കണ്ണൂരിൽ മാല മോഷണ ശ്രമത്തിനിടെ നാടോടി സ്ത്രീകൾ പിടിയിൽ
- Published by:Rajesh V
- news18-malayalam
Last Updated:
തലശ്ശേരിയിൽ നിന്നും ചക്കരക്കല്ലിലേക്ക് പോവുകയായിരുന്ന ബസ്സിലാണ് മോഷണശ്രമം നടന്നത്.
കണ്ണൂർ: മാല മോഷണശ്രമത്തിനിടെ നാടോടി സ്ത്രീകൾ പിടിയിലായി. തമിഴ്നാട് തൂത്തുക്കുടി അണ്ണാ നഗർ സ്വദേശികളായ സ്ത്രീകളാണ് പിടിയിലായത്. നന്ദിനി ( 25 ), ഗീത (29), പരമേശ്വരി (24) എന്നിവർക്കെതിരെ ഇടക്കാട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
ഇന്നലെ വൈകുന്നേരം ആണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. തലശ്ശേരിയിൽ നിന്നും ചക്കരക്കല്ലിലേക്ക് പോവുകയായിരുന്ന ബസ്സിലാണ് മോഷണശ്രമം നടന്നത്. യാത്രക്കാരി ആയിരുന്ന കടമ്പൂർ രഹിൽ നിവാസിലെ എ പത്മാവതിയുടെ മാലയാണ് സംഘം കവരാൻ ശ്രമിച്ചത്. 3.25 പവൻ സ്വർണ്ണ താലി മാല മൂന്നുപേരും ചേർന്ന് പൊട്ടിച്ച് എടുത്തു.
advertisement
മാല നഷ്ടമായ സാഹചര്യത്തിൽ പൊലീസിനെ വിവരം അറിയിച്ചു.
ബസ്സിലെ യാത്രക്കാരായിരുന്ന മൂന്ന് സ്ത്രീകളെയും സംശയം തോന്നിയ പൊലീസ് പരിശോധനയ്ക്ക് വിധേയമാക്കി. തുടർന്നാണ് തമിഴ്നാട് സ്വദേശികളായ നാടോടി സ്ത്രീകളിൽനിന്ന് താലിമാല കണ്ടെടുത്തത്. കണ്ണോത്തും യുപി സ്കൂൾ ബസ് സ്റ്റോപ്പിനടുത്ത് വെച്ച്
വൈകുന്നേരം 6.25 ഓടെയാണ് പ്രതികൾ പിടിയിലായത്.
മാല നഷ്ടമായ പത്മാവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. സംഘത്തിൽ കൂടുതൽ പേരുണ്ടോ എന്ന കാര്യത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Location :
First Published :
January 06, 2021 9:31 AM IST