തിരുവനന്തപുരത്ത് ഗുണ്ടാ നേതാവ് വെട്ടുകത്തി ജോയിയെ കാറിലെത്തിയ മൂന്നംഗസംഘം വെട്ടിക്കൊന്നു
- Published by:Vishnupriya S
- news18-malayalam
Last Updated:
പൊലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തിരുന്ന ജോയി മൂന്നു ദിവസം മുൻപാണ് ജയിലിൽ നിന്നിറങ്ങിയത്
തിരുവനന്തപുരത്ത് കൊലക്കേസ് പ്രതിയെ കാറിലെത്തിയ മൂന്നംഗസംഘം വെട്ടിക്കൊന്നു. വട്ടപ്പാറ കുറ്റ്യാണി സ്വദേശി വെട്ടുകത്തി ജോയിയാണ് വെട്ടേറ്റ് മരിച്ചത്. വെട്ടേറ്റ് മൂന്നു മണിക്കൂറോളം റോഡിൽ രക്തത്തിൽ കുളിച്ചു കിടന്ന ജോയിയെ പൊലീസ് ജീപ്പിലാണ് ആശുപത്രിയിൽ എത്തിച്ചത്.
വെള്ളിയാഴ്ച്ച രാത്രി 9 മണിയോടെ പൗഡിക്കോണം സൊസൈറ്റി ജംക്‌ഷനിൽ ആയിരുന്നു സംഭവം. മൂന്നംഗ സംഘം കാറിലെത്തിയാണ് ജോയിയെ വെട്ടിയത്. പൊലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തിരുന്ന ജോയി മൂന്നു ദിവസം മുൻപാണ് ജയിലിൽ നിന്നിറങ്ങിയത്. പൗഡിക്കോണം വിഷ്ണു നഗറിലായിരുന്നു ജോയിയുടെ താമസം.
ഓട്ടോറിക്ഷത്തിയ ജോയിയെ കാറിൽ എത്തിയ സംഘം സൊസൈറ്റി ജംഗ്ഷനിൽ വച്ച് വെട്ടുകയായിരുന്നു.
രണ്ടു കാലിലും ഗുരുതര പരുക്കേറ്റ ജോയിയെ തിരുവനന്തപുരം മെഡിക്കൽ കോളജിലാണ് പ്രവേശിപ്പിച്ചത്. പുലർച്ചെ രണ്ടു മണിയോടെയാണ് മരണം. ഗുണ്ടാപ്പക തന്നെയാണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് പോലീസ് നിഗമനം. പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചു.
Location :
Thiruvananthapuram,Kerala
First Published :
August 10, 2024 8:12 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
തിരുവനന്തപുരത്ത് ഗുണ്ടാ നേതാവ് വെട്ടുകത്തി ജോയിയെ കാറിലെത്തിയ മൂന്നംഗസംഘം വെട്ടിക്കൊന്നു