കവർച്ചാശ്രമം തടഞ്ഞ രണ്ട് സ്ത്രീകളെ മോഷ്ടാക്കൾ വെടിവച്ചു കൊന്നു; മൂന്ന് കുട്ടികൾക്ക് പരിക്ക്

Last Updated:

പരിക്കേറ്റ കുട്ടികളിലൊരാളാണ് ആക്രമണം നടന്ന വീടിന് സമീപത്തെ ഒരു സിസിറ്റിവിയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ നിന്നും പ്രതികളെ തിരിച്ചറിഞ്ഞത്

ലക്നൗ: മോഷണം തടഞ്ഞ വീട്ടുകാരെ വെടിവച്ചു കൊലപ്പെടുത്തി മോഷ്ടാക്കൾ. ഉത്തർപ്രദേശ് ഗസീയബാദിൽ മസൂരി പൊലീസ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെടുന്ന സരസ്വതി വിഹാർ മേഖലയിലാണ് ഞെട്ടിക്കുന്ന സംഭവം. ഡോളി (30), അൻഷു (18) എന്നിവരാണ് കൊല്ലപ്പെട്ടത്. സ്ക്രൂഡ്രൈവറും കത്തിയും ഉപയോഗിച്ച് മോഷ്ടാക്കൾ നടത്തിയ ആക്രമണത്തിൽ മൂന്ന് കുട്ടികൾക്ക് പരിക്കേറ്റിട്ടുണ്ട്. ഗൗരി (10), മീനാക്ഷി (7), രുദ്ര (5) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ ചികിത്സയിൽ തുടരുകയാണ്.
കഴിഞ്ഞ ദിവസമായിരുന്നു ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. കുടുംബത്തിന്‍റെ പരിചയക്കാരായ ഉമ, സോനു എന്നിവർ ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്. ഇവര്‍ അറസ്റ്റിലായിട്ടുണ്ട്. പൊലീസ് പറയുന്നതനുസരിച്ച് വൈകിട്ടോടെ ഉമയും സോനുവും ഡോളിയുടെ വീട്ടിലെത്തി. ചായ കുടിച്ച് കഴിഞ്ഞ ശേഷം തോക്ക് കാട്ടി ഭീഷണിപ്പെടുത്തി കുടുംബത്തെ കൊള്ളയടിക്കാനായിരുന്നു ശ്രമം. ഡോളിയും അൻഷുവും ചേർന്ന് ഇത് തടയാൻ ശ്രമിച്ചതോടെ ഇവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.
advertisement
പിന്നാലെയാണ് സ്ക്രൂഡ്രൈവറും കത്തിയും ഉപയോഗിച്ച് കുട്ടികളെ ആക്രമിച്ചത്. പിന്നാലെ പണവും വിലപ്പെട്ട വസ്തുക്കളുമെടുത്ത് കടന്നു കളയുകയായിരുന്നു. ഏറെ നാളത്തെ ആസൂത്രണങ്ങൾക്ക് ശേഷം നടപ്പാക്കിയ മോഷണം ആയിരുന്നു ഇതെന്നാണ് സീനിയർ പൊലീസ് സൂപ്രണ്ടന്‍റ് കലാനിധി നൈതാനി അറിയിച്ചിരിക്കുന്നത്.
പരിക്കേറ്റ കുട്ടികളിലൊരാളാണ് ആക്രമണം നടന്ന വീടിന് സമീപത്തെ ഒരു സിസിറ്റിവിയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ നിന്നും പ്രതികളെ തിരിച്ചറിഞ്ഞത്. തുടർന്ന് ഇവരുടെ സോനുവിന്‍റെ മൊബൈൽ ഫോൺ ട്രേസ് ചെയ്ത് ലൊക്കേഷൻ തിരിച്ചറിഞ്ഞ പൊലീസ് ഇയാളെ കുടുക്കുകയായിരുന്നു. പൊലീസ് പിടികൂടുമെന്നായപ്പോൾ ഇയാൾ ഇവർക്ക് നേരെയും വെടിയുതിർത്തിരുന്നു. പൊലീസ് തിരിച്ച് നടത്തിയ വെടിവയ്പ്പിൽ സോനുവിന് കാലിന് പരിക്കേറ്റിട്ടുണ്ട്.
advertisement
മോഷണമുതൽ ഉമയുടെ വീട്ടിൽ നിന്നും പൊലീസ് നേരത്തെ കണ്ടെടുത്തിരുന്നു. സോനു സ്ഥലം വിട്ടെന്നും നാട്ടിലേക്ക് പോകാൻ പദ്ധതിയിടുകയാണെന്നുമുള്ള വിവരം ഇവരിൽ നിന്നാണ് പൊലീസിന് ലഭിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
കവർച്ചാശ്രമം തടഞ്ഞ രണ്ട് സ്ത്രീകളെ മോഷ്ടാക്കൾ വെടിവച്ചു കൊന്നു; മൂന്ന് കുട്ടികൾക്ക് പരിക്ക്
Next Article
advertisement
'അതിജീവിതയെ അധിക്ഷേപിച്ചു, ജാമ്യവ്യവസ്ഥ ലംഘിച്ചു'; രാഹുൽ ഈശ്വറിന് കോടതി നോട്ടീസ്
'അതിജീവിതയെ അധിക്ഷേപിച്ചു, ജാമ്യവ്യവസ്ഥ ലംഘിച്ചു'; രാഹുൽ ഈശ്വറിന് കോടതി നോട്ടീസ്
  • രാഹുൽ ഈശ്വർ ജാമ്യവ്യവസ്ഥ ലംഘിച്ചതായി കോടതി നോട്ടീസ് അയച്ചു, 19ന് ഹാജരാകണമെന്ന് നിർദേശം

  • പീഡന പരാതിക്കാരിയെ സൈബറിടങ്ങളിൽ അധിക്ഷേപിച്ച കേസിലാണ് കോടതി നടപടി സ്വീകരിച്ചത്

  • 16 ദിവസത്തെ ജയിൽവാസത്തിന് ശേഷം ജാമ്യം ലഭിച്ച രാഹുൽ ഈശ്വർ വീണ്ടും യുവതിയെ അധിക്ഷേപിച്ചു

View All
advertisement