ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ജോലിക്കെത്തിയ ആദ്യ ദിവസംതന്നെ നഴ്‌സ് തൂങ്ങിമരിച്ച നിലയില്‍. സ്വകാര്യ നഴ്‌സിങ് ഹോമായ ന്യൂ ജീവന്‍ ആശുപത്രിയിലാണ് നഴ്സിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ചയാണ് നഴ്‌സ് ആദ്യമായി ജോലിക്കെത്തിയത്. ശനിയാഴ്ച തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
അതേസമയം യുവതിയെ പീഡിപ്പിച്ചശേഷം കൊന്നതാണെന്ന് കുടുംബം ആരോപിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ നഴ്‌സിങ് ഹോമിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരെ കേസെടുത്തു. പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ ഉത്തരവിട്ടിട്ടുണ്ടെന്ന് ഉന്നാവ് അഡീഷനല്‍ എസ്പി ശശിശേഖര്‍ സിങ് അറിയിച്ചു.
എഫ്‌ഐആര്‍ ചുമത്തിയ മൂന്നു പേര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
POCSO Case | പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ
കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കൊച്ചുചുറയിൽ ജിതിൻ രാജ് (23) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ജനുവരിയിൽ ആയിരുന്നു സംഭവം. പീഡനവിവരം കുട്ടി അമ്മയെ അറിയിക്കുകകയും തുടർന്ന് അമ്മ ഇക്കാര്യം ക്ലാസ് ടീച്ചറോട് പറയുകയും ചെയ്തു. തുടർന്ന് ഇവർ ചെറുപുഴ പോലീസിൽ പരാതി നൽകുകയായിരുന്നു.
മീന്തുള്ളിയിലെ ഇറച്ചിക്കടയിൽ ജോലിക്കാരനായിരുന്ന വിവരം അറിഞ്ഞതോടെ യുവാവ് ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് ചെറുപുഴ എസ്ഐ എം പി ഷാജിയുടെ നേതൃത്വത്തിലുള്ള അനേഷണ സംഘം അതിസാഹസികമായാണ് പ്രതിയെ പിടികൂടിയത്.
കേസ് രജിസ്റ്റർ ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പോക്‌സോ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ ചുമത്തിയാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തിട്ടുള്ളത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.