ചേട്ടന്റെ ഭാര്യയെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ച ശേഷം വിഷം കഴിച്ചയാൾ ആശുപത്രിയിൽ

Last Updated:

ശരീരത്തിൽ 80 ശതമാനത്തോളം പൊള്ളലേറ്റ സ്‌ത്രീ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
കോട്ടയം: ചങ്ങനാശ്ശേരിയിൽ ചേട്ടന്റെ ഭാര്യയെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ചു. ചങ്ങനാശ്ശേരി പറാല്‍ പ്രിയനിവാസില്‍ വേണുഗോപാലിന്റെ ഭാര്യ പ്രസന്ന വേണുഗോപാലിന് (62) നേരേയാണ് ആക്രമണമുണ്ടായത്. അപകടത്തിൽ ശരീരത്തിൽ 80 ശതമാനത്തോളം പൊള്ളലേറ്റ പ്രസന്ന കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. വേണുഗോപാലിന്റെ അനുജന്‍ രാജുവാണ് ഇവരെ ആക്രമിച്ചത്. സംഭവശേഷം വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച രാജുവിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഒന്‍പതിനായിരുന്നു സംഭവം. വേണുഗോപാലിന്റെ വീട്ടിലെത്തിയ രാജു കൈയില്‍ കരുതിയിരുന്ന ദ്രാവകം പ്രസന്നയുടെ ദേഹത്ത് ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വേണുഗോപാലിനും സാരമായി പൊള്ളലേറ്റു. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്നാണ് പ്രസന്നയെ ആശുപത്രിയിലെത്തിച്ചത്.
വിഷം ഉള്ളില്‍ച്ചെന്ന രാജു അപകടനില തരണം ചെയ്താല്‍മാത്രമേ ചോദ്യംചെയ്യാന്‍ സാധിക്കൂ.രാജുവിന് വേണുഗോപാലിന്റെ കുടുംബവുമായി ഉണ്ടായിരുന്ന മുൻ വൈരാഗ്യമാണ് കൊലപാതകശ്രമത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ഇരുവരും തമ്മിൽ കുടുംബ തർക്കവും നിലനിന്നിരുന്നു. കോട്ടയത്ത് താമസിക്കുന്ന രാജു ലോട്ടറിക്കച്ചവടം നടത്തിവരുകയായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ചേട്ടന്റെ ഭാര്യയെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ച ശേഷം വിഷം കഴിച്ചയാൾ ആശുപത്രിയിൽ
Next Article
advertisement
'യുദ്ധവിമാനങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ ഇന്ത്യ കുഴിച്ചുമൂടപ്പെടും':പ്രകോപനവുമായി പാക് പ്രതിരോധമന്ത്രി
'യുദ്ധവിമാനങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ ഇന്ത്യ കുഴിച്ചുമൂടപ്പെടും':പ്രകോപനവുമായി പാക് പ്രതിരോധമന്ത്രി
  • പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് ഇന്ത്യയെ പ്രകോപിപ്പിക്കുന്ന പരാമർശം നടത്തി.

  • ഇന്ത്യയുടെ സൈനിക, രാഷ്ട്രീയ നേതാക്കളുടെ പരാമർശങ്ങൾക്ക് മറുപടിയായാണ് ആസിഫിന്റെ പ്രസ്താവന.

  • ഖ്വാജ ആസിഫിന്റെ പരാമർശങ്ങൾ അങ്ങേയറ്റം നിരുത്തരവാദപരമാണെന്ന് ഇന്ത്യ

View All
advertisement