ഗുരുതര പരിക്കേറ്റതിനാൽ ഭാര്യയാണ് ഛോട്ടേലാലിനെ ബെഗുസരായിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് പട്ന മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ ചികിത്സയിൽ കഴിയുന്നതിനിടെയാണ് ഛോട്ടേലാൽ മരിച്ചത്.
കൊച്ചി: ബ്യൂട്ടി പാർലർ വെടിവെപ്പ് കേസിൽ നടി ലീന മരിയ പോൾ അന്വേഷണസംഘത്തിന് മുമ്പാകെ നേരിട്ട് ഹാജരാകില്ല. കോവിഡ് സാഹചര്യത്തിൽ തനിക്ക് നേരിട്ട് ഹാജരാകാൻ കഴിയില്ലെന്ന് ഇവർ പൊലീസിനെ അറിയിച്ചു. ഇതേത്തുടർന്ന് ഓൺലൈൻ വഴി മൊഴി രേഖപ്പെടുത്താനാണ് തീരുമാനം. കേസിൽ നടിയുടെ സാമ്പത്തിക കാര്യങ്ങൾ സംബന്ധിച്ച അന്വേഷണം നിർണായകമാണ് . അതുകൊണ്ട് ഇന്ന് വൈകിട്ടോടെ വീഡിയോ കോൺഫറൻസ് വഴി ലീനയുടെ മൊഴിയെടുക്കും.
രവി പൂജാരിയുടെ ശബ്ദവും ലീനയെ കേൾപ്പിച്ച് ഉറപ്പുവരുത്തും. മൂന്നു തവണ വാട്സാപ് കോൾ വഴി രവി പൂജാരി തന്നെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന് ലീന പറഞ്ഞിരുന്നു. രവി പൂജാരി ഇത് ശരിവെച്ച് മൊഴി നൽകിയിട്ടുണ്ട്. കാക്കനാട് ആകാശവാണി നിലയത്തിലെത്തിച്ച് പോലീസ് ഇയാളുടെ ശബ്ദം റെക്കോഡ് ചെയ്തിരുന്നു. ഇത് ഇയാൾ മറ്റു പലരെയും വിളിച്ച് ഭീഷണിപ്പെടുത്തിയ ശബ്ദ സന്ദേശങ്ങളുമായി ഒത്തു നോക്കാൻ ഈ ശബ്ദ സാമ്പിൾ ഫൊറൻസിക് ലാബിലേക്ക് അയച്ചിട്ടുണ്ട്.
ഇതിനിടെ കേസിലെ മറ്റൊരു പ്രധാന കണ്ണി ജിയയ്ക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇയാൾക്കായി അന്വേഷണ സംഘം കാസർകോട്ടേക്ക് തിരിച്ചു. പെരുമ്പാവൂരിലെയും കാസർകോട്ടെയും ഗുണ്ടാസംഘങ്ങൾ ഒരുമിച്ചാണ് കൃത്യത്തിൽ പങ്കെടുത്തതെന്ന സൂചനയും അന്വേഷണസംഘത്തിന് ലഭിക്കുന്നുണ്ട്.
Also Read എച്ച്ഐവി പോസിറ്റീവായ 36കാരിയിൽ കൊറോണ വൈറസിന് ജനിതക മാറ്റം സംഭവിച്ചത് 32 തവണ!
വളരെ ആസൂത്രണം നടത്തിയ ശേഷമായിരുന്നു പാർലറിലേക്കുള്ള വെടിവെപ്പ് നടത്തിയത്. ഭീഷണിപ്പെടുത്തുന്ന റോൾ മാത്രമായിരുന്നു തന്റേതെന്നാണ് രവി പൂജാരി ആവർത്തിച്ച് പറയുന്നത്. ഇത് ഏറെക്കുറെ അന്വേഷണ സംഘവും ശരിവയ്ക്കുന്നു. രവി പൂജാരിയുടെ പേര് പറഞ്ഞാൽ പണം കിട്ടുമെന്ന വിശ്വാസം ഗുണ്ടാ സംഘങ്ങൾക്കും ഉണ്ടായിരുന്നു. പണം ലഭിച്ചാൽ നിശ്ചിത ശതമാനം വീതം വയ്ക്കാനായിരുന്നു പദ്ധതി. എന്നാൽ പണം ലഭിക്കാതെ വന്നതും പോലീസിലേക്ക് പരാതി എത്തിയതും കണക്കുകൂട്ടലുകൾ തെറ്റിച്ചു. സാധാരണഗതിയിൽ കള്ളപ്പണ കേസുകളിൽ പരാതികൾ ഉണ്ടാകാറില്ല . ഇത് തന്നെയാണ് ആണ് ഇത്തരം സംഘങ്ങളുടെ ധൈര്യവും.
Also Read ബിജെപി കേന്ദ്രനേതൃത്വം രാജി ആവശ്യപ്പെടുന്നതുവരെ മുഖ്യമന്ത്രിപദത്തില്‍ തുടരും; ബി എസ് യെദ്യൂരപ്പ
കേസിൽ കൂടുതൽ പേർ പ്രതിയാക്കാനുള്ള സാഹചര്യമാണ് ഇപ്പോഴുള്ളത്. കേസുമായി ബന്ധമുള്ളവരെയും പ്രതികൾക്ക് പരോക്ഷ സഹായം നൽകിയവരെയും കുറിച്ചുള്ള പൂർണ്ണ വിവരങ്ങൾ ഇപ്പോൾ അന്വേഷണ സംഘത്തിന് പക്കലുണ്ട്. നടി ലീന മരിയ പോളിൻ്റെ ചോദ്യം ചെയ്യലിനു ശേഷം കുറച്ചുകൂടി വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ക്രൈംബ്രാഞ്ച്. ഇതു കൂടി കഴിഞ്ഞ ശേഷമായിരിക്കും അടുത്ത നടപടികളിലേക്ക് കടക്കുക. വിദേശങ്ങളിൽ അടക്കമുള്ള പ്രതികളെ കേരളത്തിലെത്തിക്കുന്നത് സംബന്ധിച്ചു പദ്ധതി തയാറാക്കുകയാണ് .
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.