ജോലിയിലെ ആദ്യ ദിവസം തന്നെ 53 ഐഫോണ്‍ മോഷ്ടിച്ച് ' മാതൃകയായ' സെയില്‍സ് മാനേജര്‍ അറസ്റ്റില്‍

Last Updated:

വ്യാജ രേഖകള്‍ ചമച്ചാണ് ഇലക്ട്രോണിക് സ്റ്റോറിലെ ജോലി ഇയാള്‍ തരപ്പെടുത്തിയതെന്നും പോലീസ് അറിയിച്ചു

ഐഫോൺ മോഷണം
ഐഫോൺ മോഷണം
മോസ്‌കോ: ജോലിയിലെ ആദ്യ ദിവസം തന്നെ 53 ഐഫോണ്‍ മോഷ്ടിച്ച് സെയില്‍സ് മാനേജര്‍. റഷ്യയിലെ മോസ്‌കോയിലുള്ള ഒരു ഇലക്ട്രോണിക്‌സ് സ്റ്റോറിലാണ് സംഭവം നടന്നത്. ഉടന്‍ തന്നെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
സ്റ്റോറില്‍ സെയില്‍സ് മാനേജരായി ഈയടുത്ത് നിയമിച്ചയാളാണ് ഫോണുകള്‍ മോഷ്ടിച്ചത്. റഷ്യയിലെ ആഭ്യന്തരമന്ത്രാലയം മോഷണവുമായി ബന്ധപ്പെട്ട വീഡിയോ ഇക്കഴിഞ്ഞ മാസം പുറത്തുവിട്ടിരുന്നു. ഒരാള്‍ ഇലക്ട്രോണിക്‌സ് സ്റ്റോറിലെത്തി തന്റെ കൈയ്യിലുള്ള ബാഗിലേക്കും സ്യൂട്ട് കേസിലേക്കും ഐഫോണുകള്‍ വാരിക്കൂട്ടുന്ന വീഡിയോയാണ് മന്ത്രാലയം പുറത്തുവിട്ടത്. നിരീക്ഷണ ക്യാമറയിലാണ് ഇദ്ദേഹം ഫോണ്‍ മോഷ്ടിക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞത്.
ആദ്യം ഇയാള്‍ ക്യാമറയുടെ സ്ഥാനം മാറ്റിവെയ്ക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അതിന് ഇദ്ദേഹത്തിന് കഴിഞ്ഞില്ല.
എന്നാല്‍ മോഷണം നടത്താനുള്ള ശ്രമത്തില്‍ നിന്ന് പിന്മാറിയതുമില്ല. ഫോണ്‍ മാത്രമല്ല ഇയാള്‍ മോഷ്ടിച്ചത്. സ്റ്റോറില്‍ നിന്ന് ഏകദേശം 53000 റൂബിളും (47,351 രൂപ) ഇയാള്‍ മോഷ്ടിച്ചതായാണ് പരാതി.
advertisement
വ്യാജ രേഖകള്‍ ചമച്ചാണ് ഇലക്ട്രോണിക് സ്റ്റോറിലെ ജോലി ഇയാള്‍ തരപ്പെടുത്തിയതെന്നും പോലീസ് അറിയിച്ചു. സ്റ്റോര്‍ തുറക്കാനുള്ള ഡ്യൂപ്ലിക്കേറ്റ് താക്കോലും ഇയാള്‍ സംഘടിപ്പിച്ചിരുന്നു. തുടര്‍ന്ന് ഒരു ദിവസം സ്റ്റോറിലെ മറ്റ് ജീവനക്കാര്‍ എത്തുന്നതിന് മുമ്പ് ഇയാള്‍ എത്തി മോഷണം നടത്തുകയായിരുന്നു.
വിലപിടിപ്പുള്ളവയെല്ലാം മോഷ്ടിച്ചശേഷം ഈ നഗരം വിട്ട് സെവ്‌സ്റ്റോപോളിലുള്ള തന്റെ വീട്ടിലേക്ക് ഇയാള്‍ പോകുകയായിരുന്നു.
advertisement
അതേസമയം മോഷണം നടത്തുമ്പോള്‍ ഇയാള്‍ മുഖം മറച്ചിരുന്നില്ല. ഇതുവഴി പ്രതിയെ വേഗം തിരിച്ചറിയാന്‍ പോലീസിന് സാധിക്കുകയും ചെയ്തു. അന്വേഷണത്തിനൊടുവില്‍ പ്രതിയെ സെവ്‌സ്റ്റോപോളിലെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തു. മോഷ്ടിച്ച ഫോണുകളിൽ ചിലത് ഇയാള്‍ വീട്ടില്‍ തന്നെ സൂക്ഷിച്ചിരുന്നു. അവയും പോലീസ് കണ്ടെടുത്തു.
ബാക്കി ഫോണുകള്‍ മോസ്‌കോയില്‍ നിന്ന് വീട്ടിലേക്ക് വരുന്ന വഴി വിറ്റുവെന്ന് പ്രതി പോലീസിനോട് പറഞ്ഞു. സംഭവത്തില്‍ 26 ലക്ഷം രൂപയുടെ നഷ്ടമാണ് സ്റ്റോറിനുണ്ടായതെന്നും പോലീസ് വ്യക്തമാക്കി.(47,351 രൂപ) ഇയാള്‍ മോഷ്ടിച്ചതായാണ് പരാതി.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ജോലിയിലെ ആദ്യ ദിവസം തന്നെ 53 ഐഫോണ്‍ മോഷ്ടിച്ച് ' മാതൃകയായ' സെയില്‍സ് മാനേജര്‍ അറസ്റ്റില്‍
Next Article
advertisement
റാഫേൽ യുദ്ധവിമാനത്തിൽ പറന്നുയർന്ന് പ്രസിഡന്റ് ദ്രൗപതി മുർമു
റാഫേൽ യുദ്ധവിമാനത്തിൽ പറന്നുയർന്ന് പ്രസിഡന്റ് ദ്രൗപതി മുർമു
  • ഹരിയാനയിലെ അംബാലയിൽ നിന്ന് 30 മിനിറ്റ് റാഫേൽ യുദ്ധവിമാനത്തിൽ പറന്നു പ്രസിഡന്റ് ദ്രൗപതി മുർമു.

  • 2023 ഏപ്രിലിൽ സുഖോയ്-30 എംകെഐയിൽ പറന്നതിന് ശേഷം മുർമുവിന്റെ രണ്ടാം യുദ്ധവിമാന പറക്കലാണ്.

  • റാഫേൽ യുദ്ധവിമാനത്തിൽ പറക്കുന്ന ആദ്യ ഇന്ത്യൻ രാഷ്ട്രപതിയാണ് ദ്രൗപതി മുർമു.

View All
advertisement