തൃശൂർ: ദേശീയ പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ ചെലവിനെത്തിച്ച മൂന്നരക്കോടി രൂപ വാഹനാപകടമുണ്ടാക്കി തട്ടിയെടുത്ത കേസിൽ ഏഴുപേർ പിടിയിൽ. തൃശൂർ വെള്ളിക്കുളങ്ങര കിഴക്കേകോടാലി വെട്ടിയാട്ടിൽ ദീപക് (ശങ്കരൻ-34), വേളൂക്കര ആപ്പിൾബസാർ വട്ടപ്പറമ്പിൽ അരീഷ് (28), വടക്കുംകര വെളയനാട് കോക്കാടൻ മാർട്ടിൻ ദേവസി (23), വടക്കുംകര പട്ടേപ്പാടം തരുപ്പീടികയിൽ ലെബീബ് (30), വടക്കുംകര വെളയനാട് കുട്ടിച്ചാൽപറമ്പിൽ അഭിജിത്ത് (അഭി-28), വെള്ളാങ്കല്ലൂർ വടക്കുംകര വെളയാനാട് തോപ്പിൽ ബാബു മുഹമദാലി (39), വേളൂക്കര ഹാഷിൻ നഗർ വേലംപ്പറമ്പിൽ അബു ഷാഹിദ് (25) എന്നിവരാണ് അറസ്റ്റിലായത്. ക്വട്ടേഷൻ സംഘാംഗങ്ങളും അവർക്ക് സഹായം നൽകിയവരുമാണ് പിടിയിലായത്.
Video| തൃശ്ശൂരിൽ കുഴൽപ്പണം തട്ടിയകേസിൽ അക്രമിസംഘം വാഹനത്തെ പിന്തുടരുന്ന CCTV ദൃശ്യങ്ങൾ പുറത്ത്
പിടിയിലായവർ സ്ഥിരം കുഴൽപണം തട്ടുന്ന സംഘത്തിലുള്ളവരാണെന്നും കേസിലെ രാഷ്ട്രീയ ബന്ധം അന്വേഷിക്കുകയാണെന്നും തൃശൂർ റൂറൽ എസ്പി ജി. പൂങ്കുഴലി വ്യക്തമാക്കി. ഒളിവിലായിരുന്ന പ്രതികളെ തൃശൂർ, കോഴിക്കോട്, എറണാകുളം കാക്കനാട് എന്നിവിടങ്ങളിൽ നിന്നാണ് പിടികൂടിയത്. ഏഴ് പേരാണ് കൃത്യത്തിൽ നേരിട്ട് പങ്കെടുത്തത്. പദ്ധതി ആസൂത്രണം ചെയ്ത മൂന്നുപേർ നിരീക്ഷണത്തിലുണ്ട്. പണവുമായി പോയ കാർ പാലിയേക്കര ടോൾ പ്ലാസയിൽ എത്തിയപ്പോൾ നിർത്തിയെങ്കിലും തൊട്ടുപിന്നിലുണ്ടായിരുന്ന ഗുണ്ടകൾ സഞ്ചരിച്ച കാർ ടോൾ പ്ലാസയിലെ ബാരിയറിൽ തട്ടി പാഞ്ഞുപോയി.
Also Read-
'പൊലീസുകാരുടെ മക്കളെ വണ്ടി കയറ്റി കൊല്ലണം'; വിവാദ കമന്റിട്ട യുവാവ് അറസ്റ്റിൽ
ഇതിന്റെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ക്വട്ടേഷൻ സംഘം വാഹനത്തെ പിന്തുടർന്നതിന്റെ തെളിവ് കിട്ടിയത്. തട്ടിക്കൊണ്ടുപോയ കാറും ക്വട്ടേഷൻ സംഘം ഉപയോഗിച്ച ഒരു കാറും കണ്ടെത്തി. മൂന്നു കാറുകളിലായി എത്തിയ സംഘം പണമുണ്ടായിരുന്ന കാറിൽ ഇടിച്ച് അപകടമുണ്ടാക്കി പണമടങ്ങിയ കാർ തട്ടിയെടുക്കുകയായിരുന്നു. ഒരു കാർ തൃശൂർ പടിഞ്ഞാറെകോട്ടയിൽ നിന്നാണ് കണ്ടെടുത്തത്.
കുഴൽപ്പണം ആർക്കുവേണ്ടിയെന്ന് വ്യക്തമായില്ലെന്ന് ഡിജിപി
തൃശൂരിലെ കൊടകരയിൽ കുഴൽപ്പണം കൊണ്ടുവന്നത് ഏത് പാർട്ടിക്ക് വേണ്ടിയാണെന്ന് വ്യക്തമായില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ഒരു ദേശീയ പാർട്ടിക്ക് കൊണ്ടുവന്ന കുഴൽപ്പണമാണ് മോഷ്ടിക്കപ്പെട്ടതെന്ന ആക്ഷേപങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
Also Read-
കോവിഡ് 19 പോസിറ്റീവായ ഭാര്യയെ തലയറുത്ത് കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തുഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.