advertisement

അമ്മായിയമ്മയെ മരുമകൻ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

Last Updated:

അറുപത്തിയഞ്ചു വയസ്സുള്ള വൃദ്ധയാണ് കൊല്ലപ്പെട്ടത്

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
ഹൈദരാബാദ്: തെലങ്കാനയിലെ നാഗർകർണൂൽ ജില്ലയിൽ അമ്മായിയമ്മയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ മരുമകൻ അറസ്റ്റിൽ. നാഗർകർണൂൽ ജില്ലയിലെ കൽവാകുർത്തി മണ്ഡലത്തിൽ ഫെബ്രുവരി 8-നാണ് സംഭവം. അറുപത്തിയഞ്ചു വയസ്സുള്ള വൃദ്ധയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നാൽപ്പതുകാരനായ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
മദ്യപാനത്തിന് അടിമയായ പ്രതി വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്താണ് ഭാര്യയുടെ അമ്മയെ ആക്രമിച്ചത്. ക്രൂരമായ ലൈംഗിക അതിക്രമത്തിന് ശേഷം ഇയാൾ വൃദ്ധയെ മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. പ്രതിയുടെ ഭാര്യയാണ് സംഭവത്തിൽ പോലീസിൽ പരാതി നൽകിയത്. മദ്യലഹരിയിലാണ് പ്രതി ഈ ക്രൂരകൃത്യം ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.
മർദ്ദനമേറ്റതാണ് മരണകാരണമെന്നാണ് പോലീസിന്റെ സംശയം. കൃത്യമായ മരണകാരണം കണ്ടെത്താൻ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. കൽവാകുർത്തി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ കസ്റ്റഡിയിലെടുത്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
അമ്മായിയമ്മയെ മരുമകൻ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി
Next Article
advertisement
ഹൈക്കോടതി നിർദ്ദേശിച്ചാലും വോട്ടിംഗ് യന്ത്രത്തിൽ അഞ്ജലി നായരാവില്ല
ഹൈക്കോടതി നിർദ്ദേശിച്ചാലും വോട്ടിംഗ് യന്ത്രത്തിൽ അഞ്ജലി നായരാവില്ല
  • ഹൈക്കോടതി നിർദ്ദേശിച്ചാലും ബാലറ്റിൽ സ്ഥാനാർത്ഥിയുടെ പേര് അഞ്ജലി പി.വി. എന്നതായിരിക്കും

  • പേര് മാറ്റം അപേക്ഷിച്ചെങ്കിലും ഹോം വോട്ടിങ്ങും പോസ്റ്റൽ വോട്ടും ആരംഭിച്ചതിനാൽ അംഗീകരിക്കില്ല

  • ബാലറ്റിൽ ഫോട്ടോയും ചിഹ്നവും വ്യക്തമായി ക്രമീകരിച്ചതിനാൽ വോട്ടർമാർക്ക് തിരിച്ചറിയാൻ പ്രയാസമില്ല

View All
advertisement