advertisement

Arrest | പകല്‍ ആക്രി പെറുക്കല്‍, രാത്രി അടച്ചിട്ട വീടുകളില്‍നിന്ന് പണവും വസ്തുക്കളും മോഷ്ടിക്കും; നടോടി സ്ത്രീകള്‍ പിടിയില്‍

Last Updated:

പൂട്ടിക്കിടക്കുന്ന വീടുകള്‍ കണ്ടാല്‍ മോഷണത്തിനായി എന്തെങ്കിലും അടയാളം ചെയ്ത് വയ്ക്കും

കൊച്ചി: അടച്ചിട്ട വീടുകള്‍ കേന്ദ്രീകരിച്ച് മോഷണം(Theft) നടത്തുന്ന നടോടി സംഘം പിടിയില്‍(Arrest). നാലു സ്ത്രീകളാണ് സംഘത്തിലുള്ളത്. കോഴിക്കോട്, തിരുവോട് കോട്ടൂര്‍ ലക്ഷം വീട്ടില്‍ വിഷ്ണുവിന്റെ ഭാര്യ അമരാവതി (20), വയനാട് ബത്തേരി കേണിച്ചിറ പൂതാടി കരയില്‍ എകെജി റോഡില്‍ മണിക്കുന്ന് വീട്ടില്‍ മാരിമുത്തുവിന്റെ ഭാര്യ ദേവി(22), കസ്തൂരി(22), കേശവന്റെ ഭാര്യ ദേവി(21) എന്നിവരാണ് പിടിയിലായത്.
എറണാകുളം ലക്ഷ്മി ആശുപത്രിക്ക് സമീപമുള്ള വീട്ടില്‍ കയറി 20 പവന്‍ സ്വര്‍ണവും 3,25,000 രൂപയും അമേരിക്കന്‍ ഡോളറും റോളക്‌സ് വാച്ചുമടക്കം 25 ലക്ഷം രൂപ വരുന്ന സാധനങ്ങളാണ് ഇവര്‍ മോഷ്ടിച്ചത്. മോഷണം നടന്ന വീട്ടില്‍ സിസിടിവി ക്യാമറകള്‍ ഇല്ലാതിരുന്നതിനാല്‍ പ്രതികളെ കണ്ടെത്തുന്നതില്‍ വെല്ലുവിളിയായിരുന്നു. പിന്നീട് അന്വേഷണ സംഘം ആ വീടിന്റെ പരിസരത്തുള്ള ക്യാമറകള്‍ പരിശോധിച്ചപ്പോഴാണ് നാടോടികളെ കുറിച്ച് വിവരം ലഭിച്ചത്.
advertisement
കണ്ണൂര്‍, കോഴിക്കോട്, വയനാട് തുടങ്ങിയ സ്ഥലങ്ങളില്‍ പ്രതികള്‍ക്കായി തിരച്ചില്‍ നടത്തി ഒന്നാം പ്രതിയെ അറസ്റ്റ് ചെയ്തു. ഇവരെ പരിശോധിച്ചപ്പോള്‍ മോഷണ വസ്തുക്കളുടെ പകുതി ശരീര ഭാഗത്ത് നിന്ന് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ നിന്നും കിട്ടിയ വിവരങ്ങളനുസരിച്ച് മറ്റു പ്രതികളെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
രാവിലെ മുതല്‍ വൈകിട്ട് വരെ കുട്ടികളുമായി ആക്രി സാധനങ്ങള്‍ ശേഖരിക്കുവാന്‍ എന്ന വ്യാജേന കറങ്ങി നടന്ന് പൂട്ടികിടക്കുന്ന വീടുകള്‍ നോക്കിവെച്ച് മോഷണം നടത്തുകയാണ് ഇവര്‍ ചെയ്യുന്നത്. ചില വീടുകളില്‍ രാത്രി സമയങ്ങളില്‍ ഇവരോടൊപ്പമുള്ള പുരുഷന്മാരാണ് മോഷണത്തിന് കയറുന്നത്. മോഷണ സമയം വീട്ടില്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ആക്രമിക്കുകയും ചെയ്യും.
advertisement
പൂട്ടിക്കിടക്കുന്ന വീടുകള്‍ കണ്ടാല്‍ മോഷണത്തിനായി എന്തെങ്കിലും അടയാളം ചെയ്ത് വയ്ക്കും. സിസിടിവി ക്യാമറ ഇല്ലാത്ത വീടുകളാണ് മോഷണത്തിനായി തെരഞ്ഞെടുക്കുന്നത്. സെന്‍ട്രല്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ വിജയശങ്കറിന്റെ നേതൃത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
Arrest | പകല്‍ ആക്രി പെറുക്കല്‍, രാത്രി അടച്ചിട്ട വീടുകളില്‍നിന്ന് പണവും വസ്തുക്കളും മോഷ്ടിക്കും; നടോടി സ്ത്രീകള്‍ പിടിയില്‍
Next Article
advertisement
'ഇടതുപക്ഷത്തിനെതിരെ ന്യൂനപക്ഷ കേന്ദ്രീകരണം ഉണ്ടാകില്ല;ഒരു സീറ്റ് പോലും ബിജെപിക്ക് കിട്ടില്ല'; പിണറായി വിജയൻ
'ഇടതുപക്ഷത്തിനെതിരെ ന്യൂനപക്ഷ കേന്ദ്രീകരണം ഉണ്ടാകില്ല;ഒരു സീറ്റ് പോലും ബിജെപിക്ക് കിട്ടില്ല'; പിണറായി വിജയൻ
  • ന്യൂനപക്ഷങ്ങൾ ഇടതുപക്ഷത്തിൽ നിന്ന് അകന്നുപോകില്ല, ബിജെപിക്ക് കേരളത്തിൽ സ്വീകാര്യതയില്ലെന്ന് മുഖ്യമന്ത്രി

  • ഇടതുപക്ഷം ന്യൂനപക്ഷ സംരക്ഷണത്തിനായി പ്രവർത്തിച്ചതിനാൽ ബിജെപിക്ക് ഒരു സീറ്റ് പോലും ലഭിക്കില്ലെന്ന് ഉറപ്പു

  • ബിജെപിയുടെ അവകാശവാദങ്ങളിൽ സത്യമില്ലെന്നും കേരളത്തിൽ അവർക്ക് യാതൊരുവിധ സ്വീകാര്യതയുമില്ല

View All
advertisement