advertisement

COVID 19 | സംസ്ഥാനത്ത് ഇന്ന് 1553 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ; പത്തു മരണം

Last Updated:

10 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1553 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 317 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 164 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 160 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 133 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 131 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 118 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 93 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 91 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 87 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 74 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 65 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 58 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 44 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
10 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 29 ന് മരണമടഞ്ഞ തിരുവനന്തപുരം കോവളം സ്വദേശി ലോചനന്‍ (93), കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി യശോദ (84), തിരുവനന്തപുരം പുല്ലുവിള സ്വദേശി കൃഷ്ണന്‍ ആശാരി (86), ആഗസറ്റ് 26ന് മരണമടഞ്ഞ തിരുവനന്തപുരം മണലില്‍ സ്വദേശിനി നിര്‍മല (60), പാലക്കാട് പട്ടിത്തറ സ്വദേശി മുഹമ്മദ് ഹാജി (71), എറണാകുളം പാലാരിവട്ടം സ്വദേശി തങ്കം മേനോന്‍ (81), ആഗസ്റ്റ് 28ന് മരണമടഞ്ഞ തിരുവനന്തപുരം പൂവാര്‍ സ്വദേശി രാജേന്ദ്രന്‍ (52), തിരുവനന്തപുരം പൂജപ്പുര സ്വദേശി ബിജുകുമാര്‍ (45), തിരുവനന്തപുരം ധനുവച്ചപുരം സ്വദേശി സിബി (29), ആഗസ്റ്റ് 27ന് മരണമടഞ്ഞ തിരുവനന്തപുരം ചെന്നിലോട് സ്വദേശിനി ശാന്ത (75) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 315 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
advertisement
You may also like:ഇന്ത്യ തെറ്റുതിരുത്താൻ തയ്യാറാകണം; ആപ്പുകൾ നിരോധിച്ചതിനെതിരെ ചൈന [NEWS]DGP ആയതിന് പിന്നാലെ ടോ​മി​ന്‍ ജെ. ​ത​ച്ച​ങ്ക​രി​ കേ​ര​ള ഫി​നാ​ന്‍​ഷ്യ​ല്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍ എം​ഡി​ [NEWS] അനില്‍ അക്കര സാത്താന്‍റെ സന്തതിയെന്ന് ബേബി ജോണ്‍; സ്വന്തം മുഖം കണ്ണാടിയില്‍ നോക്കണമെന്ന് മറുപടി [NEWS]
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 28 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 90 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1391 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 156 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 299 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 135 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 158 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 118 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 122 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 97 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 90 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 85 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 83 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 64 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 55 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 50 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 20 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കുമാണ് പേര്‍ക്കുമാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
COVID 19 | സംസ്ഥാനത്ത് ഇന്ന് 1553 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ; പത്തു മരണം
Next Article
advertisement
Exclusive: 'കേരളത്തിനും തമിഴ്നാടിനും നേരിട്ട് പ്രയോജനം ചെയ്യുന്ന ഒട്ടേറെ പദ്ധതികൾ'; വിമർശനങ്ങൾ ഖേദകരമെന്ന് ധനമന്ത്രി
Exclusive: 'കേരളത്തിനും തമിഴ്നാടിനും നേരിട്ട് പ്രയോജനംചെയ്യുന്ന ഒട്ടേറെ പദ്ധതികൾ'; വിമർശനങ്ങൾ ഖേദകരമെന്ന് ധനമന്ത്രി
  • ധനമന്ത്രി നിർമല സീതാരാമൻ കേന്ദ്ര ബജറ്റിൽ കേരളം, തമിഴ്‌നാട് അവഗണിച്ചെന്ന വിമർശനം തള്ളി

  • ബജറ്റ് വിഹിതങ്ങളും അടിസ്ഥാന സൗകര്യ വികസന പദ്ധതികളും രണ്ട് സംസ്ഥാനങ്ങൾക്കും ഗുണകരമെന്ന് വ്യക്തമാക്കി

  • നാളികേര കർഷകർക്ക് നേട്ടം, റെയർ എർത്ത് കോറിഡോർ, അതിവേഗ ട്രെയിൻ പദ്ധതികൾ എന്നിവയും ഉൾപ്പെടുത്തി

View All
advertisement