കഴക്കൂട്ടം സൈനിക സ്‌കൂളിലെ വിദ്യാര്‍ത്ഥിയുടെ മരണം പീഡനം മൂലമെന്ന് രക്ഷിതാക്കൾ
കഴക്കൂട്ടം സൈനിക സ്‌കൂളിലെ വിദ്യാര്‍ത്ഥിയുടെ മരണം പീഡനം മൂലമെന്ന് രക്ഷിതാക്കൾ
പ്ലസ് ടു ക്ലാസ്സുകൾ തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ പ്രിൻസിപ്പാൾ സ്കൂളിൽ നിന്ന് ടി സി വാങ്ങി പോകാൻ ആവശ്യപ്പെട്ടതിൽ മനംനൊന്താണ് അശ്വിൻ ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെ ആരോപണം
തൃശ്ശൂർ: കഴക്കൂട്ടം സൈനിക സ്‌കൂളിലെ വിദ്യാര്‍ത്ഥിയുടെ മരണം പീഡനം മൂലമെന്ന് പരാതി. തൃശ്ശൂർ തോളൂര്‍ പി കെ ഉണ്ണിക്കൃഷ്ണൻ്റ മകൻ അശ്വിന്‍ കൃഷ്ണയാണ് തിങ്കളാഴ്ച്ച മരിച്ചത്. അച്ചടക്ക ലംഘനത്തെത്തുടര്‍ന്ന് പ്രമോഷന്‍ നല്‍കാനാവില്ലെന്നും മറ്റേതെങ്കിലും സ്‌കൂളിലേയ്ക്ക് ടി.സി വാങ്ങി പോകുവാനും പ്രിൻസിപ്പാൾ ആവശ്യപ്പെട്ടതാണ് അശ്വിൻ ആത്മഹത്യ ചെയ്യാൻ കാരണമെന്നാണ് വീട്ടുകാരുടെ ആരോപണം. പ്ലസ് വൺ വിദ്യാർത്ഥിയായ അശ്വിൻ ഈ വർഷം പ്ലസ് ടുവിലേയ്ക്ക് എത്തേണ്ടതായിരുന്നു.
പ്ലസ് ടു ക്ലാസ്സുകൾ തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ പ്രിൻസിപ്പാൾ സ്കൂളിൽ നിന്ന് ടി സി വാങ്ങി പോകാൻ ആവശ്യപ്പെട്ടതിൽ മനംനൊന്താണ് അശ്വിൻ ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെ ആരോപണം. അശ്വിൻ അടക്കം ആറ് കുട്ടികളിൽ നിന്ന് മൊബൈൽ ഫോൺ കണ്ടെടുത്തുവെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്. ഫോണ്‍ ഉപയോഗിക്കാന്‍ സ്‌കൂളിലോ ഹോസ്റ്റലിലോ അനുവാദമില്ല. അശ്വിനില്‍ നിന്ന് ഫോൺ പിടിച്ചെടുത്തുവെന്നും അച്ഛനാണ് ഫോണ്‍ വാങ്ങിത്തന്നതെന്നും നിർബന്ധിച്ച് കുട്ടിയെ കൊണ്ട് എഴുതി വാങ്ങിയെന്നും ബന്ധുക്കൾ ആരോപിക്കുന്നു.
പുറത്തുനിന്നും ഭക്ഷണം വരുത്തി കഴിക്കുന്നതും അച്ചടക്കലംഘനമായി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നാൽ അശ്വിനെ വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുവരാന്‍ അച്ഛന്‍ ഉണ്ണികൃഷ്ണന്‍ മാര്‍ച്ച് 18ന് സ്‌കൂളില്‍ എത്തിയപ്പോള്‍ ഇക്കാര്യങ്ങളൊന്നും അറിയിച്ചിരുന്നില്ല. പകരം പ്ലസ് ടുവിലേയ്ക്കുള്ള ഫീസ് അടയ്ക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പറഞ്ഞത്. മെയ് 11നാണ് അശ്വിന്‍ അച്ചടക്കലംഘനം കാണിച്ചതായുള്ള ഇ-മെയില്‍ വീട്ടുകാർക്ക് ലഭിക്കുന്നത്. തുടര്‍ന്ന് സ്‌കൂളില്‍ അന്വേഷിച്ചപ്പോഴാണ് ഫോണ്‍ പിടിച്ചെടുത്തുവെന്നും അച്ഛന്‍ നല്‍കിയതാണെന്ന് പറഞ്ഞവെന്നും അധികൃതര്‍ അറിക്കുന്നത്. ഇക്കാര്യം ഉണ്ണിക്കൃഷ്ണൻ നിഷേധിക്കുകയും ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.