കട്ടിലിൽ കിടത്തി, കണ്ണിൽ മുളകുപൊടി വിതറി; കൊല്ലത്ത് യുവാവിനെ അച്ഛനും സഹോദരനും ചേർന്ന് തലയ്ക്കടിച്ച് കൊലപ്പെടുത്തി

Last Updated:

സന്തോഷിന്റെ ആക്രമണം സഹിക്കവയ്യാതെ രാത്രിയിൽ കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതാണെന്ന് അച്ഛൻ രാമകൃഷ്ണൻ സമ്മതിച്ചതായി പോലീസ് പറഞ്ഞു

സന്തോഷ്
സന്തോഷ്
കൊല്ലം: മാനസിക ദൗർബല്യമുള്ള യുവാവിനെ അച്ഛനും സഹോദരനും ചേർന്ന് കൊലപ്പെടുത്തി. കൊല്ലം ശാസ്താംകോട്ട മൈനാഗപ്പള്ളി സൊസൈറ്റി മുക്കിൽ മാലീത്തറ ഉന്നതിയിൽ രാമകൃഷ്ണന്റെ മകൻ സന്തോഷ് (35) ആണ് കിടപ്പുമുറിയിൽ കൊല്ലപ്പെട്ടത്. തലയ്ക്ക് അടിയേറ്റാണ് മരണം. പിതാവ് രാമകൃഷ്ണനെയും സഹോദരൻ സനലിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. സന്തോഷ് മാനസിക രോഗത്തിനുള്ള മരുന്ന് കഴിക്കുന്നുണ്ട്.
സന്തോഷിന്റെ ആക്രമണം സഹിക്കവയ്യാതെ രാത്രിയിൽ കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതാണെന്ന് അച്ഛൻ രാമകൃഷ്ണൻ സമ്മതിച്ചതായി പോലീസ് പറഞ്ഞു. വ്യാഴാഴ്ച രാവിലെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവസമയത്ത് രാമകൃഷ്ണനും മൂത്ത മകൻ സനലും (36) സന്തോഷും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. സഹോദരങ്ങൾ തമ്മിലുണ്ടായ സംഘർഷം പിതാവ് നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കൊലപാതകം നടന്നത്.
പലവട്ടം സന്തോഷിനെ പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും ഇയാൾ ഉപദ്രവം തുടർന്നു. പിന്നാലെ പിതാവും സഹോദരനും ചേർന്ന് ഇയാളെ കട്ടിലിൽ പിടിച്ചുകിടത്തി കെട്ടിയിട്ടു. ബഹളം അടങ്ങാതായപ്പോൾ കണ്ണിൽ മുളകുപൊടി ഇടുകയും തലയ്ക്ക് അടിക്കുകയും ചെയ്തു. മൂന്നാമത്തെ അടിയിലാണ് തല പൊട്ടി ചോര വന്നത്. ഈ വിവരം അച്ഛനും സഹോദരനും ആരെയും അറിയിച്ചില്ല. രാവിലെയാണ് മരണവിവരം പുറത്തുപറഞ്ഞത്.
advertisement
പൊലീസ് സംഭവ സ്ഥലത്തെത്തി നടപടികൾ തുടങ്ങി. രാമകൃഷ്ണനും സനലും പോലീസ് കസ്റ്റഡിയിലാണ്. സനലും സന്തോഷും അവിവാഹിതരാണ്.
Summary: A mentally challenged young man was allegedly murdered by his father and brother. Santhosh (35), son of Ramakrishnan and a resident of Maaleethara Unnathi near Society Mukk in Mynagappally, Sasthamcotta, was found dead in his bedroom. The cause of death was a fatal blow to the head. The police have taken his father, Ramakrishnan, and his brother, Sanal, into custody.
മലയാളം വാർത്തകൾ/ വാർത്ത/Crime/
കട്ടിലിൽ കിടത്തി, കണ്ണിൽ മുളകുപൊടി വിതറി; കൊല്ലത്ത് യുവാവിനെ അച്ഛനും സഹോദരനും ചേർന്ന് തലയ്ക്കടിച്ച് കൊലപ്പെടുത്തി
Next Article
advertisement
കട്ടിലിൽ കിടത്തി, കണ്ണിൽ മുളകുപൊടി വിതറി; കൊല്ലത്ത് യുവാവിനെ അച്ഛനും സഹോദരനും ചേർന്ന് തലയ്ക്കടിച്ച് കൊലപ്പെടുത്തി
കട്ടിലിൽ കിടത്തി, കണ്ണിൽ മുളകുപൊടി വിതറി; കൊല്ലത്ത് യുവാവിനെ അച്ഛനും സഹോദരനും ചേർന്ന് തലയ്ക്കടിച്ച് കൊലപ്പെടുത്തി
  • മാനസിക ദൗർബല്യമുള്ള സന്തോഷിനെ അച്ഛനും സഹോദരനും ചേർന്ന് കട്ടിലിൽ കെട്ടി തലയ്ക്കടിച്ചു

  • കണ്ണിൽ മുളകുപൊടി വിതറി, കമ്പിവടി കൊണ്ട് തലയ്ക്കടിച്ചെന്ന് അച്ഛൻ രാമകൃഷ്ണൻ സമ്മതിച്ചു

  • സംഭവത്തിൽ പിതാവും സഹോദരനും പോലീസ് കസ്റ്റഡിയിലായതായും അന്വേഷണം പുരോഗമിക്കുകയാണെന്നും അറിയിച്ചു

View All
advertisement