• HOME
 • »
 • NEWS
 • »
 • crime
 • »
 • അമ്മയുടെ ആശുപത്രി ബില്ലിനുള്ള പണം കണ്ടെത്താൻ വ്യാജ ബോംബ് ഭീഷണി; യുവാവ് അറസ്റ്റിൽ

അമ്മയുടെ ആശുപത്രി ബില്ലിനുള്ള പണം കണ്ടെത്താൻ വ്യാജ ബോംബ് ഭീഷണി; യുവാവ് അറസ്റ്റിൽ

ഡിജിറ്റല്‍ വാച്ച്, പ്ലാസ്റ്റര്‍ ഓഫ് പാരീസ് നിറച്ച ആറോളം പ്ലാസ്റ്റിക് പൈപ്പുകൾ എന്നിവ കാട്ടിയായിരുന്നു ഭീഷണി. ഇയാളില്‍ നിന്ന് കത്തിയും എയര്‍ ഗണ്ണും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Last Updated :
 • Share this:
  മുംബൈ: ബാങ്കിലെത്തി വ്യാജ ബോംബ് ഭീഷണി മുഴക്കി പണം തട്ടാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. മഹാരാഷ്ട്രയിലെ വാർധയിലാണ് ബോബ് ഭീഷണി മുഴക്കിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.  വാർധയിലെ ബാങ്കിലെത്തിയ യോഗേഷ് കുബാഡെ എന്നയാളാണ് ബോംബ് ഭീഷണി മുഴക്കിയത്. 'പതിനഞ്ച് മിനിറ്റിനുള്ളില്‍ 50 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ബാങ്ക് ബോംബിട്ട് തകര്‍ക്കും എന്ന പ്ലക്കാര്‍ഡുമായാണ് ഇയാൾ ബാങ്കിലെത്തിയത്.

  എന്നാല്‍ ബാങ്കിന് തൊട്ടുമുന്നിൽ സ്ഥിതി ചെയ്യുന്ന പൊലീസ് സ്റ്റേഷനിൽ ബാങ്ക് ജീവനക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. തന്‍റെ അമ്മ ആശുപത്രിയിലാണെന്നും ബില്ലുകള്‍ അടയ്ക്കാണ് ഇത്തരമൊരു മാര്‍ഗ്ഗം യോഗേഷ് സ്വീകരിച്ചതെന്നാണ്  പൊലീസ് പറയുന്നത്.

  Also Read 'ഡോക്ടർമാരുടെ സംഘടനയെ മതപ്രചാരണത്തിന് ഉപയോഗിക്കരുത്'; ഐ.എം.എ പ്രസിഡന്റിനോട് ഡൽഹി കോടതി

  ഡിജിറ്റല്‍ വാച്ച്, പ്ലാസ്റ്റര്‍ ഓഫ് പാരീസ് നിറച്ച ആറോളം പ്ലാസ്റ്റിക് പൈപ്പുകൾ എന്നിവ കാട്ടിയായിരുന്നു ഭീഷണി. ഇയാളില്‍ നിന്ന് കത്തിയും  എയര്‍ ഗണ്ണും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഓണ്‍ലൈനിലൂടെയാണ് പ്രതി ബോംബ് നിര്‍മ്മിക്കാനുള്ള സാധനങ്ങള്‍ വാങ്ങിയതെന്ന് പൊലീസ് പറയുന്നത്. സംഭവത്തില്‍ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് സേവാഗ്രാം പൊലീസ് സബ് ഇൻസ്പെക്ടർ ഗണേഷ് സയ്ക്കർ  പറഞ്ഞു.

  Also Read അനുവാദം ചോദിക്കാതെ ഒരു ഗ്ലാസ് വെള്ളം കുടിച്ചു; ബിഹാറിൽ ഭിന്നശേഷിക്കാരനെ തല്ലിക്കൊന്നു

  മകൾക്കുനേരെ ലൈംഗിക ചേഷ്ടകൾ കാട്ടി; ഒളിവിലായിരുന്ന പോക്സോ കേസ് പ്രതി പിടിയിൽ


  പത്തനംതിട്ട: മകൾക്കുനേരെ ലൈംഗിക ചേഷ്ടകൾ കാട്ടിയ സംഭവത്തിൽ ഒളിവിലായിരുന്ന പോക്സോ കേസ് പ്രതി പിടിയിലായി. തിരുവല്ല നിരണം അറുനൂറ്റിമംഗലം ക്ഷേത്രത്തിന് സമീപം താമസിച്ചുവന്ന ളാഹ സ്വദേശിയെയാണ് പുളിക്കീഴ് പൊലീസ് പിടികൂടിയത്. പ്രായർപൂർത്തിയാകാത്ത മകൾക്കു നേരെ ലൈംഗിക ചേഷ്ടകൾ കാണിച്ച സംഭവത്തിലാണ് 47കാരനായ ആൾക്കെതിരെ പൊലീസ് കേസെടുത്തത്.

