Rape of Covid Patient| ആംബുലൻസിലെ പീഡനം: പിടിവലിക്കിടെ വീണ് പെൺകുട്ടിക്ക് ഗുരുതര പരിക്ക്; മൊഴി നൽകാവുന്ന സ്ഥിതിയിലല്ലെന്ന് പൊലീസ്
- Published by:Rajesh V
- news18-malayalam
Last Updated:
പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതിനും പ്രതി നൗഫലിനെതിരെ കേസെടുത്തു.
പത്തനംതിട്ട: ആറന്മുളയിൽ ആംബുലൻസിൽവെച്ച് പ്രതി നൗഫൽ പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ വീണ പെൺകുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നതായി പൊലീസ്. പിടിവലിയിൽ പെൺകുട്ടി മുട്ടിടിച്ച് വീഴുകയായിരുന്നു. സ്വകാര്യഭാഗങ്ങളിലും ക്ഷതമേറ്റിട്ടുണ്ട്. ശാരീരികമായും മാനസികമായും അവശയായ പെൺകുട്ടി മൊഴി നൽകാവുന്ന സ്ഥിതിയിലല്ലെന്നും പൊലീസ് പറയുന്നു.
Also Read- ആംബുലൻസിലെ പീഡനം: പെൺകുട്ടിയെ കൊണ്ടുപോകാൻ വാഹനം എത്തിയത് കോവിഡ് പോസിറ്റീവായി 13 മണിക്കൂറിന് ശേഷം
രാത്രി കോഴഞ്ചേരിയിലേക്ക് വേഗത്തിൽ ഓടിച്ചെത്തിയ ആംബുലൻസിന് പെൺകുട്ടിയുമായി പന്തളത്തേക്ക് മടങ്ങുമ്പോൾ വേഗം കുറവായിരുന്നു. യാത്രയിലുടനീളം പെൺകുട്ടിയോട് ലൈംഗിക ചുവയോടെ പ്രതി സംസാരിക്കുകയും ചെയ്തു. ഇതിനിടെയാണ് ആറന്മുള വിമാനത്താവളത്തിനായി നേരത്തെ എടുത്ത സ്ഥലത്തേക്ക് പ്രതി നൗഫൽ ആംബുലൻസ് ഓടിച്ച് കയറ്റിയത്. ഇതിനുശേഷം പിൻവശത്തെ വാതിൽ തുറന്ന് പെൺകുട്ടിയുടെ അടുത്തേക്ക് എത്തി. പിന്നിലെ ഡോറിലൂടെ ഉള്ളിൽ കടന്ന പ്രതി അകത്ത് നിന്ന് വാതിൽ കുറ്റിയിട്ടു. ഇത് കണ്ടതോടെ പെൺകുട്ടി ഭയപ്പെട്ട് നിലവിളിച്ചു.
advertisement
ഉപദ്രവിക്കുന്നതിനിടയിൽ നടന്ന പിടിവലിയിലാണ് പെൺകുട്ടി മുട്ടിടിച്ചു നിലത്തു വീണത്. പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയതിനും നൗഫലിനെതിരെ കേസെടുത്തിട്ടുണ്ട്. അടൂരിൽനിന്ന് ആംബുലൻസിൽ കയറ്റിയ പെൺകുട്ടിയെ അടുത്തുള്ള പന്തളം അർച്ചന ഫസ്റ്റ് ലൈൻ പരിശോധനാ കേന്ദ്രത്തിൽ ഇറക്കാതെ കോഴഞ്ചേരിക്ക് കൊണ്ടു പോയതാണ് തട്ടിക്കൊണ്ടു പോകലിന്റെ പരിധിയിൽ വരുന്നതാണെന്നാണ് പൊലീസ് പറയുന്നത്.
ആംബുലൻസ് ഡ്രൈവർക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ എന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്. 108 ആംബുലൻസിന്റെ നടത്തിപ്പ് കമ്പനി പ്രതിനിധികൾ നൗഫലിന്റെ നിയമനവുമായി ബന്ധപ്പെട്ട രേഖകൾ പൊലീസിനു കൈമാറി. പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് പലവട്ടം ആവശ്യപ്പെട്ടിട്ടും നൗഫൽ ഹാജരാക്കിയില്ലെന്നാണ് കമ്പനിയുടെ വിശദീകരണം. അതേസമയം, ആംബുലൻസിന്റെ ജിപിഎസ് സംവിധാനം പ്രവർത്തിച്ചിരുന്നില്ലെന്ന മോട്ടർ വാഹനവകുപ്പിന്റെ വാദം പൊലീസ് തള്ളി. ജിപിഎസിലെ വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ ശേഖരിച്ചതായി പൊലീസ് അറിയിച്ചു.
Location :
First Published :
September 10, 2020 9:05 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Rape of Covid Patient| ആംബുലൻസിലെ പീഡനം: പിടിവലിക്കിടെ വീണ് പെൺകുട്ടിക്ക് ഗുരുതര പരിക്ക്; മൊഴി നൽകാവുന്ന സ്ഥിതിയിലല്ലെന്ന് പൊലീസ്


