മലപ്പുറം: പ്രണയാഭ്യർത്ഥന നിരസിച്ച പതിനാലുകാരിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിക്ക് ഏഴ് വർഷം കഠിന തടവും പിഴയും. കേസിൽ പെരിന്തൽമണ്ണ മണ്ണാർ മല സ്വദേശി ജിനേഷ് (23) ആണ് ശിക്ഷിക്കപ്പെട്ടത്. പെരിന്തൽമണ്ണ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് അനിൽ കുമാർ ആണ് 7 വർഷം കഠിന തടവിനും 22000 രൂപ പിഴയും ആണ് ശിക്ഷയായി വിധിച്ചത്.
ഐപിസി 307, 341 വകുപ്പുകളും പോക്സോ ആക്ട് പ്രകാരവുമാണ് ശിക്ഷ വിധിച്ചത്.
2022 ൽ ആണ് കേസിന് ആസ്പദമായ സംഭവം. പതിനാല് വയസുള്ള പെൺകുട്ടിയെ നിരന്തരം പിന്തുടരുകയും പ്രണയാഭ്യർത്ഥന നടത്തുകയുമായിരുന്നു പ്രതി. പ്രതിയുടെ തുടർച്ചയായുള്ള പ്രണയാഭ്യർത്ഥന പെൺകുട്ടി നിരസിച്ചിരുന്നു. ഇതിലുള്ള വിരോധം കാരണം ജൂലൈ 7 ന് രാവിലെ ട്യൂഷന് പോകുന്ന വഴിയിൽ വെച്ച് കത്തി ഉപയോഗിച്ച് വയറിനും കഴുത്തിനും കുത്തുകയായിരുന്നു.
പ്രതിയെ പെരിന്തൽമണ്ണ പോലീസ് വളരെ വേഗം പിടികൂടി. പെരിന്തൽമണ്ണ സി ഐ സി കെ നൗഷാദ് , സി അലവി എന്നിവരാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ സപ്ന പി പരമേശ്വരത് ഹാജരായി, സിവിൽ പോലീസ് ഓഫീസർ സൗജത്ത് പ്രോസീക്യൂഷനെ സഹായിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.