  ഏപ്രിൽ 23ന് ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഇയാളുടെ മകളും ഭാര്യയും ചേർന്നാണ് പൊലീസിൽ പരാതി നൽകിയത്. പൊലീസ് കേസെടുത്തതോടെ ഒളിവിൽ പോയ ഇയാളെ സ്വദേശമായ ളാഹയിൽനിന്നാണ് പിടികൂടിയത്. പിന്നീട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

  കഴിഞ്ഞ ദിവസം മധ്യപ്രദേശിൽനിന്ന് റിപ്പോർട്ട് ചെയ്ത മറ്റൊരു സംഭവത്തിൽ പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച ശേഷം ബലാത്സംഗ കേസ് നൽകി പണം തട്ടാൻ ശ്രമിച്ചതിന് 35കാരിയായ യുവതി അറസ്റ്റിലായി. മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിലാണ് സംഭവം. 16കാരനെ നിർബന്ധിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം, തന്നെ പീഡിപ്പിച്ചുവെന്ന് വരുത്തി തീർക്കാനായിരുന്നു യുവതിയുടെ ശ്രമം. എന്നാൽ പൊലീസ് അന്വേഷണത്തിന് ഒടുവിൽ ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ പോക്‌സോ വകുപ്പ് ചുമത്തിയാണ് യുവതിക്കെതിരെ കേസെടുക്കുകയായിരുന്നു. കൂടാതെ ബലാത്സംഗ പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തി കുട്ടിയുടെ വീട്ടുകാരിൽ നിന്ന് പണം തട്ടിയെടുക്കുകയും, വീട്ടുപരകരണങ്ങൾ നശിപ്പിക്കുകയും ചെയ്തതിന് യുവതിയുടെ ഭര്‍ത്താവിനും ഭര്‍തൃമാതാപിതാക്കള്‍ക്കുമെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

  Also Read-സ്വകാര്യഭാഗത്ത് കുപ്പി കയറ്റിയ ശേഷം കൂട്ട ബലാത്സംഗം: പെൺകുട്ടിയെ കണ്ടെത്തിയത് കോഴിക്കോട് നിന്ന്

  16കാരനും യുവതിയും അടുത്തടുത്ത വീടുകളിലാണ് താമസിച്ചിരുന്നത്. അതിനിടെയാണ് തന്‍റെ ഭാര്യയെ പതിനാറുകാരൻ ബലാത്സംഗ ചെയ്തുവെന്നും, പൊലീസിൽ പരാതി നൽകുമെന്നും പറഞ്ഞു യുവതിയുടെ ഭർത്താവും വീട്ടുകാരും ആൺകുട്ടിയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി. ഒരു ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ കൗമാരക്കാരനെതിരെ വ്യാജ പരാതി നല്‍കുമെന്നായിരുന്നു ഇവർ ഭീഷണിപ്പെടുത്തിയത്. കുട്ടിയുടെ കുടുംബം പണം നല്‍കാന്‍ വിസമ്മതിച്ചതോടെ യുവതിയുടെ ഭര്‍ത്താവും ഭര്‍തൃമാതാപിതാക്കളും ഇവരുടെ വീട്ടിലെത്തി വീട്ടുപകരണങ്ങൾ നശിപ്പിക്കുകയും കൃഷി സ്ഥലത്തെ പപ്പായ മരങ്ങള്‍ വെട്ടിനശിപ്പിക്കുകയും ചെയ്തത്.

  ഈ സംഭവങ്ങളെ തുടർന്ന് മാനസിക സംഘര്‍ഷത്തിലായ 16കാരന്‍ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരുമായി ബന്ധപ്പെടുകയും നടന്ന സംഭവങ്ങൾ തുറന്നു പറയുകയുമായിരുന്നു. ഗ്രാമത്തിലെ പൊതുവിപണിയിൽ വെച്ചുള്ള പരിചയത്തെ തുടർന്ന് യുവതിയും 16കാരനും സൌഹൃദത്തിലായിരുന്നു. ഈ സൌഹൃദം വളരുകയും വീട്ടിൽ ആളില്ലാതിരുന്ന സമയത്ത് ആൺകുട്ടിയെ വിളിച്ചു വരുത്തുകയും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയുമായിരുന്നു. പിന്നീട് പല തവണ ഇത് ആവർത്തിച്ചു. എന്നാൽ ഒരു ദിവസം ഭർത്താവിന്‍റെ ബന്ധു അവിടേക്ക് വന്നതോടെ, ആൺകുട്ടി തന്നെ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്ന വാദം യുവതി ഉന്നയിക്കുകയായിരുന്നു.


  ആൺകുട്ടി നൽകിയ മൊഴി ചൈൽഡ് ലൈൻ പ്രവർത്തകർ പൊലീസിനു കൈമാറി. ഇതോടെ യുവതിയെ വിളിപ്പിച്ച് ചോദ്യം ചെയ്തതോടെ അവർ സത്യം തുറന്നു പറഞ്ഞു. ഇതോടെയാണ് യുവതിയെ പോക്സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്. യുവതിയുടെ വീട്ടുകാർ തന്‍റെ വീട്ടിൽ വന്നു നടത്തിയ ആക്രമണത്തിൽ ഭയന്നുപോയ കുട്ടി ഇപ്പോഴും കൗണ്‍സലിങ്ങില്‍ തുടരുകയാണെന്നും ചൈല്‍ഡ്‌ലൈന്‍ കൗണ്‍സലര്‍ മനീഷ് ഡാന്‍ങ്കി മാധ്യമങ്ങളോട് പറഞ്ഞു.
  Published by:Aneesh Anirudhan
  First published: