പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ യുവാവ് 20 വർഷത്തിനു ശേഷം പിടിയിൽ
- Published by:Nandu Krishnan
- news18-malayalam
Last Updated:
പെൺകുട്ടികളെ കാണാനില്ലെന്ന പരാതി അന്വേഷിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്
കണ്ണൂരിൽ രണ്ട് പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ യുവാവിനെ 20 വർഷത്തിനു ശേഷം പൊലീസ് അറസ്റ്റ് ചെയ്തു. ചെറുവത്തൂർ കെഎംകെ തിയറ്ററിനു സമീപം രാഗി മന്ദിരം ഹൗസിൽ എം.പി.രാകേഷ് (45) ആണ് പിടിയിലായത്.
2005ൽ കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. രാകേഷും സുഹൃത്തു ചേർന്ന് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലെത്തിച്ച് പീഡനത്തിനിരയാക്കുകയായയിരുന്നു. പെൺകുട്ടികളെ കാണാനില്ലെന്ന പരാതി അന്വേഷിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്.
കേസിൽ രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തെങ്കിലും ജാമ്യത്തിലിറങ്ങിയ രാകേഷിനെക്കുറിച്ച് പിന്നീട് വിവരമൊന്നുമുണ്ടായിരുന്നില്ല. പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തുന്നതിനിടെ പോണ്ടിച്ചേരിയിൽ നിന്നാണ് പ്രതി കണ്ണൂർ ടൗൺ പൊലീസിന്റെ പിടിയിലാകുന്നത്
Location :
Kannur,Kerala
First Published :
June 11, 2025 6:15 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ യുവാവ് 20 വർഷത്തിനു ശേഷം പിടിയിൽ