വടകരയിൽ ക്ഷേത്രത്തിലും സമീപത്തെ വീട്ടിലും കവർച്ച; നാല് ഭണ്ഡാരങ്ങൾ തകർത്തു; വീട്ടിൽ നിന്ന് 13 പവൻ മോഷ്ടിച്ചു

Last Updated:

ക്ഷേത്രത്തിൽ നിന്നും എടുത്ത പണം ഈ വീട്ടിൽ വെച്ചാണ് എണ്ണിയത് എന്നാണ് കരുതുന്നത്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
വടകര: വില്യാപ്പള്ളിയിൽ ക്ഷേത്രത്തിലും താമസമില്ലാത്ത വീട്ടിലും കവർച്ച. ക്ഷേത്രത്തിലെ നാല് ഭണ്ഡാരം തകർത്തു. പരിസരത്തെ വീട്ടിൽ നിന്ന് പതിമൂന്ന് പവനോളം സ്വർണം കവർന്നിട്ടുണ്ട്. വില്യാപ്പള്ളിയിലെ തിരുമന ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലാണ് രാത്രിയിൽ കവർച്ച നടന്നത്. നാല് ഭണ്ഡാരങ്ങൾ തകർത്ത് പണം കവർന്നു. 200 മീറ്റർ അകലെയുള്ള
ഡോക്ടർ സനീഷ് രാജ് താമസിച്ച വീട്ടിലാണ് കള്ളൻ കയറിയത്. അലമാരയുടെ പൂട്ട് തകർത്താണ് സ്വർണം കവർന്നത്.
Also Read- മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും എത്തിയത് കഴിഞ്ഞ ദിവസം; തൃശ്ശൂരിൽ വൃദ്ധ ദമ്പതികളെ ചെറുമകൻ വെട്ടിക്കൊന്നു
മോഷ്ടാവ് ക്ഷേത്രപരിസരത്ത് കടക്കുന്നത് സി.സി. ടി.വി ദൃശ്യങ്ങളിൽ കുടുങ്ങിയിട്ടുണ്ട്. രാത്രി 12 – 5 നും 12- 20 നും ഇടയിലാണ് ക്ഷേത്രത്തിൽ കയറിയത്. ശ്രീകോവിലിനുള്ളിൽ കയറാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ക്ഷേത്ര ഓഫീസിന്റെ പൂട്ട് തകർത്തെങ്കിലും അകത്ത് കടന്നില്ല. നാല് ഭണ്ഡാരവും ഓഫീസ് പൂട്ട് തകർക്കാനും പതിനഞ്ച് മിനുട്ടാണെടുത്തത്.
advertisement
Also Read- ആറ് വർഷം കാത്തിരുന്ന് കിട്ടിയ മകനെ കൊന്ന് അച്ഛനമ്മമാർ പുതിയ വീട്ടിൽ ജീവനൊടുക്കി; ടെക്കി ദമ്പതികളുടെയും മകന്റെയും മരണത്തിനു പിന്നിൽ
ഇവിടെ നിന്നും എടുത്ത പണം ഡോക്ടർ താമസിച്ച വീട്ടിൽ വെച്ചാണ് എണ്ണിയതെന്ന് കരുതുന്നു. ഇവിടെ നാണയങ്ങൾ ഉപേക്ഷിച്ച നിലയിൽ കാണുന്നുണ്ട്. കാരാളി ഗോപിനാഥിന്റെ ഉടമസ്ഥതയിലുള്ള വീടാണിത്. ഡോക്ടർ സനീഷ് രാജ് നാട്ടിൽ പോയ സമയത്താണ് മോഷണം നടന്നത്. വടകര പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. ഫോറൻസിക്ക് വിദഗ്ദർ പരിശോധിക്കും.
മലയാളം വാർത്തകൾ/ വാർത്ത/Crime/
വടകരയിൽ ക്ഷേത്രത്തിലും സമീപത്തെ വീട്ടിലും കവർച്ച; നാല് ഭണ്ഡാരങ്ങൾ തകർത്തു; വീട്ടിൽ നിന്ന് 13 പവൻ മോഷ്ടിച്ചു
Next Article
advertisement
മഴ മുന്നറിയിപ്പ്; പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
മഴ മുന്നറിയിപ്പ്; പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
  • പത്തനംതിട്ട ജില്ലയിൽ ശക്തമായ മഴ മുന്നറിയിപ്പിനെ തുടർന്ന് ബുധനാഴ്ച എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി.

  • മുൻ നിശ്ചയിച്ച പൊതു പരീക്ഷകൾക്കും യൂണിവേഴ്സിറ്റി പരീക്ഷകൾക്കും മാറ്റമില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

  • കേരളത്തിലെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലർട്ട്, ചില ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

View All
advertisement