പാലക്കാട് ശ്രീനിവാസന്‍ വധക്കേസിൽ ഒളിവിലായിരുന്ന പോപ്പുലർ ഫ്രണ്ട് പ്രവര്‍ത്തകന്‍ ഷിഹാബിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു
- Published by:Arun krishna
- news18-malayalam
Last Updated:
കൃത്യം നടത്തിയതിന് പിന്നാലെ ഒളിവിൽപോയ മലപ്പുറത്തെ പോപ്പുലർ ഫ്രണ്ട് പ്രവര്‍ത്തകന്‍ ഷിഹാബ് എന്ന ബാബുവിനെയാണ് എന്‍ഐഎ സംഘം പിടികൂടിയത്
പാലക്കാട് ആർ എസ് എസ് പ്രവർത്തകൻ ശ്രീനിവാസൻ കൊല്ലപ്പെട്ട കേസിൽ വീണ്ടും അറസ്റ്റ്. കൃത്യം നടത്തിയതിന് പിന്നാലെ ഒളിവിൽപോയ മലപ്പുറത്തെ പോപ്പുലർ ഫ്രണ്ട് പ്രവര്‍ത്തകന്‍ ഷിഹാബ് എന്ന ബാബുവിനെയാണ് എന്‍ഐഎ സംഘം പിടികൂടിയത്. മലപ്പുറത്തെ ഇയാളുടെ വീട്ടില്‍ നിന്നാണ് എൻഐഎയുടെ പ്രത്യേക ടീം ഇയാളെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ മേയിൽ കേസിലെ പത്താം പ്രതിയായ സഹീർ കെവിയെ എൻഐഎ പിടികൂടിയിരുന്നു.
ശ്രീനിവാസന്റെ കൊലപാതകം ആസൂത്രണം ചെയ്ത പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംഘത്തിലെ പ്രധാന അംഗമാണ് പിടിയിലായ ഷിഹാബെന്ന് എൻഐഎ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. പിഎഫ്ഐ നേതാക്കൾ നടത്തിയ ഗൂഢാലോചനയ്ക്ക് അനുസൃതമായി പ്രവർത്തിക്കുന്ന ഇയാൾ പിഎഫ്ഐ നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം കേസിലെ നിർണായക തെളിവുകൾ നശിപ്പിച്ച മുഹമ്മദ് ഹക്കീമിന് അഭയം നൽകിയതായും എൻഐഎ സംശയിക്കുന്നു.
advertisement
2022 ഏപ്രിൽ 16നാണ് ശ്രീനിവാസനെ മേലാമുറിയിലെ കടയിൽ കയറി ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. പോപ്പുലർ ഫ്രണ്ട് നേതാവ് എലപ്പുള്ളി കുപ്പിയോട് എ. സുബൈറിനെ കൊലപ്പെടുത്തിയതിനു പ്രതികാരമായി തൊട്ടടുത്ത ദിവസം ശ്രീനിവാസനെ കൊലപ്പെടുത്തുകയായിരുന്നു എന്നു കേസ് അന്വേഷണം നടത്തിയ കേരള പോലീസ് കണ്ടെത്തിയിരുന്നു.
കേസ് അന്വേഷണം ഏറ്റെടുത്ത എന്‍ഐഎ വിശദമായ അന്വേഷണത്തിന് ശേഷം 2023 മാര്‍ച്ചിൽ 59 പ്രതികൾക്കെതിരായ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
Location :
Malappuram,Malappuram,Kerala
First Published :
October 20, 2023 6:37 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പാലക്കാട് ശ്രീനിവാസന്‍ വധക്കേസിൽ ഒളിവിലായിരുന്ന പോപ്പുലർ ഫ്രണ്ട് പ്രവര്‍ത്തകന്‍ ഷിഹാബിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു