16കാരിയായ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസിൽ ബന്ധുവായ പ്രതിക്ക് 47 വർഷം കഠിന തടവ്
- Published by:Rajesh V
- news18-malayalam
Last Updated:
ഡൗൺസിൻഡ്രോം രോഗ ബാധിതയായ കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് കോടതി വിധി ന്യായത്തിൽ പറഞ്ഞു
തിരുവനന്തപുരം: ഭിന്നശേഷിക്കാരിയായ 16കാരിയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ അടുത്ത ബന്ധു കൂടിയായ പ്രതി രാജീവിനെ (41) തിരുവനന്തപുരം അതിവേഗ കോടതി 47വർഷം കഠിന തടവിനും 25000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. ജഡ്ജി ആർ രേഖയാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ 8 മാസം കൂടുതൽ തടവ് അനുഭവിക്കണം.
2020 സെപ്റ്റംബർ 25 രാവിലെ 11.45 ഓടെ വീട്ടിൽ ആരുമില്ലാത്ത സമയത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. ഈ സമയം കുട്ടിയുടെ ചേച്ചിവീട്ടിൽ എത്തിയിരുന്നു. സഹോദരിയെ പീഡിപ്പിക്കുന്നത് കണ്ട് പ്രതിയെ അവിടെ കിടന്ന ഒരു വടി എടുത്തു പെൺകുട്ടി അടിച്ച് ഓടിച്ചു. പീഡനത്തിൽ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ ഗുരുതരമായി പരിക്കേറ്റു.
സംഭവത്തിൽ ഭയന്നു എന്ത് ചെയ്യണമെന്നറിയാതെ ഇരുകുട്ടികളും നിലവിളിച്ചത് കേട്ട നാട്ടുകാർ ഓടി എത്തിയാണ് പൊലീസിൽ അറിയിച്ചത്. സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ മുറിയിൽ നിന്ന സമയത്ത് പ്രതി കുട്ടിയെ വലിച്ച് അടുക്കള ഭാഗത്ത് കൊണ്ടുപോയി മർദിതിനു ശേഷം പീഡിപ്പിച്ചു എന്നു വ്യക്തമായി. ഡൗൺസിൻഡ്രോം രോഗ ബാധിതയായ കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച പ്രതി യാതൊരു ദയയും അർഹിക്കുന്നില്ല എന്ന് കോടതി വിധി ന്യായത്തിൽ പറഞ്ഞു.
advertisement
പ്രോസിക്യൂഷൻ വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ എസ് വിജയ് മോഹൻ ഹാജരായി. പ്രോസിക്യൂഷൻ 31സാക്ഷികളെ വിസ്തരിക്കുകയും 31രേഖകളും മൂന്ന് തൊണ്ടിമുതലുകളും ഹാജരാക്കി. നെടുമങ്ങാട് പൊലീസ് ഉദ്യോഗസ്ഥരായ സുനിൽ ഗോപി, വി രാജേഷ് കുമാർ, പി എസ് വിനോദ് എന്നിവരാണ് കേസ് അന്വേഷിച്ചത്.
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
May 02, 2025 2:54 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
16കാരിയായ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസിൽ ബന്ധുവായ പ്രതിക്ക് 47 വർഷം കഠിന തടവ്