തൊപ്പിക്കച്ചവടക്കാരിയ്ക്ക് ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്ത ലോട്ടറിക്കച്ചവടക്കാരൻ അറസ്റ്റിൽ
- Published by:Sarika KP
- news18-malayalam
Last Updated:
ഒരേ സീരീസിലുള്ള 12 ലോട്ടറികൾക്ക് 100 രൂപ വീതം 1200 രൂപ അടിച്ചിട്ടുണ്ടെന്ന് പറഞ്ഞ് കബളിപ്പിച്ച് ടിക്കറ്റ് കൈക്കലാക്കുകയായിരുന്നു.
തിരുവനന്തപുരം: തൊപ്പിക്കച്ചവടക്കാരിയുടെ ഒരു കോടി രൂപ സമ്മാനമടിച്ച ടിക്കറ്റ് തട്ടിയെടുത്ത ലോട്ടറിക്കച്ചവടക്കാരൻ അറസ്റ്റിൽ. പേരൂർക്കട വയലരികത്ത് വീട്ടിൽ കണ്ണൻ(45) ആണ് മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തത്. മ്യൂസിയത്തിനുസമീപത്ത് തൊപ്പിക്കച്ചവടം ചെയ്യുന്ന അറുപതുവയസ്സുള്ള സുകുമാരിയമ്മ എടുത്ത ടിക്കറ്റാണ് ഇയാൾ തട്ടിയെടുത്ത്. കണ്ണൻതന്നെയാണ് ഈ ടിക്കറ്റ് സുകുമാരിയമ്മയ്ക്ക് വിറ്റത്.
14ന് കണ്ണൻ സുകുമാരിഅമ്മക്ക് വിറ്റ ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറി ടിക്കറ്റിനാണ് ഒന്നാംസമ്മാനമായ ഒരു കോടി രൂപ അടിച്ചത്. 15-നായിരുന്നു നറുക്കെടുപ്പ്. എഫ്.ജി 348822 നമ്പറിനായിരുന്നു സമ്മാനം. ഇതേ സീരീസിലുള്ള 12 ലോട്ടറികൾ സുകുമാരി അമ്മ എടുത്തിരുന്നു. ഓരോ ടിക്കറ്റിനും 100 രൂപവീതം 1200 രൂപ ലഭിച്ചെന്നുപറഞ്ഞാണ് ഇയാൾ സുകുമാരിയമ്മയിൽനിന്ന് ടിക്കറ്റുകൾ തിരികെവാങ്ങിയത്. 500 രൂപയും ബാക്കി 700 രൂപയ്ക്ക് ലോട്ടറിടിക്കറ്റും ഇയാൾ തിരികെനൽകി. എന്നാൽ, ഒന്നാം സമ്മാനം അടിച്ച കാര്യം കണ്ണൻ സുകുമാരിഅമ്മയെ അറിയിച്ചില്ല.
advertisement
തുടർന്ന് തനിക്ക് ലോട്ടറിയടിച്ചെന്നും ഇത് എടുത്തയാൾ പണമില്ലാത്തതിനാൽ തിരികെനൽകിയതാണെന്നും കണ്ണൻ പാളയത്തുള്ള മറ്റൊരു വഴിയോരക്കച്ചവടക്കാരോട് പറഞ്ഞതാണ് തട്ടിപ്പ് പുറത്തറിയാൻ സഹായിച്ചത്. ഇതിൻരെ അടിസ്ഥാനത്തിൽ സുകുമാരിയമ്മ മ്യൂസിയം പോലീസിൽ പരാതിനൽകി. ഒന്നാംസമ്മാനം ലഭിച്ച ടിക്കറ്റ് കണ്ണൻ ലോട്ടറിവകുപ്പിൽ ഹാജരാക്കിയിട്ടുണ്ട്. ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തതുസംബന്ധിച്ച് പോലീസ് ലോട്ടറിവകുപ്പിന് റിപ്പോർട്ട് നൽകും.
Location :
Kerala
First Published :
May 19, 2024 7:13 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
തൊപ്പിക്കച്ചവടക്കാരിയ്ക്ക് ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്ത ലോട്ടറിക്കച്ചവടക്കാരൻ അറസ്റ്റിൽ