advertisement

14 കാരിയെ വിവാഹം കഴിച്ചത് നാലിരട്ടി പ്രായമുള്ള എംപി; പൊലീസ് കേസെടുത്തു

Last Updated:

സ്ത്രീകളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഒരു എൻ‌ജി‌ഒയിൽ നിന്ന് പരാതി ലഭിച്ചതിനെ തുടർന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്

ബലൂചിസ്ഥാൻ: 14 വയസുകാരിയെ വിവാഹം കഴിച്ച് ജാമിയത്ത് ഉലമ-ഇ-ഇസ്ലാം (ജിയുഐ-എഫ്) നേതാവ് മൗലാന സലാഹുദ്ദീൻ അയ്യൂബി. ഇത് സംബന്ധിച്ച് പാകിസ്ഥാൻ പോലീസ് അന്വേഷണം ആരംഭിച്ചതായി എഎൻഐ റിപ്പോർട്ട് ചെയ്തു. ബലൂചിസ്ഥാനിൽ നിന്നുള്ള ദേശീയ അസംബ്ലി (എം‌എൻ‌എ) അംഗമാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ചത്.
ചിത്രാലിലെ സ്ത്രീകളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഒരു എൻ‌ജി‌ഒയിൽ നിന്ന് പരാതി ലഭിച്ചതിനെ തുടർന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചതെന്ന് പാക്കിസ്ഥാൻ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഡോണിന്റെ റിപ്പോർട്ട് അനുസരിച്ച്, പെൺകുട്ടി ജുഗൂരിലെ ഗവൺമെന്റ് ഗേൾസ് ഹൈസ്കൂളിലെ വിദ്യാർത്ഥിനിയായിരുന്നു, അവിടെ 2006 ഒക്ടോബർ 28 ആണ് പെൺകുട്ടിയുടെ ജനനത്തീയതി രേഖപ്പെടുത്തിയിരിക്കുന്നത്.
പാക്കിസ്ഥാൻ മാധ്യമ റിപ്പോർട്ട് പ്രകാരം ദേശീയ അസംബ്ലി അംഗമായ മൗലാന സലാഹുദ്ദീൻ അയ്യൂബിയ്ക്ക് അമ്പതിന് മുകളിൽ പ്രായമുണ്ട്. സംഘടനയുടെ പരാതിയെത്തുടർന്ന് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പോലീസ് പെൺകുട്ടിയുടെ വീട്ടിലെത്തിയിരുന്നുവെന്ന് ചിത്രാൽ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ഇൻസ്പെക്ടർ സഞ്ജദ് അഹമ്മദ് വ്യക്തമാക്കിയതായി എഎൻഐ റിപ്പോർട്ട് ചെയ്തു. എന്നാൽ പെൺകുട്ടിയുടെ പിതാവ് വിവാഹ കാര്യം നിരസിച്ചു.
advertisement
16 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ വിവാഹം രാജ്യത്ത് നിലവിൽ അനുവദീയമല്ല. രാജ്യത്തെ നിയമത്തെ അവഗണിച്ച് പെൺകുട്ടിയേക്കാൾ നാലിരട്ടി പ്രായമുള്ള എം‌പിയാണ് പെൺകുട്ടിയെ വിവാഹം കഴിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. കുറ്റം തെളിഞ്ഞാൽ മാതാപിതാക്കൾക്ക് ഉൾപ്പെടെ ശിക്ഷ ലഭിക്കും. വിവാഹം ചടങ്ങ് നടക്കാനിരിക്കെ, എംപി പെൺകുട്ടിയുമായി നിക്കാഹ് മാത്രമേ കഴിച്ചിട്ടൂള്ളൂവെന്നുമാണ് പാക് ഒബ്‌സർവർ റിപ്പോർട്ട്.
advertisement
അതേസമയം, പെൺകുട്ടിയുടെ പിതാവ് തന്റെ മകൾക്ക് 16 വയസ്സ് തികയാതെ വിവാഹം നടത്തില്ലെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെന്ന് ഡിപിഒ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
14 കാരിയെ വിവാഹം കഴിച്ചത് നാലിരട്ടി പ്രായമുള്ള എംപി; പൊലീസ് കേസെടുത്തു
Next Article
advertisement
പാചകവാതക വിതരണം; ആഭ്യന്തര ഉല്‍പാദനം വര്‍ദ്ധിപ്പിക്കും; കേന്ദ്ര ഇടപെടലില്‍ പ്രതിസന്ധി അയയുന്നു
പാചകവാതക വിതരണം; ആഭ്യന്തര ഉല്‍പാദനം വര്‍ദ്ധിപ്പിക്കും; കേന്ദ്ര ഇടപെടലില്‍ പ്രതിസന്ധി അയയുന്നു
  • ഹോര്‍മുസ് കടലിടുക്ക് വഴി നാവികസേനയുടെ കപ്പലുകള്‍ എല്‍പിജി എത്തിച്ചതോടെ പ്രതിസന്ധി കുറയുന്നു

  • ആഭ്യന്തര ഉല്‍പാദനം വര്‍ദ്ധിപ്പിക്കുകയും പ്രൊപ്പെയ്ന്‍, ബ്യൂട്ടെയ്ന്‍ എന്നിവ ഉപയോഗിക്കുകയും ചെയ്തു

  • കേന്ദ്ര സര്‍ക്കാര്‍ ഇടപെടലും വിതരണം ഉറപ്പാക്കാനുള്ള നടപടികളും പാചകവാതക ക്ഷാമം കുറയ്ക്കുന്നു

View All
advertisement