HOME /NEWS /Crime / ആനയെ തൊടാൻ അനുവദിച്ചില്ല; പത്തംഗ സംഘം പാപ്പാന്‍മാരെ വീട് കയറി മർദിച്ചു‌‌

ആനയെ തൊടാൻ അനുവദിച്ചില്ല; പത്തംഗ സംഘം പാപ്പാന്‍മാരെ വീട് കയറി മർദിച്ചു‌‌

ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു അക്രമം

ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു അക്രമം

ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു അക്രമം

  • Share this:

    തിരുവനന്തപുരം: നെടുമങ്ങാടിന് സമീപം ചുള്ളിമാനൂരിൽ ആന പാപ്പാൻമാരെ പത്തംഗസംഘം വീട് കയറി അക്രമിച്ചു. ആനയെ കെട്ടുന്ന സ്ഥലത്ത് എത്തിയ സംഘം ആനയെ തൊടാനും അവിടെ ഇരുന്ന് മദ്യപിക്കാനും ശ്രമിച്ചത് പാപ്പാൻമാർ ചോദ്യം ചെയ്തു. ഇതിനെ തുടർന്നായിരുന്നു പത്തംഗ സംഘത്തിന്‍റെ മർദനം. സംഭവത്തില്‍ വലിയമല പൊലീസ് കേസെടുത്തു. ഇന്നലെ രാത്രി 9 ത് മണിയോടെയായിരുന്നു അക്രമം നടന്നത്.

    ആനാപ്പാപ്പാന്മാര്‍ താമസിക്കുന്ന വീട്ടിൽ ആദ്യം രണ്ട് ബൈക്കുകളിലായി ആറുപേര്‍ എത്തി. ആനയെ കെട്ടുന്ന സ്ഥലത്ത് മദ്യപിക്കാനായി സംഘം എത്തിയത് പാപ്പാന്മാര്‍ തടയുകയായിരുന്നു. ഇതിൽ പ്രകോപിതരായ സംഘം പാപ്പാന്‍മാരെ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തി മടങ്ങി. രണ്ട് മണിക്കൂറിന് ശേഷം കൂടുതൽ പേരുമായി മടങ്ങിയെത്തിയ ശേഷമായിരുന്നു അക്രമവും മർദനവും.

    Also Read- പതിനഞ്ചുകാരിയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ 78കാരനായ ഡോക്ടർ അറസ്റ്റിൽ

    മൊയ്തീൻ (63), കുഞ്ഞുമോൻ(52), യുസഫ് (60) എന്നിവര്‍ക്കു നേരെയായിരുന്നു ആക്രമണം. വീടിന്‍റെ വരാന്തയിൽ കിടന്നുറങ്ങുകയായിരുന്ന കുഞ്ഞുമോന് ആക്രമണത്തിൽ പരിക്കേറ്റു. വീടിന്‍റെ വാതിൽ തല്ലിപ്പൊളിക്കാൻ ശ്രമിച്ച അക്രമി സംഘം ജനാല ചില്ല് ചുടുകല്ല് കൊണ്ട് എറിഞ്ഞ് തകര്‍ത്തു. അക്രമി സംഘത്തിന്‍റെ ഒരു ബൈക്ക് ആനപാപ്പാന്മാര്‍ തടഞ്ഞുവച്ചു.

    Also Read- വഴക്കിനൊടുവിൽ കിണറ്റിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച ഭാര്യയെ രക്ഷിച്ചു; വീണ്ടും വഴക്കുണ്ടായി കൊലപ്പെടുത്തി ഭർത്താവ്

    സ്ഥലത്ത് നിന്ന് ഒരു മൊബൈൽ ഫോണും കിട്ടി. സമീപവാസികളായ യുവാക്കളാണ് ആക്രമി സംഘത്തിലുണ്ടായിരുന്നത് പൊലീസ് അറിയിക്കുന്നത്. അതിനിടെ കേസ് 50,000 രൂപാ നൽകി കേസ് ഒത്തുതീര്‍ക്കാനും ശ്രമമുണ്ടായിയെന്നാണ് പാപ്പാന്മാര്‍ വിശദമാക്കുന്നത്. ചുള്ളിമാനൂര്‍ സ്വദേശി രാഹുലിന്‍റെ ഉടമസ്ഥതയിലുള്ളതാണ് വീടും ആനയും.

    First published:

    Tags: Kerala police, Mahout, Nedumangad