ലോക്ക്ഡൗണിലും കേരളത്തിലേക്ക് വൻ മദ്യക്കടത്ത്; 20 ദിവസത്തിനിടെ പിടികൂടിയത് 5392 ലിറ്റര്‍
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ലോക്ഡൗൺ പ്രഖ്യാപിച്ചതോടെയാണ് സംസ്ഥാനത്തെ ബാറുകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും അടച്ചുപൂട്ടിയത്.
കൊച്ചി: ലോക്ക്ഡൗണിനിടയിലും കേരളത്തിലേക്ക് വൻ മദ്യക്കടത്ത്. എക്‌സൈസ് വകുപ്പ് നടത്തിയ പരിശോധനയില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടു വന്ന 5392 ലിറ്റര്‍ മദ്യമാണ് കഴിഞ്ഞ 20 ദിവസത്തിനിടെ മാത്രം പിടികൂടിയത്. 12000ലധികം ലിറ്റര്‍ സ്പിരിറ്റും പിടിച്ചെടുത്തു. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ലോക്ഡൗൺ പ്രഖ്യാപിച്ചതോടെയാണ് സംസ്ഥാനത്തെ ബാറുകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും അടച്ചുപൂട്ടിയത്. ഇതിന് പിന്നാലെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേയ്ക്കുള്ള മദ്യക്കടത്ത് വർധിച്ചു.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കടത്തുന്നതിനിടെ 4495 ലിറ്റര്‍ മദ്യമാണ് വിവിധ ജില്ലകളില്‍ നിന്നായി എക്‌സൈസ് പിടികൂടിയത്. കാസര്‍കോഡ് നിന്ന് 2776 ലിറ്ററും കണ്ണൂരില്‍ നിന്ന് 488 ലിറ്ററും പാലക്കാട് നിന്ന് 399 ലിറ്ററും മദ്യം പിടിച്ചെടുത്തു.
Also Read സ്വകാര്യഭാഗത്ത് കുപ്പി കയറ്റിയ ശേഷം കൂട്ട ബലാത്സംഗം: പെൺകുട്ടിയെ കണ്ടെത്തിയത് കോഴിക്കോട് നിന്ന്
റെയ്ഡില്‍ കണ്ടെത്തിയത് 453 ലിറ്റർ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യമാണ്. പിടിച്ചെടുത്തതിൽ 1379 ലിറ്ററും വ്യാജമദ്യമാണ്. 12127 ലിറ്റര്‍ സ്പിരിറ്റും എക്‌സൈസ് വകുപ്പ് പിടികൂടി. അനധിക്യതമായി വില്‍പ്പന നടത്തിയ 352 ലിറ്റര്‍ കള്ളും പിടിച്ചെടുത്തിട്ടുണ്ട്. വ്യാജമദ്യം നിര്‍മ്മിക്കാനുള്ള 1,18, 523 ലിറ്റര്‍ വാഷ് നശിപ്പിയ്ക്കുകയും ചെയ്തു.
advertisement
953 കിലോ കഞ്ചാവാണ് എക്‌സൈസ് പിടികൂടിയത്. 50 ഗ്രാം ബ്രൗണ്‍ ഷുഗറും 43 ഗ്രാം എംഡിഎംഎയും 21 ഗ്രാം ഹാഷിഷും പിടിച്ചെടുത്തവയില്‍ ഉണ്ട്. 20 ദിവസത്തിനിടെ 14 ജില്ലകളിലായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയത് 7498 റെയ്ഡുകള്‍. 3571 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 289 പേർ അറസ്റ്റിലായി. സംസ്ഥാനവ്യാപകമായി പോലീസ് നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തവയുടെ കൂടി കണക്കെടുത്താൽ ഇത് ഇനിയും ഉയരും.
advertisement
ബെംഗളൂരുവില്‍ 35 ലക്ഷം രൂപയുടെ ലഹരിമരുന്ന് പിടികൂടി; അറസ്റ്റിലായത് മലയാളികള്‍ ഉള്‍പ്പെടെ ആറുപേര്‍
ബെംഗളൂരു: 35 ലക്ഷംരൂപ വിലവരുന്ന ലഹരി മരുന്നുമായി ബെംഗളുരുവിൽ രണ്ടു മലയാളികൾ ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ. മലയാളികളായ പി.ബി. ആദിത്യൻ (29), സി.എസ്. അഖിൽ (25), നൈജീരിയൻ സ്വദേശി ജോൺ ചുക്വക്ക (30), ബെംഗളൂരു സ്വദേശികളായ ഷെർവിൻ സുപ്രീത് ജോൺ (26), അനികേത് എ. കേശവ (26), ഡൊമിനിക് പോൾ (30) എന്നിവരെയാണ് ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ചിന്റെ ആന്റി നാർക്കോട്ടിക് വിഭാഗം അറസ്റ്റുചെയ്തത്.
advertisement
Also Read ഓഫീസിനുള്ളിൽ വിവസ്ത്രയാക്കാൻ ശ്രമിച്ചെന്ന് ജീവനക്കാരി; കരുനാഗപ്പള്ളി നഗരസഭ സൂപ്രണ്ടിന് സസ്പെന്ഷന്
എം.ഡി.എം.എ. ഗുളികകളും എൽ.എസ്.ഡി. പേപ്പറുകളും ഇവരിൽനിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഡാർക്ക് നെറ്റിലൂടെ ബിറ്റ് കോയിൻ ഇടപാടുവഴിയുമായിരുന്നു ഇവരുടെ വിൽപന. ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുള്ള രാവിലെ ആറുമുതൽ പത്തുവരെ ലഹരിമരുന്ന് വിറ്റഴിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പൊലീസിന്റെ വലയിലായത്.
Location :
First Published :
May 30, 2021 2:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ലോക്ക്ഡൗണിലും കേരളത്തിലേക്ക് വൻ മദ്യക്കടത്ത്; 20 ദിവസത്തിനിടെ പിടികൂടിയത് 5392 ലിറ്റര്‍


