME
  • »
  • NEWS
  • »
  • crime
  • »
  • ബെംഗളൂരു സ്ഫോടനവുമായി ബന്ധം; തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ രണ്ട് പേരെ എൻ.ഐ.എ കസ്റ്റഡിയിലെടുത്തു

ബെംഗളൂരു സ്ഫോടനവുമായി ബന്ധം; തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ രണ്ട് പേരെ എൻ.ഐ.എ കസ്റ്റഡിയിലെടുത്തു

ഗുല്‍നവാസ് ലഷ്‌കര്‍ ഇ തൊയ്‌ബെ പ്രവര്‍ത്തകനും ഷുഹൈബ് ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകനുമാണ്.

News18

News18

  • Share this:
    തിരുവനന്തപുരം:  സൗദിയിൽ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ രണ്ട് പേരെ ദേശീയ അന്വേഷണ ഏജൻസി കസ്റ്റഡിയിലെടുത്തു. ഉത്തർപ്രദേശ് സ്വദേശി ഗുൽ നവാസ്, കണ്ണൂർ സ്വദേശി ഷുഹൈബ് എന്നിവരെയാണ് എൻ.ഐ.എ കസ്റ്റഡിയിലെടുത്തത്. ബെംഗളൂരു സ്ഫോടന കേസുമായി ബന്ധപ്പെട്ടാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഗുല്‍നവാസ് ലഷ്‌കര്‍ ഇ തൊയ്‌ബെ പ്രവര്‍ത്തകനും ഷുഹൈബ് ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകനുമാണ്.

    വൈകീട്ട് ആറരയോടെ ഇരുവരും സൗദിയിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു അറസ്റ്റ്.  ഇവർക്കെതിരെ നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇവരെ ഡീപോർട്ട് ചെയ്ത് ഇന്ത്യയിലേക്ക് എത്തിച്ചെന്നാണ് വിവരം.

    അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം രണ്ടുമണിക്കൂറോളം ഇവരെ വിമാനത്താവളത്തില്‍ വെച്ച് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലില്‍ റോയുടെ ഉദ്യോഗസ്ഥരും പങ്കെടുത്തതായാണ് വിവരം. ഇവരെ കൊച്ചിയിലെത്തിച്ചതിന് ശേഷം ഒരാളെ ബെംഗളുരുവിലേക്കും ഒരാളെ ഡല്‍ഹിയിലേക്കും കൊണ്ടുപോകും.

    ഞായറാഴ്ച  കേരളം, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്നും ഒൻപത് അൽ ഖ്വയ്ദ ഭീകരരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെയെല്ലാം ഇന്ന് ഡൽഹിയിൽ എത്തിരുന്നു. എറണാകുളം മൂര്‍ഷിദാബാദ് എന്നിവിടങ്ങളില്‍ നിന്നായി ഒമ്പത് പേരെ പിടികൂടിയത്.മൂര്‍ഷീദ് ഹസൻ, ഇയാക്കൂബ് ബിശ്വാസ്, മൊഷറഫ് ഹൊസൻ എന്നിവർ എറണാകുളത്ത് നിന്ന് പിടിയിലായത്.
    Published by:Aneesh Anirudhan
    First published: