advertisement

പെട്രോൾ പമ്പിൽ കാറുകൾ കൂട്ടിമുട്ടി; ഇടപെട്ടയാൾക്ക് ക്രൂരമായി മർദനമേറ്റു എന്ന് പരാതി

Last Updated:

പെട്രോള്‍ പമ്പില്‍ നിര്‍ത്തുന്നതിനിടെ കാര്‍ മുന്നോട്ട് നീങ്ങി മറ്റൊരു കാറിന്റെ പിന്നില്‍ തട്ടിയതുമായി ബന്ധപ്പെട്ട് തർക്കം ഉണ്ടാവുകയായിരുന്നു

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
താമരശ്ശേരിയില്‍ പെട്രോള്‍ പമ്പില്‍ നിര്‍ത്തുന്നതിനിടെ കാര്‍ മുന്നോട്ട് നീങ്ങി മറ്റൊരു കാറിന്റെ പിന്നില്‍ തട്ടിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ഇടപെട്ടതിന് ക്രൂരമായി മര്‍ദ്ധിച്ചതായി പരാതി. താമരശ്ശേരി പരപ്പന്‍പൊയില്‍ സ്വദേശി സി.കെ. താജുദ്ദീന്‍, താഴേ പരപ്പന്‍പൊയില്‍ സ്വദേശി അഷ്റഫ് എന്നിവര്‍ക്കാണ് മര്‍ദ്ധനമേറ്റത്. താഴെ പരപ്പന്‍പൊയിലിലെ പെട്രോള്‍ പമ്പില്‍ ഞായറാഴ്ച രാവിലെയായിരുന്നു സംഭവം.
പെട്രോള്‍ അടിക്കാനായി പമ്പിലെത്തിയ കാര്‍ നിര്‍ത്തുന്നതിനിടെ മുന്നോട്ട് നീങ്ങി പെട്രോള്‍ അടിച്ചുകൊണ്ടിരിക്കുകയായിരുന്ന കാറിന്റെ പിന്നില്‍ ഇടിച്ചു. മുന്നിലുണ്ടായിരുന്ന കാര്‍ മാറ്റി നിര്‍ത്തിയതിന് പിന്നാലെ പിന്നിലുണ്ടായിരുന്ന കാര്‍ യാത്രക്കാരനോട് സംസാരിക്കുകയായിരുന്ന തന്നെ മുന്നിലുണ്ടായിരുന്ന കാറിലുള്ളവര്‍ ഓടിയെത്തി അക്രമിക്കുകയായിരുന്നുവെന്ന് താജുദ്ധീന്‍ താമരശ്ശേരി പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
advertisement
താജുദ്ധീനെ അക്രമിക്കുന്നത് തടായനെത്തിയപ്പോഴാണ് അഷ്റഫിനെയും വളഞ്ഞിട്ട് ആക്രമിച്ചത്. താജുദ്ധീന്റെ കഴുത്തിലും മുതുകിലും മർദനമേറ്റതിന്റെ പാടുകളുണ്ട്. അക്രമത്തിന്റെ ദൃശ്യങ്ങള്‍ പെട്രോള്‍ പമ്പിലെ സി.സി.ടി.വി. ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങള്‍ സഹിതമാണ് ഇവര്‍ പോലീസില്‍ പരാതി നല്‍കിയത്.
Summary: A fight broke out when two cars brushed against each other at a petrol pump in Thamarassery. A man who intervened to settle the dispute lodged a complaint, alleging he had been manhandled for the same. CCTV visuals of the incident have also been captured
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
പെട്രോൾ പമ്പിൽ കാറുകൾ കൂട്ടിമുട്ടി; ഇടപെട്ടയാൾക്ക് ക്രൂരമായി മർദനമേറ്റു എന്ന് പരാതി
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement