വിവാഹം കഴിഞ്ഞു മൂന്നാം നാൾ ഭാര്യ ഉപേക്ഷിച്ചുപോയി: 29കാരൻ ആത്മഹത്യ ചെയ്തു
- Published by:Anuraj GR
- news18-malayalam
Last Updated:
വിവാഹം കഴിഞ്ഞു മൂന്നു ദിവസത്തിനുള്ളിൽ ഭാര്യ ഉപേക്ഷിച്ചതിന്‍റെ മനോവിഷമത്തിലാണ് യുവാവ് ആത്മഹത്യ ചെയ്തത്...
കോയമ്പത്തൂർ: വിവാഹം കഴിഞ്ഞു മൂന്നാം നാൾ ഭാര്യ പിണങ്ങിപ്പോയതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. തമിഴ്നാട്ടിലെ സെന്നനൂരിലെ പെറുർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പെരുമാൾ കോവിൽ സ്ട്രീറ്റിലാണ് സംഭവം. എൻ ഗോവിന്ദ് രാജ് എന്ന 29കാരനാണ് വീടിനുള്ളിൽ ആത്മഹത്യ ചെയ്തത്. ആത്മഹത്യപ്രേരണക്കുറ്റം ചുമത്തി മകന്‍റെ ഭാര്യവീട്ടുകാർക്കെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി ഗോവിന്ദരാജിന്‍റെ കുടുംബം രംഗത്തെത്തി. ഈ വിഷയം ഉന്നയിച്ച് അവർ കളക്ട്രേറ്റിലേക്ക് മാർച്ച് നടത്തി.
പെൺകുട്ടിയുടെ കുടുംബം വിവാഹത്തിന് എതിരായിരുന്നുവെന്ന് ഗോവിന്ദരാജിന്‍റെ അമ്മ കാഞ്ചന പറയുന്നു
തന്റെ മകൻ തൊട്ടടുത്ത വീട്ടിലെ മഞ്ജുളദേവി എന്ന ഇരുപതുകാരിയുമായി പ്രണയത്തിലായിരുന്നെന്നും എന്നാൽ വിവാഹം നടതതിക്കൊടുക്കാൻ വീട്ടുകാർ തയ്യാറായില്ലെന്നും അമ്മ നൽകിയ പരാതിയിൽ പറയുന്നു. സെപ്റ്റംബര്‍ ആറിന് വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് ഇരുവരും വിവാഹിതരായി.
ഇതിനുപിന്നാലെ മഞ്ജുള ദേവിയുടെ വീട്ടുകാര്‍ മകനെ ഭീഷണിപ്പെടുത്തിയതായി കാഞ്ചന പറയുന്നു. കാഞ്ചന പൊലീസിൽ പരാതി നൽകി. തുടർന്ന് ഇരു കുടുംബാംഗങ്ങളെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. സ്റ്റേഷനിൽവെച്ച് മഞ്ജുള ദേവി വീട്ടുകാരോട് ഒപ്പം പോകാന്‍ തീരുമാനിച്ചു. അവിടെവെച്ചുതന്നെ താലി അഴിച്ച് ഗോവിന്ദരാജിനെ ഏല്‍പ്പിച്ചതായും കാഞ്ചനയുടെ പരാതിയില്‍ പറയുന്നു. അതിനിടെ മഞ്ജുള ദേവിയുടെ അച്ഛന്‍ ഗോവിന്ദരാജിനെ ഭീഷണിപ്പെടുത്തി. ഇതിന്റെ മനോവിഷമത്തില്‍ മകന്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് കാഞ്ചന ആരോപിക്കുന്നു.
advertisement
You may also like:ലക്ഷങ്ങൾ ലാഭിക്കാം; വസ്തു വിൽക്കുന്നവരും വാങ്ങുന്നവരും അറിയേണ്ട കാര്യം [NEWS]റംസിയുടെ മരണം: നടി ലക്ഷ്മി പ്രമോദ് ഒളിവിൽ; വ്യാജ വിവാഹ സർട്ടിഫിക്കറ്റിന് പിന്നിലും സീരിയൽ നടിയെന്ന് പൊലീസ് [NEWS] വെന്‍റിലേറ്ററുകൾ തികയാതെ വരും'; സംസ്ഥാനത്തു മരണസംഖ്യ കൂടിയേക്കുമെന്ന് ആരോഗ്യമന്ത്രി [NEWS]
അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം തിരികെ നല്‍കിയ മൃതദേഹം വാങ്ങാന്‍ ഗോവിന്ദരാജിന്റെ വീട്ടുകാര്‍ തയ്യാറായില്ല. മഞ്ജുള ദേവിയുടെ കുടുംബത്തിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കളക്ടറേറ്റിന് മുന്‍പില്‍ ഇവര്‍ പ്രതിഷേധവുമായി കുത്തിയിരിപ്പ് സമരം നടത്തി.
Location :
First Published :
September 10, 2020 10:43 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
വിവാഹം കഴിഞ്ഞു മൂന്നാം നാൾ ഭാര്യ ഉപേക്ഷിച്ചുപോയി: 29കാരൻ ആത്മഹത്യ ചെയ്തു


