ജിം ഉടമയെ മർദിച്ചു, ഭാര്യയെ അപമാനിച്ചു, മകനെ നഗ്നനാക്കി തെരുവിലിട്ട് തല്ലി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
- Published by:Rajesh V
- news18-malayalam
Last Updated:
ബഹളം കേട്ട് ഓടിയെത്തിയ മകനെ സംഘം പിടികൂടി വീടിന് പുറത്തുള്ള തെരുവിലേക്ക് കൊണ്ടുപോയി നഗ്നനാക്കി ക്രൂരമായി മർദിച്ചു
ന്യൂഡൽഹി: ഡൽഹിയിലെ ലക്ഷ്മി നഗറിൽ ജിം ഉടമയെ ഒരു സംഘം ആളുകൾ ചേർന്ന് ക്രൂരമായി മർദ്ദിക്കുകയും ഭാര്യയെ അപമാനിക്കുകയും ചെയ്തതായി പരാതി. ദമ്പതികളുടെ മകനെ നഗ്നനാക്കി തെരുവിലൂടെ നടത്തി മർദ്ദിച്ചതായും പോലീസ് അറിയിച്ചു. ജനുവരി 2നാണ് നടുക്കുന്ന ഈ സംഭവം നടന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
തന്റെ വീടിന്റെ ബേസ്‌മെന്റിൽ ജിം നടത്തിവരികയായിരുന്നു മർദ്ദനമേറ്റ വ്യക്തി. ജിമ്മിന്റെ കെയർടേക്കറായ സതീഷ് യാദവ് തന്നെ കബളിപ്പിച്ച് ബിസിനസ്സ് കൈക്കലാക്കാൻ ശ്രമിച്ചതായി ഉടമ ആരോപിച്ചു. ജനുവരി 2 ന് ബേസ്‌മെന്റിലെ വെള്ളക്കെട്ട് പരിശോധിക്കാൻ ദമ്പതികൾ എത്തിയപ്പോൾ, സതീഷ് യാദവും ഒരു സംഘം ആളുകളും അവിടെയെത്തുകയും ആക്രമണം അഴിച്ചുവിടുകയുമായിരുന്നു. തന്നെ ഇവർ സംഘംചേർന്ന് മർദിച്ചുവെന്നും ഭാര്യയെ കടന്നുപിടിച്ചുവെന്നും ജിം ഉടമ പരാതിയിൽ പറയുന്നു.
In #Delhi's Laxmi Nagar area, goons stripped a man, dragged him on the street, and assaulted him. The victim had a gym in the accused's home, which sparked a dispute. pic.twitter.com/YP9CEWnA56
— Siraj Noorani (@sirajnoorani) January 5, 2026
advertisement
ബഹളം കേട്ട് ഓടിയെത്തിയ മകനെ സംഘം പിടികൂടി വീടിന് പുറത്തുള്ള തെരുവിലേക്ക് കൊണ്ടുപോയി നഗ്നനാക്കി ക്രൂരമായി മർദിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സതീഷ് യാദവിനെ പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ ഉൾപ്പെട്ട വികാസ് യാദവ്, ശുഭം യാദവ്, ഓംകാർ യാദവ് എന്നിവർ ഒളിവിലാണ്. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണ്.
മറ്റൊരു സംഭവത്തിൽ, മുംബൈയിൽ മോഷണശ്രമത്തിനിടെ 38കാരിയെ ഉപദ്രവിച്ച 25കാരനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ചയായിരുന്നു സംഭവം. മലാഡ് (ഈസ്റ്റ്) കുരാർ ഏരിയയിൽ സ്ത്രീ വീട്ടിൽ തനിച്ചായിരുന്ന സമയത്ത് പ്രതി അതിക്രമിച്ചു കയറി വാതിൽ അകത്തുനിന്ന് പൂട്ടുകയായിരുന്നു. പണം, മൊബൈൽ ഫോൺ, എടിഎം കാർഡ് എന്നിവ നൽകാൻ ആവശ്യപ്പെട്ട പ്രതി സ്ത്രീയെ ശാരീരികമായി ഉപദ്രവിച്ചു. വിലപിടിപ്പുള്ളവ ഒന്നുമില്ലെന്ന് പറഞ്ഞപ്പോൾ ഇയാൾ സ്ത്രീയെ അപമാനിക്കുകയും തുടർന്ന് സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയും ചെയ്തു. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
Location :
New Delhi,New Delhi,Delhi
First Published :
Jan 05, 2026 8:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ജിം ഉടമയെ മർദിച്ചു, ഭാര്യയെ അപമാനിച്ചു, മകനെ നഗ്നനാക്കി തെരുവിലിട്ട് തല്ലി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്






