പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ മയക്കുമരുന്നിന് അടിമയാക്കി പീഡിപ്പിച്ചു; മുഖ്യമന്ത്രിക്കും ഡിജിപിക്കും അമ്മയുടെ പരാതി
- Published by:Rajesh V
- news18-malayalam
Last Updated:
പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി മയക്കുമരുന്നിന് അടിമയാക്കിയ ശേഷം യുവാവ് പീഡിപ്പിച്ചെന്നാണ് പരാതി.
പാലക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മയക്കുമരുന്നിന് അടിമയാക്കി പീഡിപ്പിച്ചതായി അമ്മയുടെ പരാതി. സംഭവത്തിൽ പൊലീസ് ഇടപെടൽ വൈകിയെന്ന് ചൂണ്ടിക്കാട്ടി കുട്ടിയുടെ അമ്മ മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകി.
പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി മയക്കുമരുന്നിന് അടിമയാക്കിയ ശേഷം യുവാവ് പീഡിപ്പിച്ചെന്നാണ് പരാതി. പെൺകുട്ടിയുടെ സുഹൃത്തായ തൃത്താല മേഴത്തൂർ സ്വദേശിയായ 25 കാരൻ കുട്ടിയെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോവുകയും പലയിടങ്ങളിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നും പരാതിയിൽ പറയുന്നു.
Also Read- കസ്റ്റംസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ ഷാഫിക്ക് വയറുവേദന; എത്താനാകില്ലെന്നു കസ്റ്റംസിനെ അറിയിച്ചു
ഏപ്രിൽ 30ന് പെൺകുട്ടിയെ വീട്ടിൽ നിന്നും കാണാതായിരുന്നു. തുടർന്ന് പെൺകുട്ടിയെ കാണാനില്ലെന്ന് കാട്ടി ചാലിശ്ശേരി പൊലീസിൽ പരാതി നൽകി. ജൂൺ 20 ന് പെൺകുട്ടിയും സുഹൃത്തായ യുവാവും പൊലീസ് സ്റ്റേഷനിൽ ഹാജരായി. യുവാവിനോടൊപ്പം പോകാനാണ് താൽപ്പര്യമെന്നറിയിച്ചതിനെ തുടർന്ന് പെൺകുട്ടി ഇയാൾക്കൊപ്പം പോവുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട തിരിച്ചറിയൽ കാർഡ് പരിശോധനയിൽ പെൺകുട്ടിക്ക് പ്രായപൂർത്തിയായെന്ന് തെളിയുകയും ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു.
advertisement
Also Read- തറയിൽ ഫിനാൻസ് തട്ടിപ്പ്: പത്തനാപുരത്ത് നിക്ഷേപകര്‍ക്ക് നഷ്ടമായത് മൂന്ന് കോടിയിലധികം രൂപ
വീട് വിട്ടിറങ്ങുമ്പോൾ പെൺകുട്ടി ഫോൺ വീട്ടിൽവെച്ചിരുന്നു. ഫോണിൽ അമ്മ നടത്തിയ പരിശോധനയിലാണ് പ്രായപൂർത്തിയാവും മുമ്പ് പെൺകുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്നും യുവാവ് മയക്കുമരുന്ന് നൽകിയിരുന്നതായും മനസ്സിലായത്. ഇക്കാര്യം കാണിച്ച് ചാലിശ്ശേരി പൊലീസിന് പരാതി നൽകിയിട്ടുണ്ടെന്നാണ് അമ്മ അവകാശപ്പെടുന്നത്. എന്നാൽ ഇക്കാര്യം പൊലീസ് നിഷേധിക്കുകയാണ്. തുടർന്നാണ് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും കുട്ടിയുടെ അമ്മ പരാതി നൽകിയത്.
advertisement
പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ട് യുവാവ് ഭീഷണിപ്പെടുത്തിയതായും കുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ പറയുന്നു. പീഡനത്തെയും ഭീഷണിയെയും തുടർന്ന് മാനസികനില തെറ്റിയ പെൺകുട്ടി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നതായും കുട്ടിയുടെ അമ്മ പറഞ്ഞു.
advertisement
അതേസമയം, മുൻപ് യുവാവ് കുട്ടിയെ ഉപദ്രവിച്ചതുമായി ബന്ധപ്പെട്ട് പരാതിയൊന്നും ലഭിച്ചിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. കുട്ടിയുടെ അമ്മയുടെ നിലവിലുള്ള പരാതിയിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പരാതിയിൽ ആരോപിക്കുന്ന കാര്യങ്ങളുടെ വസ്തുതകളെകുറിച്ചും അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു.
Location :
First Published :
July 07, 2021 5:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ മയക്കുമരുന്നിന് അടിമയാക്കി പീഡിപ്പിച്ചു; മുഖ്യമന്ത്രിക്കും ഡിജിപിക്കും അമ്മയുടെ പരാതി


