സോഷ്യൽ മീഡിയ വഴി അശ്ലീല സന്ദേശങ്ങൾ; ഭീഷണി: പ്രമുഖ നടിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ

Last Updated:

സോഷ്യൽ മീഡിയ വഴി ഇയാൾ പലതവണ വിവാഹ അഭ്യര്‍ഥന നടത്തിയിരുന്നു..  ഇത് അവഗണിച്ചതാണ് വൈരാഗ്യത്തിന് കാരണമായത്.

ന്യൂഡൽഹി: സിനിമാ താരത്തെ സോഷ്യൽ മീഡിയ വഴി ശല്യം ചെയ്ത യുവാവ് അറസ്റ്റിൽ. ഡൽഹിയിലെ ഒരു പ്രൈവറ്റ് കമ്പനിയിൽ ഫാർമസിസ്റ്റായ നിഖിൽ ഗംഗ്വാർ എന്ന 26കാരനാണ് അറസ്റ്റിലായത്. ഇയാൾ ജാർഖണ്ഡ് സ്വദേശിയാണ്. കുടുംബത്തോടൊപ്പം ഡൽഹിയിൽ കഴിയുന്ന പ്രമുഖ തെലുങ്ക് താരത്തിന്‍റെ പരാതിയിലാണ് പൊലീസ് നടപടി.
അശ്ലീല സന്ദേശങ്ങൾ അയക്കുന്നുവെന്നും ഭീഷണിപ്പെടുത്തുവെന്നും കാട്ടിയായിരുന്നു പരാതി. നടിയോടുള്ള അമിത ആരാധന കൊണ്ടാണ് യുവാവ് ഇതൊക്കെ ചെയ്തുകൂട്ടിയെന്നാണ് പൊലീസ് പറയുന്നത്. 2016 മുതൽ നിഖിൽ താരത്തെ ശല്യം ചെയ്യുന്നുണ്ട്. സോഷ്യൽ മീഡിയ വഴി ഇയാൾ പലതവണ വിവാഹ അഭ്യര്‍ഥന നടത്തിയിരുന്നു..  ഇത് അവഗണിച്ചതാണ് വൈരാഗ്യത്തിന് കാരണമായത്. ഇതോടെ  നിരവധി ഫേക്ക്അക്കൗണ്ടുകൾ സൃഷ്ടിച്ച് കൂടുതൽ സന്ദേശങ്ങള്‍ അയക്കാന്‍ തുടങ്ങി.
You may also like:Karipur Air India Express Crash | കോളജ് കാലത്തെ പ്രണയം; വിവാഹ സ്വപ്നങ്ങളുമായി റിയാസ് പറന്നിറങ്ങിയത് മരണത്തിലേക്ക് [NEWS]EIA 2020 | ഇഐഎ സമയപരിധി നാളെ അവസാനിക്കും; എതിർപ്പുമായി ഓൺലൈൻ ക്യാമ്പയിൻ ശക്തം [NEWS] Karipur Crash | 'കൊണ്ടോട്ടിയിലെ നാട്ടുകാരേ, നിങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല'; ജീവനക്കാരിയുടെ കുറിപ്പ് [NEWS]
സന്ദേശങ്ങൾ പതിയെ അശ്ലീലതയിലേക്കും ഭീഷണിയിലേക്കും വഴിമാറി. ശാരീരികമായി ആക്രമിക്കുമെന്ന തരത്തിൽ വരെ സന്ദേശങ്ങൾ അയച്ചു തുടങ്ങി. ആരാധാനഭ്രാന്ത് മൂത്ത ആരോ ചെയ്തതാണെന്ന് കരുതി താരം ഇതെല്ലാം അവഗണിക്കുകയാണുണ്ടായത്. എന്നാൽ ഈയടുത്ത് തോക്കുകളുടെ ചിത്രങ്ങൾ അയച്ച് ഭീഷണി മുഴക്കി. ഇതിനൊപ്പം നടി കുടുംബത്തോടൊപ്പം താമസിക്കുന്ന ഡൽഹിയിലെ വീടിന്‍റെ വിലാസം അറിയാമെന്നും ഇയാൾ അറിയിച്ചു. തന്‍റെ വാദം സത്യമാണെന്ന് അറിയിക്കാൻ വീടിന്‍റെ ചിത്രങ്ങളും അയച്ചു നൽകി.
advertisement
ജോലി ആവശ്യത്തിനായി മുംബൈ-ഹൈദരബാദ് എന്നിങ്ങനെ സഞ്ചരിക്കുന്ന താരത്തിന്‍റെ കുടുംബം ഡൽഹിയിലാണ് കഴിയുന്നത്. ലോക്ക് ഡൗൺ സാഹചര്യം ആയതുകൊണ്ടാണ് നടിയും ഇവർക്കൊപ്പം താമസത്തിനെത്തിയതെന്നാണ് റിപ്പോർട്ടുകൾ. പല അക്കൗണ്ടുകളും ബ്ലോക്ക് ചെയ്തിട്ടും സന്ദേശങ്ങളുടെ എണ്ണം വീണ്ടും കൂടിയ സാഹചര്യത്തിലും കുടുംബത്തിന്‍റെ സുരക്ഷയെ കരുതിയും ഇവർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച പൊലീസ് സോഷ്യൽ മീഡിയ അക്കൗണ്ടുകള്‍ വച്ച് നടത്തിയ അന്വേഷണത്തിൽ നിഖിലിനെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
സോഷ്യൽ മീഡിയ വഴി അശ്ലീല സന്ദേശങ്ങൾ; ഭീഷണി: പ്രമുഖ നടിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ
Next Article
advertisement
'ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ഒരു മരുന്നും സംസ്ഥാനത്ത് വില്‍ക്കാന്‍ പാടില്ല':മന്ത്രി വീണാ ജോര്‍ജ്
'ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ഒരു മരുന്നും സംസ്ഥാനത്ത് വില്‍ക്കാന്‍ പാടില്ല':മന്ത്രി വീണാ ജോര്‍ജ്
  • ശ്രീശൻ ഫാർമസ്യൂട്ടിക്കൽസിന്റെ എല്ലാ മരുന്നുകളും കേരളത്തിൽ വിതരണം നിര്‍ത്തിവെച്ചു.

  • Respifresh TR, 60ml syrup, Batch. No. R01GL2523 ഗുണനിലവാരം ഇല്ലെന്ന് ഗുജറാത്ത് ഡ്രഗ്‌സ് കണ്‍ട്രോളര്‍.

  • അംഗീകൃത ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ മരുന്ന് നല്‍കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി.

View All
advertisement