റമ്മി കളിച്ച് 3 ലക്ഷം നഷ്ടം; നികത്താന്‍ 80കാരിയുടെ കഴുത്തില്‍ കത്തിവച്ച് കവര്‍ച്ച; യുവാവ് പിടിയില്‍
- Published by:Sarika KP
- news18-malayalam
Last Updated:
ഓണ്‍ലൈന്‍ റമ്മിയ്ക്ക് അടിമയായ ഇയാൾ പലരിൽ നിന്നും കടം വാങ്ങിയാണ് റമ്മി കളിച്ചത്.
കോട്ടയം: ഓണ്‍ലൈന്‍ റമ്മി കളിച്ചുണ്ടായ നഷ്ടം നികത്താന്‍ മോഷ്ണത്തിനു ശ്രമിച്ച യുവാവ് പിടിയില്‍. പാലാ ഭരണങ്ങാനം സ്വദേശി അമല്‍ അഗസ്റ്റിനാണ് (23) പിടിയിലായത്. ഓണ്‍ലൈന്‍ റമ്മി കളിക്കാനുള്ള പണത്തിനായാണ് പ്രതി കവര്‍ച്ച നടത്തിയതെന്ന് പൊലീസ് പറയുന്നു. ഓണ്‍ലൈന്‍ റമ്മിയ്ക്ക് അടിമയായ ഇയാൾ പലരിൽ നിന്നും കടം വാങ്ങിയാണ് റമ്മി കളിച്ചത്. ഇതോടെ ഇയാൾക്ക് മൂന്ന് ലക്ഷം രൂപയാണ് ഇതിലൂടെ നഷ്ടമായത്. എന്നാൽ പിന്നീട് ആളുകള്‍ പണം തിരികെ ചോദിച്ചതോടെ മടക്കി നല്‍കുന്നതിനും തുടര്‍ന്നും റമ്മി കളിക്കുന്നതിനും പ്രതി മോഷണത്തിന് ഇറങ്ങുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.
ഈ മാസം 23നാണ് കേസിനാസ്പദമായ സംഭവം. പത്തനംതിട്ട സ്വദേശിനിയായ സരസമ്മയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വീട്ടില്‍ അതിക്രമിച്ച് കയറി അമല്‍ സരസമ്മയുടെ കഴുത്തില്‍ കത്തിവച്ച് കഴുത്തില്‍ ഉണ്ടായിരുന്ന മൂന്ന് പവന്റെ മാല കവരുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പത്തനംതിട്ട ഇലവുംതിട്ടയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.
Location :
Kottayam,Kottayam,Kerala
First Published :
Dec 31, 2023 2:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
റമ്മി കളിച്ച് 3 ലക്ഷം നഷ്ടം; നികത്താന്‍ 80കാരിയുടെ കഴുത്തില്‍ കത്തിവച്ച് കവര്‍ച്ച; യുവാവ് പിടിയില്‍









