ട്രെയിനിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ വൈദികനെ സസ്പെൻഡ് ചെയ്തെന്ന് മദ്രാസ് ഭദ്രാസനം
- Published by:Anuraj GR
- news18-malayalam
Last Updated:
കഴിഞ്ഞ ദിവസമാണ് യുവതിക്കുനേരെ നഗ്നത പ്രദർശനം നടത്തിയ ഫാ. വി എം ജെജസിനെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്
കാസര്‍ഗോഡ്: ട്രെയിനില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പള്ളി വികാരിയെ സ്പെൻഡ് ചെയ്തതായി മദ്രാസ് ഭദ്രാസനം. പോലീസ് നടപടി നേരിടുന്ന മദ്രാസ് ഭദ്രാസനത്തിലെ ഫാ. വി. എം ജെജിസിനെ പൗരോഹിത്യ സംബന്ധമായ എല്ലാവിധ ചുമതലകളിൽ നിന്നും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതായി ഭദ്രാസന മെത്രാപ്പോലീത്ത അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ ദിവസമാണ് യുവതിക്കുനേരെ നഗ്നത പ്രദർശനം നടത്തിയ ഫാ. വി എം ജെജസിനെ കാസർഗോഡ് റെയില്‍വേ പൊലീസ് അറസ്റ്റു ചെയ്തത്. മംഗളൂരു ബണ്ട്വാളില്‍ താമസിക്കുന്ന മലയാളിയായ ജേജിസ് ട്രെയിനില്‍ വെച്ച് നഗ്നതാപ്രദര്‍ശനം നടത്തുകയായിരുന്നു. എഗ്മോര്‍ എക്‌സ്പ്രസ് ട്രെയിനിലാണ് സംഭവം.
മലപ്പുറം സ്വദേശിനിയായ 34 വയസുകാരിയാണ് ലൈംഗിക അതിക്രമത്തിന് ഇരയായത്. 48 വയസുകാരനായ ഇയാള്‍ കോയമ്പത്തൂരില്‍ പള്ളി വികാരിയാണ്. യാത്രയില്‍ യുവതിക്കൊപ്പം മറ്റൊരു കമ്പാര്‍ട്ട്‌മെന്റില്‍ ഭര്‍ത്താവും ഉണ്ടായിരുന്നു.
advertisement
യുവതി ഭര്‍ത്താവിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും രക്ഷപ്പെടാന്‍ ശ്രമിച്ച വികാരിയെ തടഞ്ഞുവച്ച് കണ്ണൂര്‍ റെയില്‍വേ പൊലീസില്‍ എല്‍പ്പിക്കുകയുമായിരുന്നു. പിന്നീട് ഇയാളെ കാസർഗോഡ് റെയില്‍വേ പൊലീസിന് കൈമാറി. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ജേജിസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. തുടര്‍ന്ന് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
Location :
Kasaragod,Kasaragod,Kerala
First Published :
December 06, 2023 11:14 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ട്രെയിനിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ വൈദികനെ സസ്പെൻഡ് ചെയ്തെന്ന് മദ്രാസ് ഭദ്രാസനം