സ്നേഹബന്ധം വീട്ടിലറിയുമെന്ന് ഭയം; കൗമാരക്കാരനായ 'കാമുകനു'മായി ചേര്‍ന്ന് കൂട്ടബലാത്സംഗക്കഥ ചമച്ച് 14കാരി
അതേസമയം പെൺകുട്ടിയുടെ കാമുകനായ കൗമാരക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാൾക്ക് പെണ്‍കുട്ടിയുമായി ശാരീരിക അടുപ്പം ഉണ്ടായിരുന്നുവെന്ന് വ്യക്തമായതിന്‍റെ അടിസ്ഥാനത്തിൽ പോക്സോ ആക്ട് പ്രകാരമായിരുന്നു അറസ്റ്റ്

പ്രതീകാത്മക ചിത്രം
- News18 Malayalam
- Last Updated: November 28, 2020, 9:39 PM IST
റായ്പുർ: പ്രണയബന്ധം വീട്ടുകാർ അറിയുമെന്ന ഭയത്തില്‍ വ്യാജ ബലാസംഗക്കഥ ചമച്ച് പതിനാലുകാരിയും കാമുകനും. ഛത്തീസ്ഗഡിലെ കവാർധ ജില്ലയിലാണ് വ്യത്യസ്തമായ സംഭവം അരങ്ങേറിയത്. കാമുകനായ കൗമാരക്കാരനെ കാണുന്നതിനായി പോയ പെൺകുട്ടി തിരികെ വീട്ടിലെത്താൻ ഒരുപാട് വൈകിയിരുന്നു. താമസിച്ചതിന് വീട്ടുകാർ വഴക്ക് പറയുമെന്ന ഭയത്തിലും സ്നേഹബന്ധം പുറത്തറിഞ്ഞാലോയെന്ന ആശങ്കയിലും രണ്ടുപേരും ചേർന്ന് വ്യാജബലാത്സംഗക്കഥ കെട്ടിച്ചമയ്ക്കുകയായിരുന്നു.
Also Read-ഡോക്ടര്‍ ചമഞ്ഞ് ഡ്യൂട്ടിക്കെത്തിയ അറ്റൻഡർ അറസ്റ്റിൽ; തനിക്ക് പകരം ജോലിക്കെത്താൻ ഡോക്ടര്‍ തന്നെ പണം നൽകിയെന്ന് മൊഴി ഇക്കഴിഞ്ഞ നവംബർ 22ന് ഒരു സുഹൃത്തിനെ കാണാനെന്ന് പറഞ്ഞ് പെൺകുട്ടി വീട്ടിൽ നിന്നിറങ്ങിയിരുന്നു. രാത്രി ഏറെ വൈകിയും കുട്ടിയെ കാണാതെ ഭയന്ന വീട്ടുകാർ തെരച്ചിൽ ആരംഭിച്ചു. പതിനൊന്നരയോടെ പൊലീസിൽ പരാതി നൽകാനായി വീട്ടിൽ നിന്നിറങ്ങിയെങ്കിലും അപ്പോഴേക്കും കുട്ടി തിരിച്ചു വന്നു. ആൺസുഹൃത്തിനൊപ്പം പോയ തന്നെ അജ്ഞാതരായ കുറച്ച് ആളുകള്‍ ചേര്‍ന്ന് ബലാത്സംഗത്തിനിരയാക്കിയെന്നാണ് താമസിച്ചെത്തിയതിന് കാരണമായി പെൺകുട്ടി പറഞ്ഞത്.
Also Read-യുവതി സുഹൃത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് കട്ടിലിൽ കിടക്കുന്ന നിലയിൽ
പെണ്‍കുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം ഊർജിതമാക്കി. ഏഴ് ടീമുകളായി തിരിഞ്ഞായിരുന്നു അന്വേഷണം. എന്നാൽ ദിവസങ്ങൾ പിന്നിട്ടിട്ടും അജ്ഞാതരായാ ആക്രമികളെക്കുറിച്ചു ഒരു തുമ്പും ലഭിച്ചില്ല. ഇതേ തുടർന്ന് സംഭവത്തിൽ പന്തികേട് തോന്നിയ പൊലീസ് സംഘം പെണ്‍കുട്ടിയെയും സുഹൃത്തിനെയും ചോദ്യം ചെയ്തു. രണ്ട് പേരുടെ മൊഴിയിലുള്ള വൈരുദ്ധ്യവും പൊലീസിന്‍റെ സംശയത്തിന് ബലം പകർന്നു.
Also Read-Shocking | കാമുകിക്കൊപ്പം ചേര്‍ന്ന് അമ്മ 9 വയസുകാരനെ അതിക്രൂരമായി കൊലപ്പെടുത്തി; മൃതദേഹം കഷണങ്ങളാക്കി ചുട്ടെടുത്തു
തുടര്‍ന്ന് ഉണ്ടായ സംഭവങ്ങൾ പുനഃരാവിഷ്കരിക്കണമെന്നറിയിച്ച പൊലീസ് നടന്ന കാര്യങ്ങൾ കൃത്യമായി പറയാൻ ഇവരോട് ആവശ്യപ്പെട്ടു. ഇതിലും രണ്ട് പേരുടെയും വിശദീകരണത്തിലും പൊരുത്തക്കേടുകൾ ഉണ്ടായി. തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റസമ്മതം നടത്തുകയായിരുന്നു. തങ്ങൾ സ്നേഹബന്ധത്തിലാണെന്ന് സമ്മതിച്ച പെണ്‍കുട്ടി, കാമുകനെ കാണുന്നതിനായാണ് വീട്ടിൽ നിന്നിറങ്ങിയതെന്ന് മൊഴി നൽകി. തിരികെയെത്താൻ വൈകിയതോടെ വീട്ടുകാർ വഴക്കു പറയുമെന്ന ഭയത്തിൽ, ആൺകുട്ടി തന്നെ നൽകിയ ബുദ്ധി അനുസരിച്ചാണ് ബലാത്സംഗക്കഥ ചമച്ചതെന്നും കുട്ടി വ്യക്തമാക്കിയെന്നും കര്‍വധ എസ് പി ശലഭ് സിൻഹ അറിയിച്ചു.
അതേസമയം പെൺകുട്ടിയുടെ കാമുകനായ കൗമാരക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാൾക്ക് പെണ്‍കുട്ടിയുമായി ശാരീരിക അടുപ്പം ഉണ്ടായിരുന്നുവെന്ന് വ്യക്തമായതിന്‍റെ അടിസ്ഥാനത്തിൽ പോക്സോ ആക്ട് പ്രകാരമായിരുന്നു അറസ്റ്റ്
Also Read-ഡോക്ടര്‍ ചമഞ്ഞ് ഡ്യൂട്ടിക്കെത്തിയ അറ്റൻഡർ അറസ്റ്റിൽ; തനിക്ക് പകരം ജോലിക്കെത്താൻ ഡോക്ടര്‍ തന്നെ പണം നൽകിയെന്ന് മൊഴി