ജയ്പൂര്‍: 15-കാരിയെ ബലാത്സംഗം (Rape Case) ചെയ്ത കേസില്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ (Rajasthan Congress MLA) മകനുൾപ്പെടെ അഞ്ച് പേർക്കെതിരെ കേസെടുത്ത് പോലീസ്. രാജസ്ഥാനിലെ ദൗസ ജില്ലയിലെ ബാലികയാണ് പീഡനത്തിന് ഇരയായത്. ആല്‍വാര്‍ ജില്ലയിലെ രാജ്ഗഡ് നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ ജോഹാരി ലാല്‍മീണയുടെ മകനായ ദീപക് മീണയാണ് കേസിലെ പ്രധാന പ്രതി.
ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയുടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 15 ലക്ഷം രൂപയും ആഭരണങ്ങളും തട്ടിയെടുത്ത കേസില്‍ അഞ്ച് പ്രതികളില്‍ ഒരാളായ വിവേക് ശര്‍മ്മയക്കെതിരെ കേസ് എടുത്തതായി ദൗസ ജില്ലയിലെ മണ്ഡവാര്‍ പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ നാഥുലാല്‍ പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ ദീപക് മീണയ്ക്കു൦ ഒപ്പം മൂന്ന് പേർക്കുമെതിരെ കേസ് എടുത്തിട്ടുണ്ടെന്നും മറ്റ് രണ്ട് പ്രതികൾക്കെതിരെ കൂട്ട ബലാത്സംഗത്തിനും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ മറ്റ് വകുപ്പുകൾ ചുമത്തിയും കേസ് എടുത്തതായി നാഥുലാൽ കൂട്ടിച്ചേർത്തു.
2021 ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവ൦. മഹ്‌വ-മണ്ഡവാര്‍ റോഡിലെ ഹോട്ടലിലേക്ക് പെൺകുട്ടിയെ കൂട്ടികൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സംഭവ൦ പകർത്തിയ ശേഷം ഈ ദൃശ്യങ്ങൾ വെച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. വീട്ടിൽ നിന്ന് പണവും ആഭരണങ്ങളും കാണാതായതിനെ തുടർന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പോലീസില്‍ പരാതിപ്പെട്ടതോടെയാണ് സംഭവം പുറത്തുവന്നത്. നേരത്തെ വീട്ടിൽ മോഷണം നടന്നുവെന്ന് പറഞ്ഞ് വീട്ടുകാർ പോലീസിൽ പരാതി നൽകിയിരിന്നു. വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് എടുത്ത പോലീസ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വൈദ്യപരിശോധനയും മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.
Also read-
Arrest | ആൾത്തിരക്കില്ലാത്ത ബീച്ചിൽ കാമുകനെ കെട്ടിയിട്ട് യുവതിയെ ബലാത്സംഗം ചെയ്തു; മൂന്ന് പേർ പിടിയിൽഅതേസമയം, തന്റെ ജനപ്രീതിയിൽ അനിഷ്ടമുള്ളവർ ചേർന്ന് കെട്ടിച്ചമച്ച കേസാണിതെന്നാണ് എംഎൽഎ പറഞ്ഞത്. തന്റെ മകനെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും തനിക്കും കുടുംബത്തിനുമെതിരായ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായുള്ള കേസാണിതെന്നുമാണ് എംഎൽഎ അഭിപ്രായപ്പെട്ടത്.
Also read-
Gang Rape | മൂന്നു വയസുള്ള മകനെ തോക്കു ചൂണ്ടി യുവതിയെ ബലാത്സംഗം ചെയ്തു; രണ്ട് പേർ ഒളിവിൽസംഭവത്തിൽ സത്യസന്ധമായ അന്വേഷണം നടത്താനും ഇരയുടെ സംരക്ഷണം ഉറപ്പാക്കിക്കൊണ്ട് എല്ലാ പ്രതികളെയും എത്രയും വേഗം അറസ്റ്റ് ചെയ്യാനും രാജസ്ഥാൻ പോലീസിനോട് ദേശീയ വനിതാ കമ്മീഷൻ ആവശ്യപ്പെട്ടു. സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയ ബിജെപി രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിനെ കടന്നാക്രമിച്ചു. രാജസ്ഥാനിൽ നിയമവാഴ്ചയില്ലെന്നും സംസ്ഥാനത്തെ ക്രമസമാധാന നിലയെ തന്നെ ചോദ്യം ചെയ്യുന്ന സംഭവമാണ് അരങ്ങേറിയതെന്നും ബിജെപി തുറന്നടിച്ചു.
അതേസമയ൦, ക്രിമിനൽ കുറ്റങ്ങളിൽ ഏർപ്പെടുന്നെവെന്ന് ആരോപണമുയരുന്ന പാർട്ടി അംഗങ്ങൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും ന്യൂഡൽഹിയിൽ കോൺഗ്രസ് വക്താവ് പറഞ്ഞു. ഇക്കാര്യത്തിൽ വ്യക്തികളുടെ സ്ഥാനം നോക്കി ബിജെപി ചെയ്യുന്നത് പോലെ ആയിരിക്കില്ല, മുഖം നോക്കാതെ നടപടി എടുത്തിരിക്കുമെന്നും കോൺഗ്രസ് വക്താവ് വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.