ഭാര്യയുടെ നഗ്ന ഫോട്ടോയും വിഡിയോയും പ്രചരിപ്പിക്കുമെന്ന് ഭർത്താവിനെ വിളിച്ച് ഭീഷണി; പ്രതി പിടിയില്‍

Last Updated:

വിവാഹത്തിന് മുൻപ് പരിചയപ്പെട്ട യുവതിയെയാണ് റിജോ അവരുടെ വിവാഹശേഷവും പിന്തുടർന്ന് ശല്യപ്പെടുത്തിയിരുന്നത്

News18
News18
ഭാര്യയുടെ നഗ്ന ഫോട്ടോയും വിഡിയോയും പ്രചരിപ്പിക്കുമെന്ന് ഭർത്താവിനെ വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയില്‍. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. കൊട്ടാരക്കര നെല്ലിക്കുന്നം സ്വദേശി റിജോയെയാണ് അറസ്റ്റ് ചെയ്തത്.
സംഭവത്തിൽ ഇയാൾക്കെതിരെ എഴുകോൺ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഭാര്യയും ഭര്‍ത്താവും ചേര്‍ന്ന് നവംബറിലാണ് പരാതി നല്‍കിയത്. വിവാഹത്തിന് മുൻപ് പരിചയപ്പെട്ട യുവതിയെയാണ് റിജോ അവരുടെ വിവാഹശേഷവും പിന്തുടർന്ന് ശല്യപ്പെടുത്തിയിരുന്നത്.
പലപ്പോഴായി‌ യുവതിയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ജോലിക്കായി ഗൾഫിലേക്ക് പോയ റിജോ അവിടെ നിന്നുകൊണ്ട് നേരത്തേ യുവതിയുമായി അടുപ്പത്തിലായിരുന്നുവെന്നും നഗ്ന ചിത്രങ്ങളും വിഡിയോകളും കൈവശമുണ്ടെന്നും അത് പ്രചരിപ്പിക്കുമെന്ന് പറഞ്ഞുമാണ് ഭീഷണിപ്പെടുത്തിയിരുന്നത്.
ഗള്‍ഫില്‍ നിന്ന് ലീവിന് വന്ന റിജോയെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇറങ്ങിയ ഉടന്‍ അറസ്റ്റ് ചെയ്ത് എഴുകോൺ പൊലീസിന് കൈമാറുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഭാര്യയുടെ നഗ്ന ഫോട്ടോയും വിഡിയോയും പ്രചരിപ്പിക്കുമെന്ന് ഭർത്താവിനെ വിളിച്ച് ഭീഷണി; പ്രതി പിടിയില്‍
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement