ഛത്തീസ്‌ഗഡിൽ 'രാധേ രാധേ' ആശംസിച്ചതിന് മൂന്നര വയസുകാരിയുടെ വായിൽ ടേപ്പ് ഒട്ടിച്ചെന്നാരോപിച്ച് സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

Last Updated:

കുട്ടി ഇവിടെത്തെ സ്‌കൂളിലെ നഴ്‌സറിയിലാണ് പഠിക്കുന്നത്. ബുധനാഴ്ചയാണ്  സംഭവം

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
മലയാളികളായ രണ്ട് കന്യാസ്ത്രീകളുടെ അറസ്റ്റിനെത്തുടർന്ന് വാർത്തകളിൽ നിറയുന്ന ഛത്തീസ്ഗഡിലെ ദുര്‍ഗിൽ നിന്ന് മറ്റൊരു ഞെട്ടിപ്പിക്കുന്ന സംഭവം. മൂന്നര വയസ്സുകാരിയായ നഴ്‌സറി വിദ്യാര്‍ഥിനിയെ മര്‍ദിക്കുകയും വായില്‍ ടേപ്പ് ഒട്ടിക്കുകയും ചെയ്ത കേസില്‍ വനിതാ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രാദേശിക രീതിയായ 'രാധേ രാധേ' എന്ന് ആശംസ പറഞ്ഞതിന് ശിക്ഷയായി ആണ് പ്രിൻസിപ്പൽ ഇങ്ങനെ ചെയ്തതെന്ന് വാർത്താ ഏജൻസി ആയ പിടി ഐ ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നു.
ബാഗ്ദുമര്‍ ഗ്രാമത്തിലെ നന്ദിനി പോലീസ് സ്റ്റേഷൻ പരിധിയിൽ സ്ഥിതി ചെയ്യുന്ന മദര്‍ തെരേസ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് സംഭവം നടന്നത്. കുട്ടി ഇവിടെത്തെ സ്‌കൂളിലെ നഴ്‌സറിയിലാണ് പഠിക്കുന്നത്. ബുധനാഴ്ചയാണ്  സംഭവം.
സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഇളാ ഇവാന്‍ കോള്‍വിനെ ഭാരതീയ ന്യായസംഹിത (Bharatiya Nyaya Sanhita ) 115(2), 299 എന്നീ വകുപ്പുകളും .ജുവനൈൽ ജസ്റ്റിസ് ( കുട്ടികളുടെ പരിചരണവും സംരക്ഷണവും) നിയമത്തിലെ സെക്ഷന്‍ 75 പ്രകാരവുമാണ് അറസ്റ്റ് ചെയ്തത്. മുറിവേൽപ്പിക്കൽ, കുട്ടികളോടുള്ള ക്രൂരത, മതവികാരം വ്രണപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് പ്രിൻസിപ്പലിനെതിരേ ചുമത്തിയിരിക്കുന്നതെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
advertisement
പെണ്‍കുട്ടി 'രാധേ രാധേ' എന്ന് പറഞ്ഞ് അഭിവാദ്യം ചെയ്തപ്പോള്‍ സ്‌കൂള്‍ പ്രിന്‍സിപ്പള്‍ അവളെ അടിക്കുകയും വായില്‍ ടേപ്പ് ഒട്ടിക്കുകയുമാണ് ചെയ്തതെന്ന് എഫ്‌ഐആറില്‍ പറയുന്നതായി പോലീസ് ഉദ്യോഗസ്ഥന്‍ വാർത്താ ഏജൻസിയോട് പറഞ്ഞു.
വടക്കേ ഇന്ത്യയിലെ കൃഷ്ണ ഭക്തരായ ഹിന്ദുക്കൾ അന്യോന്യം നടത്തുന്ന അഭിവാദ്യമാണ് 'രാധേ രാധേ' എന്നത്. മറ്റാളുകളെ കണ്ടുമുട്ടുമ്പോഴോ  കൂടിക്കാഴ്ചയ്ക്ക് ശേഷം പിരിയുമ്പോഴോ ആണ് അവർ ഇങ്ങനെ അഭിവാദ്യം ചെയ്യുന്നത്.
Summary: School principal in Chhattisgarh arrested for sealing girl's mouth after 'Radhe Radhe' chant
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഛത്തീസ്‌ഗഡിൽ 'രാധേ രാധേ' ആശംസിച്ചതിന് മൂന്നര വയസുകാരിയുടെ വായിൽ ടേപ്പ് ഒട്ടിച്ചെന്നാരോപിച്ച് സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement