സംഭവുമായി ബന്ധപ്പെട്ട് മൂന്ന്പേരെയാണ് പൊലീസ് പിടികൂടിയുരിക്കുന്നത്. ആന്ധ്രപ്രദേശിലെ രേപല്ലേ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം നടന്നിരിക്കുന്നത്.
ഭര്‍ത്താവിനും മൂന്ന് കുട്ടികള്‍ക്കും ഒപ്പം ഗുണ്ടൂരില്‍ നിന്ന് കൃഷ്ണ ജില്ലയിലേക്ക് പോവുകയായിരുന്ന യുവതിയെ ഞായറാഴ്ച പുലര്‍ച്ചെ മദ്യപിച്ചെത്തിയ മൂന്നംഗസംഘം ഭര്‍ത്താവിനെ ആക്രമിച്ച ശേഷം വലിച്ചിഴച്ച് സ്റ്റേഷന് സമീപത്തുള്ള കുറ്റിക്കാട്ടില്‍ കൊണ്ടു പോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ബലാത്സംഗത്തിനിരയായ യുവതി നിലവില്‍ ചികിത്സയിലാണ്.
രഹസ്യബന്ധം ആരോപിച്ച് യുവതിയെ തൂണില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചു; ഭര്‍ത്താവ് അടക്കം അഞ്ചുപേര്‍ അറസ്റ്റില്‍
രഹസ്യബന്ധം ആരോപിച്ച് യുവതിയെ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചു. ബിഹാറിലെ റോഹ്ത്താസ് ജില്ലയിലാണ് സംഭവം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘമാണ് ഒടുവില്‍ യുവതിയെ മോചിപ്പിച്ചത്.
സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് ദീപക് റാം അടക്കമുള്ള അഞ്ചുപേരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. കഴിഞ്ഞദിവസമാണ് ദീപക് റാം ഭാര്യയെ വീടിന് പുറത്തുള്ള വൈദ്യുതത്തൂണില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചത്.
ഗ്രാമത്തിലെ മറ്റൊരു യുവാവുമായി ഭാര്യയ്ക്ക് രഹസ്യബന്ധമുണ്ടെന്ന പരാതിയുമായി വെള്ളിയാഴ്ച ദീപക് റാം പോലീസിനെ സമീപിച്ചിരുന്നു. തുടര്‍ന്ന് പോലീസ് ദമ്പതിമാരെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. എസ്.എച്ച്.ഒ. ഇരുവരെയും കാര്യങ്ങള്‍ പറഞ്ഞുമനസിലാക്കി ഉപദേശിച്ച ശേഷം വീട്ടിലേക്ക് തിരികെ അയച്ചു. എന്നാല്‍ വീട്ടിലെത്തിയതിന് പിന്നാലെ ദീപക് റാം ഭാര്യയെ ആക്രമിക്കുകയായിരുന്നു.
ദീപക്കും പിതാവായ ശിവ്പുജന് റാമും ബന്ധുക്കളായ മറ്റുമൂന്നുപേരും ചേര്‍ന്നാണ് യുവതിയെ വൈദ്യുതത്തൂണില്‍ കെട്ടിയിട്ടത്. തുടര്‍ന്ന് വീണ്ടും മര്‍ദിക്കുകയായിരുന്നു.
Published by:Jayashankar Av
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.