മെച്ചപ്പെട്ട ജോലി വാഗ്ദാനം ചെയ്ത് ഡോക്ടറെ പീഡിപ്പിച്ച നേഴ്സ് കസ്റ്റഡിയിൽ; നഗ്നഫോട്ടോ പുറത്തുവിടുമെന്ന് ഭീഷണിയെന്നും പരാതി

Last Updated:

സ്വകാര്യ ആശുപത്രിയിൽ ഒപ്പം ജോലി ചെയ്തിരുന്ന ഡോക്ടറെ കോയമ്പത്തൂരിൽ മെച്ചപ്പെട്ട ജോലി വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്താണ് പ്രതി കോഴിക്കോട്ടെ ഹോട്ടലിൽ വെച്ച് പീഡിപ്പിച്ചത്

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
കോഴിക്കോട്: മെച്ചപ്പെട്ട ജോലി വാഗ്ദാനം ചെയ്ത് വനിതാ ഡോക്ടറെ ലൈംഗികമായി പീഡിപ്പിച്ച മെയിൽ നഴ്സിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തൃശൂർ സ്വദേശി നിഷാം ബാബുവി(24)നെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ഒപ്പം ജോലി ചെയ്തിരുന്ന ഡോക്ടറെ കോയമ്പത്തൂരിൽ മെച്ചപ്പെട്ട ജോലി വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്താണ് നിഷാം ബാബു കോഴിക്കോട്ടെ ഹോട്ടലിൽ വെച്ച് പീഡിപ്പിച്ചത്.
2022 ഡിസംബർ 30നാണ് കേസിന് ആസ്പദമായ സംഭവം നടന്ന്. കോയമ്പത്തൂരിൽ കൂടുതൽ ശമ്പളമുള്ള ജോലി വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്താണ് പ്രതി ഡോക്ടറുമായി യാത്ര തിരിച്ചത്. അതിനിടെ കോഴിക്കോട്ടെത്തി ഹോട്ടലിൽ മുറിയെടുക്കുകയായിരുന്നു. ഇവിടെവെച്ച് ഡോക്ടറെ ലൈംഗികമായി പീഡിപ്പിക്കുകയും നഗ്നദൃശ്യം മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും ചെയ്തു. പിന്നീട് ഈ ദൃശ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി അഞ്ച് തവണ കൂടി പീഡിപ്പിച്ചു. കോഴിക്കോട്ടെ വിവിധ ഹോട്ടലുകളിൽ മുറിയെടുത്തശേഷം ഡോക്ടറെ വിളിച്ചുവരുത്തിയാണ് പീഡനം തുടർന്നത്.
ഇതോടെ പ്രതിയുടെ ഫോൺ നമ്പർ ഡോക്ടർ ബ്ലോക്ക് ചെയ്തു. എന്നാൽ ഡോക്ടറെ ഫോണിൽ വിളിച്ചിട്ട് കിട്ടാതായതോടെ, പ്രതി നഗ്നദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പുറത്തുവിടുകയായിരുന്നു. ഇതോടെ ഡോക്ടർ കസബ പൊലീസിൽ പരാതി നൽകുകയായിരുന്നു.
advertisement
ഡോക്ടറുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തിയ പൊലീസ് പ്രതിയെ കോഴിക്കോട് നിന്ന് തന്നെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
മെച്ചപ്പെട്ട ജോലി വാഗ്ദാനം ചെയ്ത് ഡോക്ടറെ പീഡിപ്പിച്ച നേഴ്സ് കസ്റ്റഡിയിൽ; നഗ്നഫോട്ടോ പുറത്തുവിടുമെന്ന് ഭീഷണിയെന്നും പരാതി
Next Article
advertisement
മലപ്പുറം ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരെ ലീഗ് തീരുമാനിച്ചതിൽ കോൺഗ്രസിന് അതൃപ്തി
മലപ്പുറം ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരെ ലീഗ് തീരുമാനിച്ചതിൽ കോൺഗ്രസിന് അതൃപ്തി
  • ലീഗ് ഏകപക്ഷീയമായി മലപ്പുറം ജില്ലാ പഞ്ചായത്ത് ചെയർമാൻമാരെ തീരുമാനിച്ചതിൽ കോൺഗ്രസിന് അതൃപ്തി.

  • പൊതുമരാമത്ത്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി സ്ഥാനങ്ങൾ മാത്രമാണ് കോൺഗ്രസിനു മാറ്റി വെച്ചത്.

  • ആരോഗ്യ-വിദ്യാഭ്യാസ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനങ്ങൾ ലീഗ് പ്രഖ്യാപിച്ചു.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement